പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

Share post:


പുകവലി ഏതു പ്രായത്തിലും  ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ലെങ്കിൽ അത് കൂടുതൽ ദോഷകരമായി ബാധിച്ചേക്കും. നാല്പതായോ എങ്കിൽ ഇനിയും ഈ ദുശ്ശീലത്തോട് വിടപറയാൻ വൈകരുതെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷ്യന്റെ അഭിപ്രായം. സ്ട്രോക്ക്, കാൻസർ, ഉറക്കക്കുറവ്, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കെല്ലാം പുകവലി കാരണമാകുന്നു.
നാല്പതുകളിലെത്തുന്നതോടെ പുരുഷന്മാരിൽ കണ്ടുവരുന്ന ഒന്നാണ് പ്രോസ്റ്ററേറ്റ് സംബന്ധമായ പ്രശ്നങ്ങൾ. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത്തരം ഒരു അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കാണേണ്ടതുണ്ട്..  മൂത്രതടസം, മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവയും ഗൗരവത്തിലെടുക്കേണ്ടവ  തന്നെ. കാൻസറിനുള്ള ഉയർന്ന സാധ്യത ഇവ ചിലപ്പോഴെങ്കിലും സൃഷ്ടിച്ചേക്കാം. നാല്പതുകളിലെത്തുന്നതോടെ ഒട്ടുമിക്ക പുരുഷന്മാർക്ക്ും മുടികൊഴിച്ചിൽ ശക്തമാകുകയും കഷണ്ടി പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്.പാരമ്പര്യഘടകങ്ങളും കഴിക്കുന്ന മരുന്നുകളുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്.

 പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉദ്ധാരണമില്ലായ്മ. യൂറോളജി കെയർ ഫൗണ്ടേഷന്റെ അഭിപ്രായപ്രകാരം പുരുഷന്മാരിൽ പൊതുവായി കണ്ടുവരുന്ന ലൈംഗികപ്രശ്നമാണ് ഇത്. 30 മില്യൻ പുരുഷന്മാരെ ഇത് ബാധിക്കുന്നതായിട്ടാണ് കണക്കുകൾ. പ്രമേഹവും ഹൃദ്രോഗവും ഇവയ്ക്ക് വില്ലനാകാറുമുണ്ട്.
പ്രായം ചെല്ലും തോറും പ്രതിരോധ ശേഷി കുറഞ്ഞുവരും, പ്രതിരോധവ്യവസ്ഥയ്ക്കുണ്ടാകുന്ന മാറ്റങ്ങളാണ്  ഇതിന് കാരണം . നാല്പതുവയസുക ഴിയുന്നതോടെ പ്രതിരോധ ശേഷിയിലുണ്ടാകുന്ന മാറ്റങ്ങൾ പലതരത്തിലുള്ളരോഗങ്ങൾക്കും തുടക്കം കുറിക്കും.

ത്വക്കിന്റെ മൃദുത്വം നഷ്ടമാകുകയും കട്ടി വർദ്ധിക്കുകയും ചെയ്യുന്നതാണ് മറ്റൊരു മാറ്റം. കൊളാജെൻ ത്വക്കിൽ നിന്ന് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം.

പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ, നര എന്നിവയെല്ലാം നാല്പതുകളിലെത്തുമ്പോഴേയ്ക്കും പലരെയും പിടി കൂടാറുണ്ട്. മേൽപ്പറഞ്ഞവയെല്ലാം ശാരീരിക പ്രശ്നങ്ങളായിരുന്നുവെങ്കിൽ മാനസികമായ സമ്മർദ്ദവും  ഈപ്രായത്തിൽ പലരെയും പിടികൂടാറുണ്ട്. ജീവിതത്തിൽ ആഗ്രഹിച്ചതുപോലെ ഒരിടത്തും എത്തിയില്ലെന്ന തോന്നൽ,  ചില പരാജയങ്ങൾ എല്ലാം നാല്പതുകളിലെത്തുമ്പോഴേയ്ക്കും പുരുഷന്മാരെ പലരെയും വിഷാദത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. സമീകൃതാഹാരം, വ്യായാമം, നല്ല സൗഹൃദങ്ങൾ എന്നിവയെല്ലാം മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് നല്ലൊരു പരിധിവരെ പരിഹാരമാകാറുണ്ട്. ഏകാന്തതയും വിഷാദവും പലരെയും രോഗികളും അകാലമൃത്യുവിന് ഇരകളുമാക്കാറുണ്ട്. പന്ത്രണ്ട് ശതമാനം മരണങ്ങളും ഏകാന്തതയും വിഷാദവും മൂലം സംഭവിക്കുന്നവയാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്.  പ്രായത്തെയും കാലത്തെയും തടഞ്ഞുനിർത്താൻ നമുക്ക് കഴിയില്ല. എന്നാൽ അവയെ ക്രിയാത്മകമായി നേരിടാനും പരിധിവരെ പ്രായത്തിന്റെ വല്ലായ്മകളെ അതിജീവിക്കാനും നമുക്ക് കഴിയും, നാം മനസ്സ് വയ്ക്കണമെന്ന് മാത്രം.

സമസ്യ

Related articles

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ...

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന്...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്.  നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ? പൗരുഷമുളളവൻ...? എന്നാൽ ഒരു സ്ത്രീയോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ ഭൂരിപക്ഷവും...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ വിവാഹം കഴിക്കാത്ത ഒരാളുമാണെങ്കിൽ. നിങ്ങളോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? സങ്കല്പങ്ങൾ, പ്രതീക്ഷകൾ,...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല....