ചൂയിംഗം ചവയ്ക്കുന്പോള്‍ ശ്രദ്ധിക്കണേ

Share post:

ചൂയിംഗം ചവച്ചുനടക്കാന്‍ ഇത്തിരി രസമൊക്കെയുണ്ട് അല്ലേ.. അതുപോലെ നോണ്‍ ആല്‍ക്കഹോളിക് ഫ്‌ളേവറിലുള്ള ഡ്രിങ്ക്‌സ് നുണയാനും? എ്ന്നാല്‍ രണ്ടിനും ചില ദോഷവശങ്ങളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കാരണം യുവജനങ്ങള്‍ക്കിടയില്‍ ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. വേള്‍ഡ് ഓറല്‍ ഹെല്‍ത്ത് ഡേയോട് അനുബന്ധിച്ചാണ് യുവജനങ്ങള്‍ക്കിടയിലുള്ള ഓറല്‍  ഹെല്‍ത്ത് പ്രശ്‌നങ്ങളെക്കുറിച്ചും അവ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തത്.
ലോക ജനസംഖ്യയിലെ 90 ശതമാനം യുവജനങ്ങളും അവരുടെ ജീവിതകാലത്ത് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ദന്തക്ഷയം, വായ്ക്കുള്ളില്‍ വേദന,വായ്‌നാറ്റം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ നാലില്‍ മൂന്ന് എന്ന കണക്കില്‍ യുവജനങ്ങള്‍ക്ക് ഉണ്ടാകാറുണ്ട്. പുകവലിയും മദ്യപാനവും ഓറല്‍ ഹെല്‍ത്തിനെ അപകടത്തിലാക്കുന്ന ഘടകങ്ങളില്‍ മുമ്പന്തിയില്‍ നില്ക്കുന്നുണ്ട്. . വായുടെ ദുര്‍ബലമായ ആരോഗ്യം പ്രായപൂര്‍ത്തിയാകുമ്പോള്‍ മറ്റ് പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നുണ്ട്. അതുകൊണ്ട് ചെറുപ്രായത്തിലേ ഓറല്‍ ഹെല്‍ത്തിന്റെ കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കുകയും ആരോഗ്യം പരിരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Related articles

മുപ്പതിലെങ്കിലും മെച്ചപ്പെടണം…

മുപ്പതുവയസ് ഇന്നത്തെ കാലത്ത് വലിയ പ്രായമേ അല്ല. പലരുടെയും ജീവിതം സെറ്റിൽഡാകുന്നത് ഏകദേശം ഇതേ പ്രായത്തിലാണ്. അതുകൊണ്ട് സ്വാഭാവികമായും ജീവിതത്തിലെ വളരെ തിരക്കേറിയ സമയവും...

ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?

പഠനം കഴിഞ്ഞ ചെറുപ്പക്കാരോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.'ജോലിയായില്ലേ?'ചെറിയ ജോലി ചെയ്തു മുന്നോട്ടുപോകുന്നവരോട് ചോദിക്കുന്നത് മറ്റൊരു ചോദ്യമായിരിക്കും.'വേറെ നല്ല ജോലി നോക്കുന്നില്ലേ?'ഇനി, നല്ല...

ലക്ഷ്യത്തിലേക്ക് പറന്നുയരുക

മഹത്തായ ഇച്ഛാശക്തി കൂടാതെ വലിയ ജന്മവാസനകൾ ഒരിക്കലും ഫലമണിയുകയില്ല-ഹൊന്നെ റെഡിബാറല പ്ലസ് ടൂ കഴിഞ്ഞ കൗമാരക്കാരുമായി സംസാരിക്കുമ്പോൾ അവരോട് ചോദിക്കാറുണ്ട്.  ഇനിയെന്താണ് ഭാവിപരിപാടി? അതിൽ ചിലർക്ക് വ്യക്തമായ...

വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂട്ടുവരാമോയെന്ന് ചോദിച്ചിട്ടുപോലും അവൻ വന്നില്ല.ഫ്രണ്ട്സ് പറയുന്നതേ കേൾക്കൂ.. ഏതുസമയവും...

ആൺകുട്ടികൾക്കും ചില പ്രശ്‌നങ്ങളുണ്ട്

അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ എന്റെ അടുത്തേക്കാണ് വന്നത്.  'അവർ സ്‌കൂളിൽ എന്തോ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്', എന്റെ മനസ്സ്...

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും എന്നാൽ യൗവനത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടില്ലാത്ത അവസ്ഥയാണ് കൗമാരം എന്ന് പറയാം. അതായത്...

നന്മയുടെ ചിന്തകളിൽ അഭിരമിക്കാൻ നമ്മുടെ കൗമാരത്തെ പരിശീലിപ്പിക്കാം

മലയാളിയുടെ മദ്യപാനാസക്തിയും കഞ്ചാവുൾപ്പടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സാക്ഷരതയിലും സാംസ്കാരിക പൈത്യക ത്തിലും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം...

ഇരുട്ടില്‍ തല കുനിച്ചിരിക്കുന്ന യുവതലമുറ

ഒരു യാത്രയ്ക്കിടയിലായിരുന്നു ആദ്യമായി ആ രംഗം ശ്രദ്ധിച്ചത്, രാത്രിയായിരുന്നു സമയം. അടച്ചിട്ടിരിക്കുന്ന കടകള്‍ക്ക് മുമ്പില്‍ നിരന്നിരിക്കുന്നകുറെ ചെറുപ്പക്കാര്‍.. എല്ലാവരും മുഖം കുനിച്ചാണ് ഇരിക്കുന്നത്. മുഖത്ത്...