Inspiration & Motivation

സന്തോഷം മാത്രമാണോ ജീവിതത്തിന്റെ ലക്ഷ്യം?

ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ഇങ്ങനെയൊരു ചോദ്യം കേൾക്കുമ്പോൾ ഭൂരിപക്ഷവും പറയുന്ന മറുപടി ഒന്നുതന്നെയായിരിക്കും. ഹാപ്പിയായിരിക്കുക. സന്തോഷമുണ്ടായിരിക്കുക. വളരെ നല്ലകാര്യം തന്നെയാണ് അത്. കാരണം ഒരു മനുഷ്യനും ദുഃഖിച്ചിരിക്കാനോ നിരാശപ്പെട്ടിരിക്കാനോ ആകുലതയോടെ കഴിയാനോ ആഗ്രഹിക്കുന്നില്ല....

നിങ്ങള്‍ പിറുപിറുക്കാറുണ്ടോ

നീണ്ടു നില്ക്കുന്ന ഒരു പിറുപിറുക്കലാണ് ജീവിതം എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. കാത്തുനില്ക്കുന്ന ഒരു ബസ് അല്പം വൈകിയാല്‍, കൃത്യസമയത്ത് എത്തിയ ബസില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍. രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ മഴ പെയ്താല്‍,...

ജിം @ 111

പ്രായം ചെല്ലുന്തോരും കായികക്ഷമത കുറഞ്ഞുവരുന്നതായിട്ടാണ് പൊതുവെ കണ്ടുവരുന്നത്. പ്രായവും രോഗവും തമ്മിൽ ഏറ്റുമുട്ടി പലരും പരാജയപ്പെടുകയും ചെയ്യുന്നു. നൂറു വയസിനപ്പുറം ജീവിച്ചിരിക്കും എന്ന് ചിന്തിക്കുന്നവർ പോലും വളരെ കുറവായിരിക്കും. പക്ഷേ അപൂർവ്വം ചിലരുണ്ട്...

അന്ന് കോര്‍ത്ത കരം അവര്‍ മരണത്തിലും ചേര്‍ത്തുപിടിച്ചു

പുതിയ കാലത്തെ പ്രണയങ്ങള്‍ കൂടുതല്‍ റൊമാന്റിക്കായിരിക്കാം. എന്നാല്‍ അവയ്ക്ക് എത്രത്തോളം ഊഷ്മളതയും ആത്മാവും ഉണ്ട് എന്ന കാര്യം കണ്ടറിയണം. ഏറെ നാളത്തെ പ്രണയം കഴിഞ്ഞ് വിവാഹിതരായിട്ടും നിസ്സാരകാര്യങ്ങളുടെ പേരില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം...

സന്തോഷം സ്ഥിരമാണോ?

സന്തോഷം സ്ഥിരമാണോ എന്ന് ചിന്തിക്കുന്നതിനും ഉത്തരം കണ്ടെത്തുന്നതിനും മുമ്പ് മറ്റൊരു വിഷയത്തിലൂടെ കടന്നുപോകാം. മഴയുണ്ട്,മഴക്കാലവും. വെയിലുണ്ട്,വേനൽക്കാലവും. രാവുണ്ട് പകലുമുണ്ട്. പക്ഷേ ഇതെല്ലാം സ്ഥിരമാണോ? ഒരിക്കലുമല്ല, രാത്രിക്ക് സമയപരിധിയുണ്ട്,പകലിന്  നിശ്ചിത ദൈർഘ്യമുണ്ട്. മഴക്കാലവും മഞ്ഞുകാലവും...

നല്ലത് വരാനിരിക്കുന്നതേയുള്ളൂ 

'നന്നായി തുടങ്ങിയാൽ പാതിയോളമായി...' നമ്മൾ തന്നെയും പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു ചൊല്ലാണ് ഇത്. എന്താണ് ഇതിന്റെ അർത്ഥം? നല്ല രീതിയിൽ തുടങ്ങുക. നന്നായി തുടങ്ങിയാൽ അത് പാതി വിജയിച്ചുവെന്ന്... ഇങ്ങനെ പല അർത്ഥവും...

സ്വന്തം മരണത്തിന് ക്വട്ടേഷൻ നല്കിയ ജീവിതകഥ

കാൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്‌ക്കാരം ക്വട്ടേഷൻ എന്ന വാക്ക് ഏറെ സുപരിചിതമായിക്കഴിഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. പക്ഷേ ഈ ക്വട്ടേഷൻ എപ്പോഴും മറ്റൊരാൾക്കു വേണ്ടി നല്കപ്പെടുന്നതാണ്.  എന്നാൽ സ്വന്തം ജീവനെടുക്കാൻ ക്വട്ടേഷൻ...

വെറുതെയൊരു നന്ദി

കഴിഞ്ഞൊരു ദിവസം എന്റെ സുഹൃത്ത് പങ്കുവച്ചതാണീ സംഭവം. സമ്പന്നമായ ഒരു കുടുംബപശ്ചാത്തലത്തിലായിരുന്നു അവന്‍ ജനിച്ചതും വളര്‍ന്നതും. പക്ഷേ അവന്‍ വിവാഹം കഴിച്ചത് അത്രസാമ്പത്തികമുള്ള വീട്ടില്‍ നിന്നായിരുന്നില്ല. ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതായതുകൊണ്ട് ഭാര്യയുടെ കുടുംബത്തിന്റെ...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള ശ്രമം നടത്തുന്നവരോട് ഇപ്പോൾ എവിടെയാണ് എത്തിനില്ക്കുന്നത് എന്ന് ചോദിക്കേണ്ടതില്ല, അവരുടെ നോട്ടം എവിടെയാണെന്ന് മനസിലാക്കിയാൽ മതി. നോട്ടം തെറ്റാതെ സൂക്ഷിച്ചാൽ...

മറക്കരുതാത്ത ചില പാഠങ്ങൾ

അറിവില്ലാത്തതുകൊണ്ടല്ല ചില തെറ്റായ അറിവുകൾ  തലച്ചോറിൽ കൂടുകെട്ടിയിരിക്കുന്നതുകൊണ്ടാണ് നമ്മൾ ജീവിതത്തിൽ  പരാജയപ്പെട്ടുപോകുന്നത്. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ചതിന്റെ പേരിൽ, മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ പേരിൽ, ആത്മവിശ്വാസക്കുറവിന്റെ പേരിൽ ഇങ്ങനെ എത്രയെത്ര കാരണങ്ങളുടെ പേരിലാണ്...

സന്തോഷിക്കാം ഇങ്ങനെയും

സന്തോഷം എല്ലാവരുടെയും അവകാശമാണ്. അത് എല്ലാവരുടെയും ആഗ്രഹവുമാണ്. പക്ഷേ ഇങ്ങനെ തിരിച്ചറിയുന്പോഴും പലപ്പോഴും സന്തോഷങ്ങളില്‍ നിന്ന് അകന്നുജീവിക്കുന്നവരാണ് കൂടുതലും. ചില ഘടകങ്ങളും കാരണങ്ങളും തങ്ങളാഗ്രഹിക്കുന്നതുപോലെ ഉണ്ടെങ്കില്‍ മാത്രമേ സന്തോഷിക്കാന്‍ കഴിയൂ എന്നാണ് അവരുടെ...

ലോകം ഇവരുടേത് കൂടിയാണ്

ഡൗൺ സിൻഡ്രോം. കേൾക്കുമ്പോൾതന്നെ നാം അത്തരക്കാരുടെ വിധിയെഴുതും പരാജയപ്പെട്ടവർ, പാഴ്ജന്മങ്ങൾ. പക്ഷേ അത്യത്ഭുതകരമായി തങ്ങളുടെ ജീവിതങ്ങളെ അവർ ചിട്ടപ്പെടുത്തുകയും സാധാരണക്കാരെന്ന് നാം കരുതിപ്പോരുന്നവരെ അതിശയിപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് അവരെ...