ആത്മവിശ്വാസത്തോടെ, ആകർഷണീയതയോടെ..

Share post:

കാണുന്ന മാത്രയിൽ ചിലർ നമ്മെ വല്ലാതെ ആകർഷിച്ചുകളയും. എന്തൊരു പേഴ്സണാലിറ്റിയെന്ന് അവരെക്കുറിച്ച് നാം അഭിപ്രായപ്പെടുകയും ചെയ്യും. എങ്ങനെയാണ് ആകർഷണീയമായ വ്യക്തിത്വത്തിന്റെ ഉടമകളാകാൻ കഴിയുന്നത്?

ബോഡി ലാംഗ്വേജ്
മറ്റുള്ളവരെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് നമ്മുടെ ശരീരഭാഷയാണ്. ഒറ്റനോട്ടത്തിൽ തന്നെ ഒരു വ്യക്തിയോട് ആകർഷണീയതയും അടുപ്പവും തോന്നുന്നതിൽ ശരീരഭാഷയ്ക്ക് പ്രമുഖസ്ഥാനമുണ്ട്. അത്തരക്കാർക്ക്  പൊതുവെ ആത്മവിശ്വാസം കലർന്ന മുഖഭാവമായിരിക്കും. കണ്ണുകളിൽ നോക്കി സംസാരിക്കുന്നതും ഹൃദ്യമായി പുഞ്ചിരിക്കുന്നതും ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. കൈകൾ കെട്ടി നില്ക്കുന്നതും കാലുകൾ തളർത്തിയിട്ട് നി്ല്ക്കുന്നതും ആത്മവിശ്വാസക്കുറവാണ് വ്യക്തമാക്കുന്നത്.

അനന്യത തിരിച്ചറിയുക
സ്വന്തം അനന്യത തിരിച്ചറിയുന്നവർക്ക് ആത്മവിശ്വാസമുണ്ടായിരിക്കും.  എന്നെപോലെ ഞാൻ മാത്രം.. എനിക്കെന്റേതായ കഴിവുണ്ട് ഇത്തരംബോധ്യങ്ങൾ നല്കുന്ന ആത്മവിശ്വാസം നിസ്സാരമൊന്നുമല്ല. സ്വയം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ ആത്മവിശ്വാസം രൂപപ്പെടും.

നേട്ടങ്ങൾ സ്വന്തമാക്കുക
നേടിയെടുക്കുന്നവ വലുതോ ചെറുതോ ആയിരുന്നുകൊള്ളട്ടെ. പക്ഷേ നേട്ടങ്ങൾ ഉണ്ടാകുന്നത് ആത്മവിശ്വാസം  വർദ്ധിപ്പിക്കാൻ ഇടയാക്കും.

സുരക്ഷിതതാവളം വിട്ടുപേക്ഷിക്കുക
പുതിയ അനുഭവങ്ങൾ സ്വാഗതം ചെയ്യുന്നവർക്കും കംഫർട്ട് സോൺ വേണ്ടെന്ന് വയ്ക്കുന്നവർക്കും ആത്മവിശ്വാസം കൂടുതലാണ്.ഓരോ നിമിഷവും ഓരോ സന്ദർഭവും സ്വയം വെല്ലുവിളിക്കുക. ഭയങ്ങളെയും ആകുലതകളെയും ഭൂതകാലത്തിലേക്ക് തള്ളിയിട്ടിട്ട് ധൈര്യപൂർവ്വം മുന്നോട്ടുപോവുക. ഒറ്റയ്ക്കുള്ള യാത്രകൾ, പ്രസംഗങ്ങൾ ഇവയെല്ലാം കംഫർട്ട് സോൺ ഉപേക്ഷിച്ചുമുന്നേറാൻ സഹായകരമായിരിക്കും.

ബലഹീനതകളും സാധ്യതകളും തിരിച്ചറിയുക
അവനവന്റെ സാധ്യതകൾ മനസ്സിലാക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് ബലഹീനതകളും കുറവുകളും മനസ്സിലാക്കുന്നതും. കുറവുകൾ തിരിച്ചറിയുന്നത് അപകർഷതയോടെ ചുരുണ്ടുകൂടാനല്ല സാധിക്കുന്ന കുറവുകൾ പരിഹരിച്ച് മുന്നോട്ട് ശക്തമായി കുതിക്കാൻ വേണ്ടിയാണ്. അവനവരോട് തന്നെ സംസാരിക്കുക. സ്വയം ഉത്തേജിപ്പിക്കുക.

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം. കാരണം മൂല്യബോധമില്ലാത്ത ഒരാളാണ്...