എങ്ങിനെ പൈലറ്റാകാം

Share post:

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല ശാസ്ത്രീയ മനോഭാവവും ,  ആശയ വിനിമയ ശേഷി, ഇന്റർ പേഴ്സണൽ സ്കിൽ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ ഒരു പൈലറ്റിന് അവശ്യം വേണ്ട കാര്യങ്ങളാണ്. ഒരു പൈലറ്റ്, നല്ല ധൈര്യവും യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവും  താത്പര്യവുള്ള ആളുമായിരിക്കണം. മനസും ശരീരവും ഒന്നിച്ച് പ്രവർത്തിക്കണമെന്നു മാത്രമല്ല;ഏത് അസന്ദിഗ്ദ ഘട്ടത്തിലു സംയമനവും പെട്ടന്ന് തീരുമാനമെടുക്കാനും അത് പ്രാവർത്തികമാക്കാനുള്ള കഴിവും അനിവാര്യമായി ഉണ്ടാകേണ്ടതുണ്ട്. എല്ലാത്തിലുമുപരി,നല്ല ടീം സ്പിരിറ്റോടെ പ്രവർത്തിക്കാനും ടീമംഗങ്ങളെ കോഡിനേറ്റ് ചെയ്യാനും കഴിവുള്ള ആളായിരിക്കണം.
പൈലറ്റ് പരിശീലനത്തിന്, പ്രധാനമായി 3 ഘട്ടങ്ങളുണ്ട്. 1.സ്റ്റുഡൻറ് പൈലറ്റ് ലൈസൻസ്. (SPL)2. പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL).3. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്.(CPL)

ആദ്യഘട്ടം സ്റ്റുഡൻറ് പൈലറ്റ് ലൈസൻസ് നേടുകയെന്നതാണ്.ഇത് നേടി രണ്ടാം ഘട്ടത്തിൽ 60 മണിക്കൂർ നീണ്ട് നിൽക്കുന്ന ഫ്ളയിങ്ങ് പരിശീലനവും തിയറി പരീക്ഷയും പാസാവണം. മൂന്നാം ഘട്ടമായ CPL ലഭിക്കുവാൻ മറ്റൊരു 190 മണിക്കൂർ പരിശീലന പറക്കലും റേഡിയോ ഓപറേറ്റേഴ്സ്  ലൈസൻസും റേഡിയോ ടെലിഫോൺ ലൈസൻസും ലദിക്കണം. തിയറി പരീക്ഷ കൂടി പാസാവാൻ ഏകദേശം 3 വർഷം വരെയെടുക്കും.

ഇന്ത്യയിലെ പഠന സാധ്യത:-

ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയാണ്, രാജ്യത്തെ പൈലറ്റ് പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനം. ഇത് കൂടാതെ കേരള എവിയേഷൻ അക്കാദമി ഉൾപ്പടെയുള്ള നിരവധി പരിശീലന കേന്ദ്രങ്ങളുണ്ട്. വലിയ സാമ്പത്തിക ചെലവു കൂടിയുള്ള പരിശീലന പരിപാടിയാണ്, പൈലറ്റിന്റേത്.കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടുന്നതിന്,ഏകദേശം 60ലക്ഷം രൂപയോളം  ചെലവ് പ്രതീക്ഷിക്കാം. മിടുക്കർക്ക്, ചുരുക്കം ചില സ്കോളർഷിപ്പുകളും കിട്ടാൻ സാധ്യതയുണ്ട്.വിമാനം പറപ്പിക്കാനുള്ള ചിലവ്, സ്വാഭാവികമായും പഠിതാവ് വഹിക്കേണ്ടത് കൊണ്ടാണ് പൈലറ്റ് ലൈസൻസിനുള്ള ചെലവ് ഇത്രയധികം വർദ്ധിക്കുന്നത്.

യോഗ്യത:പ്ലസ്ടു വാണ് അടിസ്ഥാനയോഗ്യത. അപേക്ഷാർത്ഥിയ്ക്ക് പ്ലസ്ടുവിന്, ഫിസിക്സ് മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം.
എന്നാൽ പണച്ചെലവില്ലാതെയുംപൈലറ്റാവാനുള്ള സാധ്യത, വ്യോമസേനയുമായി ബന്ധപ്പെട്ടുണ്ട് .അങ്ങിനെ ലൈസൻസ് ലഭിക്കാനുള്ള പ്രധാനമാർഗ്ഗമാണ് NDA വഴിയോ CDS വഴിയോ എയർഫോഴ്സിൽ പൈലറ്റ് ഓഫീസറായി പ്രവേശിക്കുകയെന്നത്.പൈലറ്റ് പരിശീലന ചിലവ് മുഴുവൻ വ്യോമസേന ലഭിക്കും.എന്നാൽ നിശ്ചിത വർഷക്കാലം നിർബന്ധ സേവനം, സേനയിൽ ചെയ്യേണ്ടതുണ്ട്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം, അവർക്ക്  കൊമ്മേഴ്സ്യൽ പൈലറ്റിന്റെ തിയറി പരീക്ഷ പാസായി CPLഎടുക്കാവുുന്നതാണ്. വ്യോമസേനയിിൽ നിന്നു വിരമിക്കുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ നിശ്ചിത മണിക്കൂർ വിമാനം പറപ്പിച്ച കാര്യംം സൂചിപ്പിച്ചിരിക്കുന്നതുു കൊണ്ട്, വീമാനം പറപ്പിക്കൽ പരിശീലനത്തിൽ നിന്ന് സ്വാഭാവികമായും ഒഴിവാക്കും.

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിനപ്പുറത്തേക്ക് ഒരോ രാജ്യങ്ങളിലേയും ഏവിയേഷൻ അതോറിറ്റികൾ വ്യത്യസ്ഥ സീരീസിലുള്ള വിമാനങ്ങൾ ഓടിക്കാനുള്ള പരിചയം കൂടി പരിഗണിക്കും. അതു കൊണ്ട് വ്യത്യസ്ഥ സീരീസിലുള്ള ബോയിങ്ങുകൾ, എയർ ബസുകൾ എന്നിവ പറപ്പിക്കുന്നതിനുള്ള പരിശീലനം കൂടി ലഭ്യമാക്കേണ്ടതുണ്ട്. 

ഈ പരിശീലനത്തിന്ന് ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിൽ 20 ലക്ഷത്തോളം രൂപ, അധികമായി നൽകേണ്ടി വരും. പല വിദേശ രാജ്യങ്ങളിലും പൈലറ്റ് പരിശീലനം നൽകുന്നുണ്ട്. എന്നാൽ ഇതിന് ഒരു കോടി രൂപയ്ക്കടുത്ത് ചിലവ് വരും.

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,
സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

Related articles

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. I.പി.ജി. കോഴ്സുകൾ MSc. Food technology.MSc nutritional scienceM.Voc in...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്, എം.​സി​.എ, എം.എസ് സി. പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കഴിഞ്ഞ വർഷം വരെ പ്രവേശന...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ നടത്തുന്ന മാസ്റ്റേഴ്സ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രോഗ്രാമുകൾ:I.മാസ്റ്റർ ഓഫ്...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി, ജൂ​ൺ അ​ഞ്ച് ആണ്. ​അപേക്ഷാഫീസ്ജ​ന​റ​ൽ :-555/-...

Admission for MSc, MTech and PhD programs in Academy of Scientific and Innovative Research (AcSIR), Gasiabad

(AcSIR) is Established in 2011 as an ‘Institution of National Importance’ (interim operations started in June, 2010), the...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of Information Technology and Management, Kerala, situated in Thiruvananthapuram. I.M.Sc. programmes...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി. എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും രണ്ടും മൂന്നും...