താരതമ്യങ്ങൾ കെടുത്തുന്ന വെളിച്ചങ്ങൾ

Share post:

സന്തോഷമാണോ ആഗ്രഹിക്കുന്നത്… എങ്കിൽ അതിന് വിഘാതമായി നില്ക്കുന്നവയിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ് താരതമ്യം. ജീവിതത്തിലെ സന്തോഷത്തിന്റെ വെളിച്ചമെല്ലാം അണച്ചുകളയുന്ന ഒരു കരിവണ്ടാണ് താരതമ്യം.

 നമ്മൾ എപ്പോഴും മറ്റൊരാളുമായി നമ്മെ താരതമ്യം ചെയ്യുന്നു. സംതൃപ്തിക്ക് പകരം അത് അപകർഷതയും നിരാശയും സമ്മാനിക്കുന്നു. മനസ്സ് കൂടുതൽ ഇരുളാനും ജീവിതം ആകെ പുകമൂടാനും അത് വഴി തെളിക്കുന്നു.

‘ഓ എന്തൊരു ഭംഗിയാണ് അവൾക്ക്…’
‘അവന്റെ മസിൽ കണ്ടില്ലേ…’
‘അവന്റെ നല്ല ഉഗ്രൻ വീടാ…’

ഇങ്ങനെ പോകുന്ന എത്രയെത്ര നെടുവീർപ്പുകളാണ് ഓരോരുത്തർക്കുമുള്ളത്.
 ഇതിലെ ഏറ്റവും വലിയ അപകടം നാം നമ്മെ വളരെ വില കുറച്ചു കാണുന്നുവെന്നതാണ്. അഭിമാനിക്കാനും സന്തോഷിക്കാനും നമ്മളിൽ ഒന്നുമില്ലാതെ പോകുന്നു. അപകർഷതയുടെ അഗാധഗർത്തങ്ങളിലേക്ക് മനസ്സ് കൂപ്പുകുത്തുന്നു. മറ്റുള്ളവരുടെ താരമത്യപ്പെടുത്തലുകൾക്കും നാം വിധേയമാകാറുണ്ട്.

‘അവനെ കണ്ടുപഠിക്കെടാ’ എന്ന മട്ടിലാണ് അത്തരം താരതമ്യപ്പെടുത്തലുകൾ.
ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തുന്ന തരം താരതമ്യപ്പെടുത്തലുകളുമുണ്ട്. അയൽപക്കത്തെ വ്യക്തികളെയും തങ്ങൾക്കുള്ള വ്യക്തികളെയും തമ്മിലാണ് ഈ  താരതമ്യപ്പെടുത്തലുകൾ. കൂടെയുള്ളവരുടെ നന്മകൾ തിരിച്ചറിയാതെ പോകുന്നതിലും വലിയ ദുരന്തം ഒരു ബന്ധങ്ങളിലും സംഭവിക്കാനില്ല. മനസ്സുകൾ തമ്മിൽ അകലുന്നു. നഷ്ടബോധം ഉടലെടുക്കുന്നു.

അവനുണ്ട്/അവൾക്കുണ്ട്, എനിക്കില്ല.. ഇത്തരം ചിന്തകളാണ് താരതമ്യങ്ങൾ സമ്മാനിക്കുന്നത്. ഇതൊരിക്കലും നമുക്ക് സമാധാനമോ സന്തോഷമോ സംതൃപ്തിയോ നല്കില്ല. അതുകൊണ്ട് ജീവിതത്തിൽ സന്തോഷിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ താരതമ്യപ്പെടുത്തൽ അവസാനിപ്പിച്ചേ തീരൂ.

Related articles

സന്തോഷം എവിടെ നിന്നാണ് വരുന്നത്?

ആദ്യം തന്നെ പറയട്ടെ സന്തോഷം ഒരിക്കലും പുറമേ നിന്നല്ല  അകമേ നിന്നാണ് വരുന്നത്. ചിന്തയും ബന്ധവും ആത്മീയതയും നന്മയും തമ്മിൽ അതിനു ബന്ധമുണ്ട്.  എന്നാൽ...

ഓൾവെയ്‌സ് ബി ഹാപ്പി

സന്തോഷം  ഏതെങ്കിലും നിർദ്ദിഷ്ട സമയത്തേക്കോ സന്ദർഭങ്ങളിലേക്കോ മാത്രമായി നാം നിർദ്ദിഷ്ടപ്പെടുത്തിയിരിക്കുകയാണോ? അല്ലെങ്കിൽ നാം വിചാരിക്കുന്നതുപോലെ സംഭവിക്കുമ്പോഴും ആഗ്രഹിക്കുന്നതുപോലെ പെരുമാറുമ്പോഴും മാത്രമേ സന്തോഷിക്കാനാവൂ എന്നാണോ വിചാരം?...

ഹാപ്പിയാണോ, ഹാപ്പിയാകണ്ടെ?

ബിബിമോൻ ഹാപ്പിയാണോ...? അടുത്തയിടെ ഹിറ്റായ ആവേശം സിനിമയിലെ അമ്മ ചോദിക്കുന്ന ചോദ്യമാണ് അത്. സ്വന്തം മകനോട് മാത്രമല്ല, കണ്ടുമുട്ടുന്ന മറ്റുള്ളവരോടെല്ലാം ആ അമ്മയ്ക്ക് ചോദിക്കാനുള്ളതും...

 നിന്റെ സന്തോഷം എവിടെയാണ്?

ചോക്കുമലയുടെ മുകളിൽ നിന്ന് ചോക്ക് അന്വേഷിക്കുന്നവരെക്കുറിച്ച് ഒരു കഥയുണ്ട്. ആ കഥ  സന്തോഷിക്കാൻ ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേർക്കും ബാധകവുമാണ്. നമുക്കറിയില്ല നമ്മുടെ സന്തോഷം എവിടെയാണ്...

നിങ്ങൾ സന്തോഷമുള്ള വ്യക്തിയാണോ?

എന്തിന്റെയൊക്കെയോ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. ജോലിക്കയറ്റം,  പുതിയ വീട്, കാർ, സാലറി വർദ്ധനവ്.. ഇങ്ങനെ പലതിനും വേണ്ടിയുള്ള ഓട്ടത്തിലാണ് ഓരോരുത്തരും. ഇവയിലൂടെയൊക്കെ നാം...