അടുത്തകാലത്ത് കേട്ട വളരെ പ്രോത്സാഹനജനകമായ, പ്രതീക്ഷ നല്കുന്ന വാക്കായിരുന്നു അത്. കൈപിടിക്കും കൂടെയുണ്ട് ഞങ്ങൾ. പാലക്കാട് മലയിടുക്കിൽ അപകടത്തിൽ പെട്ട ബാബു എന്ന ചെറുപ്പക്കാരനോട് കേരളം പറഞ്ഞ വാക്കായിരുന്നു അത്. പറഞ്ഞതുപോലെ തന്നെ...
മൊബൈൽ ഇപ്പോൾ നമുക്കെല്ലാവർക്കും കർണ്ണന്റെ കവചകുണ്ഡലങ്ങൾ പോലെ ശരീരത്തിന്റെ മാത്രമല്ല ജീവിതത്തിന്റെയും ഭാഗമായിട്ടുണ്ട്. അതിനെ ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ മാത്രം നാമാരും പഴഞ്ചന്മാരുമല്ല. എന്നിട്ടും കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ഇല്ലാതെ ഏതാനും ദിവസങ്ങളിലേക്ക് ജീവിക്കാനായി...
ഒരാളെ ഏറ്റവും നിരായുധനാക്കാൻ കഴിയുന്നത് എങ്ങനെയാണ്? നിസ്സഹായനാക്കി മാറ്റി ചോരയൂറ്റി വീഴ്ത്താൻ സാധിക്കുന്നത് എങ്ങനെയാണ്? ഒരാളെ ഏറ്റവും മുറിപ്പെടുത്തുന്നത് എന്താണ്?
പരിഹാസം എന്നാണ് അതിനുളള ഉത്തരങ്ങളിലൊന്ന്. പരിഹസിക്കുക. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെയ്യുന്ന...
ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ ആരെയാണ് ഏറ്റവും അധികം വഞ്ചിച്ചിരിക്കുന്നത്? അതിനൊറ്റ ഉത്തരമേയുള്ളൂ....
ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന കോലാഹലങ്ങൾ കണ്ടപ്പോൾ ഓർമ്മയിലേക്ക് വന്നത് പത്തുനാല്പത് വർഷത്തിന് മുമ്പുള്ള ഒരു സംഭവമാണ്. ബന്ധുവിന്റെ വീട്ടിലെ ഒരു ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെന്നോണം...
ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല. ഒരു പുഞ്ചിരിയാവാം, നന്ദി യെന്ന ഹൃദയം നിറഞ്ഞ വാക്കാകാം. സ്നേഹപൂർവ്വമായ അണച്ചുപിടിക്കലാവാം, ഏറ്റവും ഒടുവിൽ പണവുമാകാം.
കൂലിക്കുള്ള വേതനം പണമാകുമ്പോഴാണ് പ്രതിഫലം...
ഒരു സുഹൃത്ത് പങ്കുവച്ചതാണ് ഈ സംഭവം. ഒരു പ്രത്യേക സാഹചര്യത്തിൽ അവന് ജോലി രാജിവയ്ക്കേണ്ടിവന്നു. മറ്റ് ജോലി സാധ്യതകൾ ഒന്നും ഇല്ലാതിരിക്കെ മറ്റ് ചില സ്വപ്നങ്ങൾക്കുവേണ്ടിയായിരുന്നു അത്. രാജിവച്ചുകഴിഞ്ഞപ്പോഴാണ് ഇനി താൻ അഭിമുഖീകരിക്കാൻ...
അവസരം ഒരു നറുക്കെടുപ്പാണ്. നൂറായിരം കുറികളിൽ നിന്ന് നിങ്ങളുടെ പേരെഴുതിയ തുണ്ടുകടലാസ് തിരഞ്ഞെടുക്കപ്പെടുന്നു. ഇന്നലെവരെ ആരാലും പ്രത്യേകമായി ശ്രദ്ധിക്കപ്പെടാതിരുന്ന നിങ്ങൾ അതോടെ ശ്രദ്ധിക്കപ്പെടുന്നു. ഫ്‌ളാഷ് ക്യാമറകളുടെ മുന്നിൽ ഒരു സെലിബ്രിറ്റി ആഘോഷിക്കപ്പെടുന്നതുപോലെ നിങ്ങൾ...
വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ വീണ്ടും വീണ്ടും കണ്ടുമുട്ടുന്നു. ഒരേ വഴികളിലൂടെ സഞ്ചരിക്കുന്നു....
മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ നിന്നെ പിന്നിലാക്കിയേ തീരൂ. അതുകൊണ്ടാണ് മത്സരങ്ങൾ നടത്തി നാം വിജയികളെ കണ്ടെത്തുന്നതും പ്രഖ്യാപിക്കുന്നതും. പണം,...
ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം. ഈ കാലഘട്ടത്തിലെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് അനുഭവങ്ങൾ എന്നു പറയുന്നത്. അനുഭവങ്ങളുടെ ആകെത്തുകയാണ് ജീവിതം എന്ന് പണ്ടാരോ നിർവചിച്ചത് ഇത്തരമൊരു...
നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്...
മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്...
അർഹതയുണ്ടായിട്ടും കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നതും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതും...