സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് എന്തുമാത്രം അറിവുള്ളവരാണ് ഓരോരുത്തരും? ജീവിതം വിജയപ്രദവും ആനന്ദകരവുമായിത്തീർക്കുന്ന പല ഘടകങ്ങളിലൊന്ന് സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള മനസ്സിലാക്കലാണ്. തന്നെക്കുറിച്ച് തന്നെ ഓരോരുത്തർക്കും ആത്മാഭിമാനമുണ്ടായിരിക്കണം. മറ്റുള്ളവർ നമ്മെക്കുറിച്ച് പലതും പറഞ്ഞേക്കാം. അതെല്ലാം ചിലപ്പോഴെങ്കിലും നിഷേധാത്മകമായ കാര്യങ്ങളുമായിരിക്കാം....
കുടുംബത്തിൽ ഒരുപാട് നേരം സംസാരിക്കുന്നതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പകരം അളവ് കുറവാണെങ്കിലും ഗുണം കൂടുതലുള്ള കാര്യങ്ങൾ സംസാരിക്കുക. അതാണ് വേണ്ടത്. ഇത് ആഗ്നസിന്റെ വാക്കുകൾ. ഏഴു മക്കളുടെ അമ്മയാണ് പോളണ്ടുകാരിയായ...
അടുത്തയിടെ എവിടെയോ കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം. വളർച്ച മുരടിച്ച സ്ഥലം. അതാണ് കംഫർട്ട് സോൺ....
ഊട്ടിയിലേക്കായിരുന്നു യാത്ര. കോയമ്പത്തൂരെത്തിയപ്പോഴേക്കും വണ്ടിക്കകത്ത് നല്ല ചൂടനുഭവപ്പെട്ടു. എ സിയിട്ടിട്ടും ശരിക്കും തണുപ്പ് കിട്ടുന്നില്ല. അതോടെ, അവിടെയുള്ള ഒരു എ സി സർവീസ് സെന്ററിൽ കാർ കാണിച്ചു. അവർ അതിന്റെ ഫിൽറ്റർ അഴിച്ചു....
ചെറിയൊരു പ്രായത്തിലാണ് സെൻ കഥകളിൽ താല്പര്യം തോന്നിത്തുടങ്ങിയത്. ബുദ്ധപാരമ്പര്യങ്ങളിൽ നിന്ന് തളിർത്തിട്ടുള്ള സാരോപദേശ കഥകളാണല്ലോ സെൻകഥകൾ. ഗുരു നിത്യയാണെന്ന് തോന്നുന്നു മലയാളത്തിലേക്ക് ആദ്യമായി സെൻകഥകൾ വിവർത്തനം ചെയ്തിരിക്കുന്നത് അതിലൊരു കഥയുടെ ശീർഷകം ഇങ്ങനെയാണ്....
മറ്റുള്ളവരോട് ക്ഷമിക്കുന്നതിനെക്കുറിച്ചാണ് നമ്മുടെ പ്രബോധനങ്ങളേറെയും. നമ്മോട് തെറ്റു ചെയ്തവരോട് ക്ഷമിക്കുക. അതാണ് ഒട്ടുമിക്ക ആത്മീയപാഠങ്ങളും. എന്നാൽ നമ്മോട് തന്നെ നാം ക്ഷമിക്കേണ്ടതിനെക്കുറിച്ച് അത്രയധികം ഓർമ്മപ്പെടുത്തലുകളൊന്നുമില്ല.
എല്ലാ ക്ഷമകൾക്കും സൗഖ്യത്തിന്റെ ഒരുതലമുണ്ട്. മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ അവർക്കല്ല...
മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും പ്രോത്സാഹനവും മനസ്സിലാക്കലും അടുപ്പവും മാത്രമല്ല കണ്ണീരും സങ്കടവും വെറുപ്പും തെറ്റിദ്ധാരണയും അകൽച്ചയും അവിടെയുണ്ട്. എല്ലാ നെഗറ്റീവ് അനുഭവങ്ങളെയും ഇല്ലാതാക്കുന്നത് ദമ്പതികൾക്കിടയിലെ...
സൗഹൃദം സിനിമയിൽ നിന്ന് കൈ നീട്ടിയപ്പോൾ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് സെറിൻ ഫ്രാൻസിസ് എന്ന സംഗീതസംവിധായകൻ. അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിലെ 'മുല്ലപ്പൂവിതളോ' എന്ന ഗാനത്തിന്...
ടോക്ക്യോ ഒളിമ്പിക്സിൽ ഹൈജമ്പ് ഫൈനൽ മത്സരത്തിൽ വലിയ ഏറ്റുമുട്ടൽ നടക്കുകയാണ്. ഇറ്റലിയുടെ ജിയാൻ മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ രണ്ടു പേരും 2.37 മീറ്റർ...
എന്തു ഞാൻ പകരം നല്കും? സ്നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന സംശയമാണ് ഇത്.
സ്നേഹിക്കുന്നവർക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങളുടെ സാന്നിധ്യമാണ്. ഈ സാന്നിധ്യം കൊണ്ട് രണ്ടുപേർക്കും പ്രയോജനം ഉണ്ടാകുന്നു,...
വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനം പല ഭാഗത്തുനിന്നുമുണ്ടായിരുന്നു. വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു...
വാർദ്ധക്യം ഏറെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. വീട്ടിലെ പ്രായം ചെന്നവരോട് സംസാരിക്കാനോ അവരുടെ അടുത്തുചെന്നിരിക്കാനോ മകനോ മരുമകൾക്കോ കൊച്ചുമക്കൾക്കോ സമയമില്ല, താല്പര്യവുമില്ല. പല വൃദ്ധരുടെയും അവസാനകാലം കണ്ണീരിൽ കുതിർന്നതാണ്. ആ മാതാപിതാക്കളുടെ കണ്ണീര്...