ഹിമ ദാസ്

Share post:

ഇന്ത്യയുടെ ട്രാക്കിൽ ചരിത്രം തിരുത്തിയ പതിനെട്ടുകാരി. അവളാണ് ആസാമിൽ നിന്നുള്ള ഹിമദാസ്. ആസാമിലെ നെൽപ്പാടങ്ങളിലൂടെ ഓടിവളർന്നവൾ,  ഇപ്പോഴിതാ ഇന്നേവരെ ഇന്ത്യയിൽആരും നേടിയിട്ടില്ലാത്ത നേട്ടവുമായി  ചരിത്രം രചിച്ചിരിക്കുന്നു. ലോക അണ്ടർ  20 അത്ലറ്റിക്സിൽ സ്വർണ്ണം നേടിയാണ് ഹിമ ഈ ചരിത്രം രചിച്ചിരിക്കുന്നത്. രാജ്യാന്തര വേദിയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് ആണ് ഹിമ. 400 മീറ്റർ ഓട്ടം 51.46 സെക്കൻഡിൽ ഫിനീഷ് ചെയ്താണ് ലോക അത് ലറ്റിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരമായി ഹിമ മാറിയത്. അവസാന  100 മീറ്റർ വരെ ഹിമ പിന്നിലായിരുന്നു. പക്ഷേ തോറ്റുകൊടുക്കാനോ മനസ്സ് മടുക്കാനോ അവൾ തയ്യാറായില്ല. പിന്നെയായിരുന്നു  ചരിത്രം പിറന്നത്. റുമാനിയായുടെയും അമേരിക്കയുടെയും താരങ്ങളെ പിന്തള്ളി ഹിമ ഒന്നാമതെത്തി. ഇന്ത്യയുടെ അഭിമാനം ഹിമ വാനോളം ഉയർത്തിയിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ അസുലഭ നേട്ടത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.

Related articles

ബിൽ ഗേറ്റ്സ്

ബിസിനസ് വിജയങ്ങളുടെ പേരിലല്ല വിജയങ്ങളുടെയും നേട്ടങ്ങളുടെയും ഉന്നതിയിൽ നില്ക്കുമ്പോൾ സ്വമനസാലെ പിൻവാങ്ങാൻ കാണിച്ച മഹാമനസ്‌ക്കതയുടെ പേരിലാണ് ബിൽ ഗേറ്റ്സ് ഇവിടെ വാർത്തയാകുന്നത്. മൈക്രോസോഫ്റ്റിൽ നിന്ന്...

NEWS MAKER കെ.കെ. ശൈലജ

കോഴിക്കോടിനെ കീഴടക്കുകയും കേരളജനതയെ അസ്വസ്ഥപ്പെടുത്തുകയും ചെയ്ത നിപ്പ വൈറസിന്റെ കാലത്താണ് കേരളപൊതുസമൂഹത്തിലെ സാധാരണക്കാർ കെ കെ ശൈലജ എന്ന ആരോഗ്യവകുപ്പുമന്ത്രിയെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയതും വൈകാതെ...

അരവിന്ദ് കെജ്‌രിവാൾ

അരവിന്ദ് കെജ്രിവാൾ. സാധാരണ ജനങ്ങളുടെ ഹൃദയവും അവരുടെ ഭാഷയും മനസ്സിലാക്കി മൂന്നാം തവണയും ഡൽഹിയുടെ മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും...

നൗഷാദ് = നൗഷാദ്

ഓരോ പ്രളയകാലവും നമ്മോട് പറഞ്ഞുതന്നത് മനുഷ്യമനസ്സിന്റെ അടങ്ങാത്ത നന്മയാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ചെളിവെള്ളത്തിൽ മുട്ടുകുത്തി ചവിട്ടിപ്പോകാൻമുതുകു കാണിച്ചുകൊടുത്ത മനുഷ്യസ്നേഹി കഴിഞ്ഞ വർഷത്തെ  കണ്ണുനിറയ്ക്കുന്ന...

ഡോ. രേണുരാജ്

ആൺ മേൽക്കോയ്മയുടെ കോട്ടകൊത്തളങ്ങളെയും അധികാരപ്രമത്തതയുടെ രാജകൊട്ടാരങ്ങളെയും ഉള്ളിലെ നന്മ കൊണ്ടും സത്യം കൊണ്ടും വെല്ലുവിളിച്ച ഒരു  ശബ്ദം അടുത്തയിടെ ഉയർന്നുകേട്ടിരുന്നു. ഡോ . രേണുരാജ്...

NEWS MAKER @ SHIVAGURU PRABHAKARAN

ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ പലതു കൊണ്ടും ശ്രദ്ധിക്കപ്പെട്ട വിജയമായിരുന്നു  ശിവഗുരു പ്രഭാകരൻ എന്ന തമിഴ്‌നാട്ടുകാരന്റേത്. തഞ്ചാവൂരിലെ മേലൊട്ടെൻകാവ് ഗ്രാമത്തിൽ ജനിച്ച ശിവഗുരുവിന് ...