Features & Stories

സാറാമാരെ പേടിക്കണം

കാൻസർ വാർഡിൽ വച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. ഖലീലും ദയയും. ഖലീൽ ലുക്കീമിയ രോഗിയാണ്. ദയയ്ക്ക് സർക്കോമയും. രോഗത്തിന്റെ പേരു പറഞ്ഞാണ് അവർ ആദ്യം പരിചയപ്പെടുന്നതു പോലും. മരണത്തിന്റെ നാളുകളെണ്ണി കാത്തിരിക്കുന്നവരാണ് അവർ....

സ്വാതന്ത്ര്യം = സ്വാതന്ത്ര്യം

'സ്വാതന്ത്ര്യംതന്നെയമൃതംസ്വാതന്ത്ര്യംതന്നെ ജീവിതംപാരതന്ത്ര്യം മാനികൾക്ക്മൃതിയേക്കാൾ ഭയാനകം' (കുമാരനാശാൻ) സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്? മിണ്ടാപ്രാണികൾ മുതൽ മനുഷ്യൻ വരെ അതാഗ്രഹിക്കുന്നുണ്ട്. ഈയിടെ നല്ലൊരു വീഡിയോ കണ്ടു, വിൽക്കാൻ വച്ചിരിക്കുന്ന കുരുവികളെ വില കൊടുത്തു വാങ്ങി സ്വതന്ത്രമാക്കുന്ന...

മേരിക്കുട്ടി ഉയർത്തുന്ന ചോദ്യങ്ങൾ

ഏതെങ്കിലും അവാർഡ് ശ്രേണിയിൽ പെടുത്താതെ കച്ചവട സിനിമയുടെ എല്ലാ  അച്ചുകളും ചേർത്തുവച്ചു കൊണ്ട് പടച്ചതായതുകൊണ്ട് സമൂഹത്തിനും ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ച് ഭേദപ്പെട്ട ധാരണയും അവരോട് ഐക്യദാർഢ്യവും പ്രഖ്യാപിക്കാൻ ചിത്രം സഹായിക്കുന്നു എന്നതും  അഭിനന്ദനീയം തന്നെയാണ്.  

മുന്നിൽനിന്ന് നയിച്ചോളൂ…

നയിക്കുന്നവനാണ് നേതാവ്. നേതാവാകാൻ പലർക്കും ആഗ്രഹമുണ്ടാകും. കാരണം  ഉന്നതപീഠവും അനുചരവൃന്ദവുമാണ് അതുവഴി പലരുടെയും ലക്ഷ്യം. അവർ കരുതുന്നതും അങ്ങനെയാണ്. ആജ്ഞകൾ അനുസരിക്കാൻ ചിലർ. പാദസേവ ചെയ്യാൻ കുറെയാളുകൾ. നമ്മുടെ ചുറ്റിനുമുള്ള നേതാവ് എന്ന...

ആത്മവിശ്വാസത്തോടെ, ആകർഷണീയതയോടെ..

കാണുന്ന മാത്രയിൽ ചിലർ നമ്മെ വല്ലാതെ ആകർഷിച്ചുകളയും. എന്തൊരു പേഴ്സണാലിറ്റിയെന്ന് അവരെക്കുറിച്ച് നാം അഭിപ്രായപ്പെടുകയും ചെയ്യും. എങ്ങനെയാണ് ആകർഷണീയമായ വ്യക്തിത്വത്തിന്റെ ഉടമകളാകാൻ കഴിയുന്നത്? ബോഡി ലാംഗ്വേജ്മറ്റുള്ളവരെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് നമ്മുടെ ശരീരഭാഷയാണ്. ഒറ്റനോട്ടത്തിൽ...

സൂക്ഷിക്കുക, ഒരു ‘ജോജി’ നമ്മിൽ ഒളിച്ചിരിപ്പുണ്ട്

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ്‌പോത്തൻ സംവിധാനം ചെയ്തു  ഒടിടി റിലീസ് വഴി പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമാണ് 'ജോജി'. സംവിധായകന്റെ സാധാരണയുള്ള നർമ്മത്തിൽ ചാലിച്ച അവതരണ ശൈലിയിൽ നിന്നും  വ്യത്യസ്തമായി ഒരു സൈക്കോ...

നിത്യഹരിതനായകന്‍

സജീ, പ്രണയം മരണത്തെക്കാള്‍ ശക്തമാണെന്നാണ് വിശുദ്ധ ഗ്രന്ഥം പോലും സാക്ഷ്യപ്പെടുത്തുന്നത്. ഭഗ്നപ്രണയത്തിന്റെ തകര്‍ന്ന മഴവില്ലുകളെ ഉള്ളില്‍ കൊണ്ടുനടന്ന് കടാപ്പുറത്തുകൂടി പാടി നടന്ന പരീക്കുട്ടിയും മദ്യലഹരിയില്‍ ജീവിതം തന്നെ തകര്‍ത്തെറിഞ്ഞ ദേവദാസുമാരും മാത്രമല്ല ഒരു...

സ്‌നേഹം പ്രകടിപ്പിക്കൂ, മക്കൾ നല്ലവരാകട്ടെ..

മക്കളുടെ സന്തോഷം ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരെങ്കിലും ഉണ്ടാവുമോ? സത്യത്തിൽ മാതാപിതാക്കളുടെ കഷ്ടപ്പാടും അധ്വാനവും അലച്ചിലുമെല്ലാം മക്കൾ സന്തോഷിച്ചുകാണാൻ വേണ്ടിയാണ്. പല മാതാപിതാക്കളുടെയും ചിന്ത മക്കൾക്ക് അവർ ചോദിക്കുന്നതെല്ലാം മേടിച്ചുകൊടുത്താൽ, നല്ല ഭക്ഷണവും വസ്ത്രവും...

പരിഹാസം

ഒരാളെ ഏറ്റവും നിരായുധനാക്കാൻ കഴിയുന്നത് എങ്ങനെയാണ്? നിസ്സഹായനാക്കി മാറ്റി ചോരയൂറ്റി വീഴ്ത്താൻ  സാധിക്കുന്നത് എങ്ങനെയാണ്? ഒരാളെ ഏറ്റവും മുറിപ്പെടുത്തുന്നത് എന്താണ്? പരിഹാസം എന്നാണ് അതിനുളള ഉത്തരങ്ങളിലൊന്ന്. പരിഹസിക്കുക. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യുന്ന...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ. തനിച്ചായിരിക്കുന്നതിൽ ഏറെ അസ്വസ്ഥത അനുഭവിക്കുന്നവരാണ് അവർ. ഇണ...

അവർക്കും കൊടുക്കണം ഇത്തിരി ഇടം

വാർദ്ധക്യം ഏറെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. വീട്ടിലെ പ്രായം ചെന്നവരോട് സംസാരിക്കാനോ അവരുടെ അടുത്തുചെന്നിരിക്കാനോ മകനോ മരുമകൾക്കോ കൊച്ചുമക്കൾക്കോ സമയമില്ല, താല്പര്യവുമില്ല. പല വൃദ്ധരുടെയും അവസാനകാലം കണ്ണീരിൽ കുതിർന്നതാണ്. ആ മാതാപിതാക്കളുടെ കണ്ണീര്...

മരണം നിസ്സഹായരാക്കുന്ന ജീവിതങ്ങളുടെ കഥ

മരണമാണോ ജീവിതമാണോ കൂടുതൽ ശക്തം? മരിച്ചവർ ഒന്നും അറിയാതെയും ആരെയും  അറിയിക്കാതെയും കടന്നുപോകുമ്പോൾ മരണത്തിന് പിന്നിൽ ബാക്കിയാകുന്നവർക്ക്  അതൊരു ദൗത്യനിർവഹണം കൂടിയാണ്. ആ മരണം വലിയ ആഘാതങ്ങളും അവർക്ക് സമ്മാനിക്കുന്നു. അതുകൊണ്ട് എല്ലായ്‌പ്പോഴും...