Inspiration & Motivation

ജീവനുള്ള സൗഹൃദങ്ങൾ

സൗഹൃദം എന്നത് വൈകാരികമായ ഒരു ഭാവമോ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന അവസ്ഥയോ മാത്രമല്ല. അതിനപ്പുറം ഒരു വ്യക്തിയുടെ ജീവിതത്തെ സമഗ്രമായി സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു ബന്ധമാണ്.  ചിലരൊക്കെ പറയാറില്ലേ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും വ്യക്തികളുടെ മനസ്സിനും ശരീരത്തിനും ഗുണം ചെയ്യും. ഭാവിജീവിതത്തിലേക്കുള്ള നല്ലൊരു വഴികാട്ടി കൂടിയാണ് പോസിറ്റീവ് ചിന്തകൾ.  പക്ഷേ നമ്മളിൽ പലരും...

അവസ്ഥ

വേനൽക്കാലം ഒരു അവസ്ഥയാണ്, മഞ്ഞുകാലം മറ്റൊരു അവസ്ഥയും. അവസ്ഥകൾ മാറിമറിഞ്ഞുവരും. ഓരോ അവസ്ഥയ്ക്കും അനുസരിച്ചുള്ള മുൻകരുതലുകളും അതിജീവനങ്ങളും സ്വീകരിക്കുന്നത് പ്രായോഗികതയുടെ ഭാഗമാണ്. അവസ്ഥകൾ വ്യത്യസ്തമായിരിക്കുമ്പോഴും  അതിനെ നേരിടുന്നവർ, അതിലൂടെ കടന്നുപോകുന്നവർ ഓരോരുത്തർ തന്നെയായിരിക്കും....

നിങ്ങളുടെ അയല്‍വക്കത്ത് പട്ടിണി കിടക്കുന്നവരുണ്ടോ.. രോഗികളുണ്ടോ. എങ്കില്‍ നിങ്ങള്‍ ഇത് വായിക്കണം

ഹൃദയങ്ങളില്‍ സ്‌നേഹം മന്ദീഭവിക്കുമ്പോഴാണ് നമ്മുടെയിടയില്‍ അകല്‍ച്ചകളും പിണക്കങ്ങളും മാത്രമല്ല ദാരിദ്ര്യവും പിറവിയെടുക്കുന്നത്. നിന്നോടുള്ള എന്റെ സ്‌നേഹമാണ് നിന്റെ ഇല്ലായ്മകള്‍ക്ക് കരുതലാകാനും നിന്റെ വിശപ്പിന്റെ അഗ്നിയെ സ്‌നേഹത്തിന്റെ ജലം തളിച്ച് കെടുത്താനും എനിക്ക് പ്രേരണയാകുന്നത്....

അകലം

മുമ്പൊക്കെ അകലങ്ങൾ നമ്മെ അരക്ഷിതരാക്കിയിരുന്നു. അകന്നുപോകുന്നതൊക്കെ തിരിച്ചുപിടിക്കാൻ കഴിയില്ലെന്നോ നഷ്ടപ്പെടുകയാണെന്നോ ഉള്ള പേടി നമ്മെ പിടികൂടിയിരുന്നു. അകലങ്ങൾ നമ്മെ പരിഭ്രാന്തരാക്കിയിരുന്നു. അകന്നിരിക്കാനല്ല ചേർന്നിരിക്കാനായിരുന്നു നമുക്ക് താല്പര്യം. അകന്നുപോകുമ്പോൾ സ്നേഹം തണുത്തുറയുന്നുവെന്നും കാണാതാകുമ്പോൾ  അടുപ്പം...

നല്ലത് വരാനിരിക്കുന്നതേയുള്ളൂ 

'നന്നായി തുടങ്ങിയാൽ പാതിയോളമായി...' നമ്മൾ തന്നെയും പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു ചൊല്ലാണ് ഇത്. എന്താണ് ഇതിന്റെ അർത്ഥം? നല്ല രീതിയിൽ തുടങ്ങുക. നന്നായി തുടങ്ങിയാൽ അത് പാതി വിജയിച്ചുവെന്ന്... ഇങ്ങനെ പല അർത്ഥവും...

തൊട്ടാവാടി നല്കുന്ന പാഠം

പ്രകൃതിയാണ് വലിയ പാഠപുസ്തകം. പ്രകൃതിയെ സൂക്ഷ്മമായി നോക്കുകയും വിലയിരുത്തുകയും ചെയ്തുകഴിയുമ്പോൾ നാം പ്രകൃതിയിൽ നിന്ന് വ്യത്യസ്തങ്ങളായ അനേകം പാഠങ്ങൾ പഠിക്കുന്നുണ്ട്. ദൈവം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഓരോ ജീവജാലങ്ങളും സസ്യലതാദികളും നമുക്ക് ഓരോ...

ക്യാൻവാസിലെ കവിതകൾ

വരയും വരിയും ഒരുമിച്ചുകൂട്ടുചേർന്നു നടക്കുന്ന ജീവിതമാണ് സുനിൽ ജോസ് സിഎംഎെയുടേത്. ഒരു പാതി പ്രജ്ഞയിൽ നിഴലും നിലാവും മറുപാതി പ്രജ്ഞയിൽ കരിപൂശിയ വാവും എന്ന് ചങ്ങമ്പുഴ പാടിയതുപോലെ സുനിൽ ജോസിന്റെ ജീവിതത്തിന്റെ ഒരുപാതിയിൽ...

ആണുങ്ങള്‍ക്ക് കരയാമോ?

വാശിയേറിയ മത്സരത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ടീം മാനേജര്‍ ഫ്രാങ്ക് റോബിന്‍സണിന് കര്‍ശനമായ ആ നിര്‍ദ്ദേശം കിട്ടിയത്.  ഹൗസ്റ്റണ്‍ ആസ്‌ട്രോസിനെതിരെ കളിക്കുന്ന മാറ്റ് ലിക്രോയിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റുക. പകരം  മറ്റൊരാളെ നിയോഗിക്കുക. റിക്കോര്‍ഡുകള്‍...

‘അന്ധയല്ല’ ഈ ജില്ലാകളക്ടർ

പ്രഞ്ജൽ പാട്ടീൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ അന്ധ സബ് കളക്ടർ 2019 ഒക്ടോബർ  15 കുടപ്പനക്കുന്ന് സബ് കളക്ടർ ഒാഫീസ്.അവിടെ ഇന്ന് പുതിയതായി  ഒരു സബ് കളക്ടർ ചാർജ്ജെടുക്കാൻ പോകുന്നു. അതിന്റെ ഒരുക്കങ്ങളാണ്  നടന്നുകൊണ്ടിരിക്കുന്നത്....

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി 8 ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാര്‍ഗ്ഗങ്ങള്‍

നമുക്കെല്ലാം ചില ദിവസങ്ങളില്‍ മനസ്സ് വല്ലാതെ തളര്‍ന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മനസ്സ് വല്ലാതെ അസ്വസ്ഥമായ അവസ്ഥ. കാരണങ്ങള്‍ കൂടാതെയും അങ്ങനെ ഉണ്ടാകാം. പക്ഷെ, നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമുക്ക് തന്നെയാണെന്നിരിക്കെ നമുക്ക്...

കോമായില്‍ കഴിഞ്ഞ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക്

എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍  ആ സ്ത്രീ...