ഇന്റർവ്യൂ! പേടി വേണ്ട

Share post:

ഇന്റർവ്യൂ.  കേൾക്കുമ്പോൾ തന്നെ പലർക്കും ചങ്കിടിപ്പ് വർദ്ധിക്കും. ദേഹം തണുക്കും. കൈ വിയർക്കും. അത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ ഇന്റർവ്യൂവിനെ? ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഇന്റർവ്യൂ വളരെ അനായാസകരമാക്കാം. ഇതാ അതിലേക്കുള്ള ചില നിർദ്ദേശങ്ങൾ.
ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കുകയും  കമ്പനിയെക്കുറിച്ച് ധാരണയുണ്ടാക്കുകയും ചെയ്യേണ്ടതാണ് ആദ്യപടി. ജോലിക്ക് ആവശ്യമെന്ന് കമ്പനി നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കി അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുക. സി.വിയുടെ ഒരു കോപ്പി കൈയിൽ സൂക്ഷിക്കാൻ മറക്കരുത്. നിങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ സ്വന്തം കഴിവ്, വിദ്യാഭ്യാസയോഗ്യത തുടങ്ങിയ കാര്യങ്ങൾ തട്ടും തടവും കൂടാതെ പറയാൻ സന്നദ്ധമായിരിക്കുക. സെൽഫ് ഇൻട്രൊഡക്ഷന് ചില മുന്നൊരുക്കങ്ങൾ നേരത്തെ നടത്തണം. ഉദാഹരണത്തിന്, കണ്ണാടിക്ക് മുമ്പിലോ സുഹൃത്തുക്കൾക്ക് മുമ്പിലോ റിഹേഴ്സൽ നടത്തുക. കുറവുകൾ പരിഹരിച്ച് ഇന്റർവ്യൂവിന് എത്തുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും.
നല്ല  ഇംപ്രഷൻ  ഉണ്ടാക്കിയെടുക്കുക
ഇന്റർവ്യൂ ബോർഡിന് നിങ്ങളെക്കുറിച്ച് നല്ല ചിന്ത ഉണ്ടാക്കിയെടുക്കാൻ രണ്ടാമതൊരു അവസരമില്ല എന്ന് മനസ്സിലാക്കുക. അതുകൊണ്ട് ഫസ്റ്റ് ഇംപ്രഷൻ വളരെ പ്രധാനപ്പെട്ടതാണ്. വസ്ത്രധാരണം, പെരുമാറ്റം, സംസാരം, പുഞ്ചിരി എന്നിവ ഇതിൽ പങ്കുവഹിക്കുന്നു. മാന്യമായ രീതിയിലുള്ള വസ്ത്രധാരണം, സൗഹൃദപരമായ പുഞ്ചിരി തുടങ്ങിയവയിൽ പ്രത്യേകം ശ്രദ്ധിക്കണം.
നെഗറ്റീവായി ഒന്നും സംസാരിക്കരുത്
മുൻ ബോസിനെക്കുറിച്ചോ സഹപ്രവർത്തകരെക്കുറിച്ചോ സ്ഥാപനത്തെക്കുറിച്ചോ ഒരിക്കലും ഇന്റർവ്യൂവിൽ മോശമായി സംസാരിക്കരുത്. നിലവിലുള്ളതോ മുമ്പുണ്ടായിരുന്നതോ ആയ ബോസിനെക്കുറിച്ച് കുറ്റം പറയുന്നത് ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന ബോസിനെക്കുറിച്ചുള്ള കുറ്റപ്പെടുത്തലിന്റെ സാധ്യതയാണെന്ന് ഇന്റർവ്യൂ ബോർഡിന് മനസ്സിലാവുമല്ലോ.
തിരികെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ശ്രദ്ധിക്കുക
പല അഭിമുഖങ്ങളും അവസാനിക്കുന്നത് നിങ്ങളോട് ചില ചോദ്യങ്ങൾ ചോദിച്ചതിന് ശേഷം തിരികെ നിങ്ങൾക്ക് ചോദ്യങ്ങൾ വല്ലതും അവരോട് ചോദിക്കാനുണ്ടോ എന്ന ചോദ്യത്തോടേയാണ്. ഇത്തരം അവസരങ്ങളിൽ നിഷേധാത്മകമായി തല ചലിപ്പിക്കരുത്. ഇനി ചോദ്യങ്ങൾ ചോദിക്കാനുണ്ടെങ്കിൽ തന്നെ അവയൊരിക്കലും വിവാദമുണ്ടാക്കുന്നവയാകരുത്.ആരെയും മുറിവേല്പിക്കാത്തതും വിവാദമുണ്ടാക്കാത്തതുമായ ബുദ്ധിപരമായ ചോദ്യങ്ങൾ മാത്രം ചോദിക്കുക.ചോദ്യങ്ങൾക്ക് മുമ്പിൽ തല കുമ്പിട്ടിരിക്കുകയോ മുഖത്ത് നോക്കാതിരിക്കുകയോ അരുത്. സംസാരിക്കുമ്പോൾ കണ്ണിൽ നോക്കി മറുപടി നല്കുക.

Related articles

മുപ്പതിലെങ്കിലും മെച്ചപ്പെടണം…

മുപ്പതുവയസ് ഇന്നത്തെ കാലത്ത് വലിയ പ്രായമേ അല്ല. പലരുടെയും ജീവിതം സെറ്റിൽഡാകുന്നത് ഏകദേശം ഇതേ പ്രായത്തിലാണ്. അതുകൊണ്ട് സ്വാഭാവികമായും ജീവിതത്തിലെ വളരെ തിരക്കേറിയ സമയവും...

ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?

പഠനം കഴിഞ്ഞ ചെറുപ്പക്കാരോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.'ജോലിയായില്ലേ?'ചെറിയ ജോലി ചെയ്തു മുന്നോട്ടുപോകുന്നവരോട് ചോദിക്കുന്നത് മറ്റൊരു ചോദ്യമായിരിക്കും.'വേറെ നല്ല ജോലി നോക്കുന്നില്ലേ?'ഇനി, നല്ല...

ലക്ഷ്യത്തിലേക്ക് പറന്നുയരുക

മഹത്തായ ഇച്ഛാശക്തി കൂടാതെ വലിയ ജന്മവാസനകൾ ഒരിക്കലും ഫലമണിയുകയില്ല-ഹൊന്നെ റെഡിബാറല പ്ലസ് ടൂ കഴിഞ്ഞ കൗമാരക്കാരുമായി സംസാരിക്കുമ്പോൾ അവരോട് ചോദിക്കാറുണ്ട്.  ഇനിയെന്താണ് ഭാവിപരിപാടി? അതിൽ ചിലർക്ക് വ്യക്തമായ...

വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂട്ടുവരാമോയെന്ന് ചോദിച്ചിട്ടുപോലും അവൻ വന്നില്ല.ഫ്രണ്ട്സ് പറയുന്നതേ കേൾക്കൂ.. ഏതുസമയവും...

ആൺകുട്ടികൾക്കും ചില പ്രശ്‌നങ്ങളുണ്ട്

അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ എന്റെ അടുത്തേക്കാണ് വന്നത്.  'അവർ സ്‌കൂളിൽ എന്തോ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്', എന്റെ മനസ്സ്...

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും എന്നാൽ യൗവനത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടില്ലാത്ത അവസ്ഥയാണ് കൗമാരം എന്ന് പറയാം. അതായത്...

നന്മയുടെ ചിന്തകളിൽ അഭിരമിക്കാൻ നമ്മുടെ കൗമാരത്തെ പരിശീലിപ്പിക്കാം

മലയാളിയുടെ മദ്യപാനാസക്തിയും കഞ്ചാവുൾപ്പടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സാക്ഷരതയിലും സാംസ്കാരിക പൈത്യക ത്തിലും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം...

ഇരുട്ടില്‍ തല കുനിച്ചിരിക്കുന്ന യുവതലമുറ

ഒരു യാത്രയ്ക്കിടയിലായിരുന്നു ആദ്യമായി ആ രംഗം ശ്രദ്ധിച്ചത്, രാത്രിയായിരുന്നു സമയം. അടച്ചിട്ടിരിക്കുന്ന കടകള്‍ക്ക് മുമ്പില്‍ നിരന്നിരിക്കുന്നകുറെ ചെറുപ്പക്കാര്‍.. എല്ലാവരും മുഖം കുനിച്ചാണ് ഇരിക്കുന്നത്. മുഖത്ത്...