പുരുഷന്മാർക്കായി ഒരു ദിനം

Share post:

വെയിലേറ്റും തണൽ നല്കുന്നവരാണ് പുരുഷന്മാർ. ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും സ്വയം ചുമലിലേറ്റുന്നവർ. എന്നിട്ടും അവർ വേണ്ടത്ര പരിഗണിക്കപ്പെടുന്നുണ്ടോ? സമൂഹത്തിലും കുടുംബത്തിലും ഉണ്ടാവുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും അവൻ ചിലപ്പോഴെങ്കിലും പ്രതിക്കൂട്ടിലാകാറുണ്ട്. നിയമങ്ങളും അധികാര
വ്യവസ്ഥയും പലപ്പോഴും അവനെതിരെയാണ് കുറ്റം വിധിക്കുന്നതും.
ഒന്നോ രണ്ടോ അല്ലെങ്കിൽ അതിലേറെയോ പുരുഷന്മാരുടെ ഏതെങ്കിലും ഒരു മോശം പ്രവൃത്തിയുടെ പേരിൽ പരിഹസിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യേണ്ടവരുമല്ല അവർ. പുരുഷന്മാരെ പ്രത്യേകമായി ഓർമ്മിക്കാനും അവരെ സമൂഹത്തിൽ റോൾ മോഡലുകളായി  ഉയർത്തിപ്രതിഷ്ഠിക്കാനുമായി ഒരു ദിവസം അന്താരാഷ്ട്രതലത്തിൽ മാറ്റിവച്ചിട്ടുണ്ട്-നവംബർ 19. പുരുഷന്മാരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, ലിംഗ തുല്യത,  വിരുദ്ധലിംഗത്തിൽ പെട്ടവർ തമ്മിലുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അന്താരാഷ്ട്ര പുരുഷ ദിനം കൊണ്ടാടുന്നത്.
1960 മുതൽ ഇങ്ങനെയൊരു ആചരണം നിലവിലുണ്ടെങ്കിലും 1990 വരെ ഈ വിഷയത്തിൽ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് മിസൗറി സെന്റർ ഫോർ മെൻസ് സ്റ്റഡീസിന്റെ ഡയറക്ടർ തോമസ് ഓസ്റ്റർ അന്താരാഷ്ട്ര പുരുഷദിനാഘോഷങ്ങൾക്ക് ചെറിയതുടക്കമെന്ന നിലയിൽ ഓരോരോ പ്രോഗ്രാമുകൾ സംഘടിപ്പിച്ചുതുടങ്ങിയത്. 1993 ലും 1994 ലും ഇതുസംബന്ധിച്ച ആഘോഷങ്ങൾ നടന്നുവെങ്കിലും  ആർക്കും ഇക്കാര്യത്തിൽ അധികം താല്പര്യമൊന്നും തോന്നിയില്ല. പക്ഷേ 1999 ആയപ്പോൾ സ്ഥിതി മാറി.
ലോകത്തിലെ വിവിധ സംഘടനകൾ അന്താരാഷ്ട്ര പുരുഷദിനത്തിന് പിന്തുണ നല്കിയതോടെയാണ് ഇതിന് മാറ്റമുണ്ടായത്. അങ്ങനെ 1999 നവംബർ 19 മുതൽ അന്താരാഷ്ട്ര പുരുഷദിനത്തിന് പരക്കെ അംഗീകാരം ലഭിച്ചുതുടങ്ങി. ഇന്ന് ലോകത്തിലെ 70 രാജ്യങ്ങളിൽ അന്താരാഷ്ട്ര പുരുഷദിനം ആഘോഷിക്കുന്നുണ്ട്. ഓരോ വർഷവും വ്യത്യസ്തവിഷയം സ്വീകരിച്ചുകൊണ്ടാണ് ഈ ആഘോഷങ്ങളെല്ലാം നടക്കുന്നത്. പോസിറ്റീവ് മെയിൽ റോൾ മോഡൽസ് എന്നതാണ്ഈ വർഷത്തെ വിഷയം. സെമിനാറുകൾ, പാനൽ ഡിസ്‌ക്കഷനുകൾ, പ്രസംഗങ്ങൾ, അവാർഡ് ചടങ്ങുകൾ, ആർട്ട് എക്സിബിഷനുകൾ തുടങ്ങിയവയെല്ലാം ഇന്നേ ദിവസംസംഘടിപ്പിക്കാറുണ്ട്.
സേവ് ഇന്ത്യൻ ഫാമിലി എന്ന സംഘടനയാണ് ഇന്ത്യയിൽ പ്രസ്തുത ആഘോഷം സംഘടിപ്പിക്കുന്നത്. 2007 മുതലാണ് ഇവിടെ ഇതിന് തുടക്കം കുറിച്ചത്. ഇന്ത്യയിലെ പുരുഷന്മാരിൽ പൊതുവെ കാണപ്പെടുന്ന ചില ഗുണഗണങ്ങളെക്കുറിച്ച് കൂടി പരാമർശിക്കുന്നത് നന്നായിരിക്കും. പ്രായം ചെന്നവരോടുള്ള ബഹുമാനമാണ് അതിൽ പ്രധാനം. അതുപോലെ അവർ പാരമ്പര്യമൂല്യങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. കുടുംബത്തോടും ബന്ധങ്ങളോടും പ്രതിബദ്ധതയുള്ളവരുമാണ് ഇന്ത്യയിലെപുരുഷന്മാർ. പുരുഷന്മാരെക്കുറിച്ച്, അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനും സമൂഹത്തിൽ പുരുഷനുള്ള സ്ഥാനം എടുത്തുകാണിക്കാനും വേണ്ടിയുള്ള ദിനം തന്നെയാണ് ഇത്.

Related articles

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ...

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന്...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്.  നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന വിഷാദത്തെയാണ് പൊതുവെ ഇതുകൊണ്ട് വിശദമാക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമൂഹം ഇന്ന് കുറെക്കൂടി ഭേദപ്പെട്ട...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ? പൗരുഷമുളളവൻ...? എന്നാൽ ഒരു സ്ത്രീയോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ ഭൂരിപക്ഷവും...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ വിവാഹം കഴിക്കാത്ത ഒരാളുമാണെങ്കിൽ. നിങ്ങളോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? സങ്കല്പങ്ങൾ, പ്രതീക്ഷകൾ,...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല....