ചക്കവിശേഷം

Share post:

മലയാളിയെ സംബന്ധിച്ച് അവിസ്മരണീയമായിരുന്നു ലോക്ക് ഡൗൺകാലം. ഈ കാലത്ത് നാട്ടിൻപുറങ്ങളിലെ പല കുടുംബങ്ങളിലും ഒഴിവാക്കാനാവാത്ത ഒരു ഘടകമായി ചക്ക മാറിയിരുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ചായിരിക്കുന്ന അപൂർവ്വം ചില സന്ദർഭം എന്നതായിരുന്നു ചക്കപുഴുങ്ങാനും വേവിക്കാനും കറിവയ്ക്കാനുമെല്ലാം  പ്രേരിപ്പിച്ചതും ലോക്ക് ഡൗൺകാലത്ത് ചക്ക താരമായി വിളങ്ങാനും കാരണമായത്. എന്നാൽ ലോക്ക് ഡൗൺ കാലത്തു മാത്രമല്ല എന്നും മിന്നും താരംതന്നെയാണ് ചക്ക. വിറ്റമിൻ എ, ബി, സി എന്നിവയെല്ലാം ചക്കയിൽ അടങ്ങിയിട്ടുണ്ട്. സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയും ചക്കയിലുണ്ട്.
രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം ഭദ്രമാക്കാനും ചക്കയ്ക്ക് കഴിവുണ്ട്.  ചക്കക്കുരുവിന് കാൻസർ രോഗങ്ങളെ നിയന്ത്രിച്ചുനിർത്താൻ കഴിവുണ്ടെന്നും പഠനങ്ങൾ പറയുന്നു. ത്വക്ക് രോഗങ്ങൾ, അസ്ഥി തേയ്മാനം പോലെയുള്ള രോഗങ്ങൾ തുടങ്ങിയവയെ നേരിടാൻ ചക്കയ്ക്ക് കഴിവുണ്ട്. കൊളസ്ട്രോൾ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക.

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പറയുന്നത്. കാരണം ഒരു കപ്പ് പച്ചച്ചക്കയിൽ രണ്ടു ചപ്പാത്തികളിൽ ഉള്ളതിനെക്കാൾ പാതി മാത്രം കലോറിയും ഒരു കപ്പ് ചോറിനെക്കാൾ കുറവ് കലോറിയുമാണത്രെ ഉള്ളത്. പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഒരു ഫലമാണ് ചക്ക. പ്രമേഹത്തിന് കാരണമാകുന്ന ഗ്ലൈസമിക് ഇൻഡെക്സ് പച്ചച്ചക്കയിൽ ഏറെ കുറവാണ്. കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചപ്പാത്തിക്കും ചോറിനും പകരമായും ചക്ക കഴിക്കാം. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം തടയുകയും ചെയ്യും. കഴിഞ്ഞകാല തലമുറ ചക്കയെ തങ്ങളുടെ പ്രധാനപ്പെട്ട ഭക്ഷ്യവിഭവമായി കരുതിയിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ? ഈ ഗുണങ്ങൾ അറിഞ്ഞാലും ഇല്ലെങ്കിലും അവർ ചക്ക കഴിച്ചിരുന്നു. അത് അവരുടെ ആരോഗ്യത്തിലും ആയുസിലും പ്രകടമായി നിഴലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പുതുതലമുറ ഈ ചക്കപാഠങ്ങൾ പഠിച്ച് കോവിഡ് കാലം കഴിഞ്ഞാലും ചക്കയുടെ ആരാധകരായി മാറട്ടെ.

Related articles

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട്...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം,...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു...

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ....