Parenting

പതിനാറു വയസുകാരന് ഹൃദയസ്തംഭനം, കാരണം പബ്ജി

മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. തീരെ ചെറിയ കുട്ടികള്‍ പോലും മൊബൈലിലും അത് നല്കുന്ന അത്ഭുതങ്ങളിലും മതിമറന്നു വീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടുക്കമുളവാക്കുന്ന ഒരു വാര്‍ത്ത മധ്യപ്രദേശില്‍...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം മികച്ചൊരു പേരന്റ് ആകുന്നത് അത്ര നിസ്സാരമോ എളുപ്പമോ അല്ല. മക്കൾക്ക് ജന്മം നല്കി, അവരുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു, നല്ല വിദ്യാഭ്യാസം നല്കി...

മക്കളെ കുറ്റപ്പെടുത്തും മുൻപ്

എന്തൊരു ദേഷ്യമാടാ ഇത്.  ചില മക്കളോട് മാതാപിതാക്കള്‍ ഇടയ്‌ക്കെങ്കിലും പറയുന്ന വാചകമാണ് ഇത്.  അതുപോലെ, ഇങ്ങനെയാണോടാ പെരുമാറുന്നത്, ഇങ്ങനെയാണോ സംസാരിക്കുന്നത് എന്നെല്ലാം അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഈ സംസാരത്തിനും പ്രവൃത്തിക്കും ദേഷ്യപ്പെടലിനുമെല്ലാം തങ്ങള്‍ ഉത്തരവാദികളല്ല എന്ന മട്ടിലാണ്...

മക്കൾക്ക് കൊടുക്കാൻ വലിയ സമ്മാനം

പത്തുവയസുകാരനായ ജെറിക്ക് രാത്രിയിൽ സുഖമായി ഉറങ്ങാൻ കഴിയുന്നില്ല.  പല തവണ വെള്ളം കുടിക്കാനായി എണീല്ക്കും. ഉറക്കത്തിൽ എന്തൊക്കെയോ പുലമ്പും. പേടിച്ചു നിലവിളിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മാതാപിതാക്കൾ മകനെയും കൊണ്ട് മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിയത്. കുടുംബസാഹചര്യങ്ങൾ...

അവധിക്കാലത്ത് കുട്ടികൾ ‘സെർച്ച് ‘ചെയ്തത്…

നമ്മുടെ കുട്ടികളിൽ പലരും കംപ്യൂട്ടർ ഉപയോഗിക്കുന്നവരും ഗൂഗിൾ സെർച്ച് ചെയ്യുന്നവരുമാണ്. മക്കൾക്ക് ചെറുപ്രായത്തിലേ സ്വന്തമായി കംപ്യൂട്ടറും  സ്മാർട്ട് ഫോണും വാങ്ങിച്ചുകൊടുക്കുന്നവരും അവരതിൽ എക്സ്പേർട്ട് ആണെന്ന് അഭിമാനത്തോടെ പറയുന്നവരും കുറവല്ല. പക്ഷേ ഈ കുട്ടികൾ...

കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍…

കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് രസം പകരാനുള്ളവയാണെന്ന് മാത്രമാണ് പല അച്ഛനമ്മമാരും ചിന്തിക്കുന്നത്. ചിലര്‍ക്കാവട്ടെ, കുട്ടിയുടെ വാശിയും, കരച്ചിലും അടക്കാനുള്ള എളുപ്പവഴിയാണ് കളിപ്പാട്ടം വാങ്ങിക്കൊടുക്കല്‍. പുതിയൊരു ടോയ് കിട്ടിയാല്‍ അതുമായി കളിച്ച് കുട്ടി കുറെ നേരമിരിക്കുമല്ലോ,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ മാർക്കിന്റെ തിളക്കത്തിലോ മാത്രമല്ല കുട്ടികളുടെ മിടുക്ക് നാം കണക്കാക്കേണ്ടത്. കുട്ടികളുടെ ജീവിതസമീപനവും കാഴ്ചപ്പാടുകളും പെരുമാറ്റവും ശുഭാപ്തിവിശ്വാസവും എല്ലാം അവരെ മിടുക്കരാക്കി...

മാതാപിതാക്കളുടെ സ്നേഹം പകരം വയ്ക്കാനാവാത്തത്

സ്നേഹിച്ചതിന്റെ പേരിൽ വഴിതെറ്റിയ മക്കളാണോ  സ്നേഹം കൊടുക്കാത്തതിന്റെ പേരിൽ വഴിതെറ്റിയ മക്കളാണോ കൂടുതൽ? സംശയമെന്ത്, സ്നേഹം ലഭിക്കാതെ പോയ മക്കളാണ് വഴിതെറ്റി പോയിരിക്കുന്നത്. സ്നേഹം അനുഭവിച്ച മക്കൾക്ക് എവിടെയെങ്കിലും വച്ച് എപ്പോഴെങ്കിലും എങ്ങനെയെങ്കിലും...

മക്കളെ വളരാൻ സമ്മതിക്കാത്തവർ

ഒന്നാം ക്ലാസുകാരനായ രാഹുൽ ഉച്ചഭക്ഷണ സമയത്ത് നിശ്ചിത സമയം കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത് പതിവാക്കിയപ്പോഴാണ് ടീച്ചർ അക്കാര്യം ശ്രദ്ധിച്ചത്.''എന്താണ് രാഹുൽ ഇത്രസമയം  കഴിഞ്ഞിട്ടും ചോറു കഴിച്ചുതീരാത്തത്?'' രാഹുലിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. എന്തോ പ്രശ്നമുണ്ടെന്ന്...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ നീ തന്നെയാണ്...''നിനക്കു നല്ല വിദ്യാഭ്യാസം തരാൻ വേണ്ടി ഞാൻ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടെന്നറിയാമോ...''പഠിക്കാൻ പറയുമ്പോ പഠിക്കണം. കളിച്ചുനടന്നാൽ  ഇങ്ങനെയിരിക്കും...''നിന്നെക്കൊണ്ട് എന്തിന് കൊള്ളാം...''മണ്ടൻ,...

നന്നായി വളർത്താം

കാലത്തിന്റെ സങ്കീർണ്ണതകളും സംഘർഷങ്ങളും പിടികൂടിയിരിക്കുന്ന ഒരു മേഖലയാണ് പേരന്റിങ്. മുൻ തലമുറകളുമായി തട്ടിച്ചുനോക്കുമ്പോൾ മക്കളെ വളർത്തുന്നതിൽ പുതിയ മാതാപിതാക്കൾ ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. മാതാപിതാക്കൾ ഇരുവരും ജോലിക്കാരായതും കുട്ടികളെ നേരാംവണ്ണം നോക്കിനടത്താൻ സമയം...

‘പകച്ചുപോകരുത് ‘ ബാല്യം

രണ്ടാമതൊരു കുഞ്ഞ് ആ കുടുംബത്തിൽ ജനിക്കുന്നതുവരെ അഞ്ചുവയസുകാരനായ മൂത്ത കുട്ടി മര്യാദക്കാരനായിരുന്നു. പക്ഷേ രണ്ടാമന്റെ വരവോടെ മൂത്തവന്റെ സ്വഭാവം അമ്പേ മാറി. പൊട്ടിത്തെറിക്കുക, അനുസരണക്കേട്, ഇളയകുട്ടിയെ തരംകിട്ടിയാൽ ഉപദ്രവിക്കൽ, അനാവശ്യമായ പിടിവാശി. മാതാപിതാക്കൾ...