Positive

വിശ്വാസ്യത നേടാനുള്ള ചില വഴികള്‍

വിശ്വാസ്യത പുലര്‍ത്തുക എന്ന് പറയാന്‍ എളുപ്പമാണ്.  പക്ഷെ, അത് നേടാന്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടതുണ്ട്. വളരെ പണിപ്പെട്ടുണ്ടാക്കിയ വിശ്വാസ്യത ഒരു ക്ഷണം കൊണ്ട് തകര്‍ന്നു പോയെന്നു വരാം. പളുങ്ക് പാത്രം പോലെയാണത്. പൊട്ടിയാല്‍ ഒട്ടിച്ചു ചേര്‍ക്കാം....

ആത്മവിശ്വാസം അമിതമായാല്‍…

എല്ലാവരും അത് സമ്മതിക്കുന്നുണ്ട്. ആത്മവിശ്വാസം വേണം. പക്ഷേ ആത്മവിശ്വാസം അമിതമായാലോ.. അപകടമാണ് എന്നാണ് മനശ്ശാസ്ത്ര- കൗണ്‍സലിംങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയെല്ലാം അഭിപ്രായം. ആത്മവിശ്വാസവും അമിതമായ ആത്മവിശ്വാസവും തമ്മിലുള്ള വ്യത്യാസം വ്യക്തികളുടെ സ്വഭാവപ്രത്യേകതകളില്‍ നിന്ന് മനസ്സിലാക്കാന്‍...

എന്തൊക്കെയാണ് നിങ്ങളുടെ ധാരണകളും മുന്‍വിധികളും?

ഒരു അമ്മയ്ക്ക് എട്ടായിരുന്നു മക്കള്‍. എല്ലാ മക്കളെയും ഒരുപോലെസ്‌നേഹിക്കുമ്പോഴും ആ അമ്മയ്ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു മകനുണ്ടായിരുന്നു. അവരുടെ മൂത്തമകന്‍. ആറ്റുനോറ്റുണ്ടായതുകൊണ്ടും ആദ്യത്തെ കണ്‍മണിയായതുകൊണ്ടുമായിരിക്കാം ആ സ്‌നേഹക്കൂടുതല്‍. അല്ലെങ്കിലും പഴയകാല അമ്മമാര്‍ക്കൊക്കെ ഏറെ...

ഒരു മെഴുകുതിരിയുടെ ചാരത്ത്

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തെ നെടുകെയും കുറുകെയും ഛേദിച്ചുകളയുന്ന  അനുഭവമാണ് വൈധവ്യം. അപ്രതീക്ഷിതമോ അല്ലെങ്കിൽ മുന്നറിവുകളോടുകൂടിയതോ ആയ ഭർത്താവിന്റെ മരണത്തിന് ശേഷം അവളുടെ ജീവിതം ആകെ മാറിമറിയുന്നു. അവളുടെ ജീവിതം പിന്നീട് മറ്റൊരു...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ട് . ഇത് കുറിക്കുമ്പോൾ  അനവധി നിരവധി മാനസികവും ശാരീരികവുമായ  മുറിവുകളുടെ കഥകളും തിരക്കഥകളുമൊക്കെ  തിരമാലകൾ കണക്കെ...

ലോകം ഇവരുടേത് കൂടിയാണ്

ഡൗൺ സിൻഡ്രോം. കേൾക്കുമ്പോൾതന്നെ നാം അത്തരക്കാരുടെ വിധിയെഴുതും പരാജയപ്പെട്ടവർ, പാഴ്ജന്മങ്ങൾ. പക്ഷേ അത്യത്ഭുതകരമായി തങ്ങളുടെ ജീവിതങ്ങളെ അവർ ചിട്ടപ്പെടുത്തുകയും സാധാരണക്കാരെന്ന് നാം കരുതിപ്പോരുന്നവരെ അതിശയിപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് അവരെ...

വെറുതെയൊരു നന്ദി

കഴിഞ്ഞൊരു ദിവസം എന്റെ സുഹൃത്ത് പങ്കുവച്ചതാണീ സംഭവം. സമ്പന്നമായ ഒരു കുടുംബപശ്ചാത്തലത്തിലായിരുന്നു അവന്‍ ജനിച്ചതും വളര്‍ന്നതും. പക്ഷേ അവന്‍ വിവാഹം കഴിച്ചത് അത്രസാമ്പത്തികമുള്ള വീട്ടില്‍ നിന്നായിരുന്നില്ല. ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതായതുകൊണ്ട് ഭാര്യയുടെ കുടുംബത്തിന്റെ...

നിന്നെ എന്തിന് കൊള്ളാം?

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ചോദ്യം കേട്ടിട്ടില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കുമെന്ന് തോന്നുന്നു.കുട്ടിക്കാലത്ത് മാതാപിതാക്കള്‍, പിന്നീട് ഇത്തിരി കൂടി മുതിര്‍ന്ന് കഴിയുമ്പോള്‍ അധ്യാപകര്‍, കൂട്ടുകാര്‍, ജീവിതപങ്കാളി, മക്കള്‍, മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍.. ചോദ്യങ്ങള്‍ വന്നുവീഴുന്ന ഇടങ്ങളും ചോദ്യങ്ങള്‍...

സ്വപ്‌നങ്ങൾക്ക് സ്വർണനിറം

മൂന്നു മാസത്തെ കോയമ്പത്തൂർ വാസത്തിനൊടുവിൽ പുതിയ ആളായി ജെൻസൻ നാട്ടിൽ തിരിച്ചെത്തി. കുറച്ചുകാലം സമാനമായ ജീവിതാവസ്ഥ പേറി ജീവിതത്തിൽ വിജയിച്ച നാട്ടുകാരനും മാലക്കല്ല് സ്വദേശിയുമായ ബെന്നിയുടെ ഒപ്പം നിന്ന് വീൽചെയർ ജീവിതം...

സന്തോഷിക്കാം ഇങ്ങനെയും

സന്തോഷം എല്ലാവരുടെയും അവകാശമാണ്. അത് എല്ലാവരുടെയും ആഗ്രഹവുമാണ്. പക്ഷേ ഇങ്ങനെ തിരിച്ചറിയുന്പോഴും പലപ്പോഴും സന്തോഷങ്ങളില്‍ നിന്ന് അകന്നുജീവിക്കുന്നവരാണ് കൂടുതലും. ചില ഘടകങ്ങളും കാരണങ്ങളും തങ്ങളാഗ്രഹിക്കുന്നതുപോലെ ഉണ്ടെങ്കില്‍ മാത്രമേ സന്തോഷിക്കാന്‍ കഴിയൂ എന്നാണ് അവരുടെ...

ഇമേജ്

ഇമേജ് ഒരു കിരീടമാണ്.  രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം. അത് നിനക്ക് ഏതുനേരവും ശിരസില്‍ ചൂടി നടക്കാം.  ചിലപ്പോള്‍ അത് ഷോക്കേസില്‍ മാത്രമായി ഒതുക്കിവയ്ക്കാം. ഇനിയും ചിലപ്പോള്‍ അത് വച്ച്  ചില ഉദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കാം. ...

ഇന്നലെ

ഇന്നലെകള്‍ വേട്ടയാടാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ അവരായിരിക്കും ഒരുപക്ഷേ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരെന്ന് തോന്നുന്നു. കറയറ്റ ഒരു ഭൂതകാലം. തെറ്റുകള്‍ ഇല്ലാത്ത ഇന്നലെ. വര്‍ത്തമാനത്തില്‍ ജീവിക്കുമ്പോഴും ചെയ്തുപോയ കര്‍മ്മങ്ങളുടെ ഭാരമൊന്നും കൂടെ വരാത്ത നല്ല...