അയനം

Date:

മരണത്തിന്റെ ഗന്ധമുള്ള
തെരുവുകളിൽ നിന്നും
ജീവിതത്തിന്റെ വസന്തം
തേടിയിറങ്ങിയതായിരുന്നു.പക്ഷെ,
അഗ്‌നിയെരിഞ്ഞ കണ്ണുകളിൽ
ചാരം മാത്രമേ അവശേഷിക്കുന്നുള്ളു
എന്നറിഞ്ഞപ്പോൾ
വഴികളൊക്കെ ഇടുങ്ങിയതായിരുന്നു
സായാഹ്ന സൂര്യനെ തേടി
കടലോരത്തേക്ക് നടന്നപ്പോൾ
തിരമാലകളും എന്നെ നിരാശപ്പെടുത്തി
പുലരിയോളം മണൽത്തരികളെ
ചുംബിച്ചുറങ്ങിയ ഞാനറിഞ്ഞു
ഓരോ അസ്തമയത്തിന് ശേഷവും
അതിമനോഹരമായൊരു
പ്രഭാതമുണ്ടെന്ന്
മഴനനഞ്ഞ ഓർമകളെ
ചിതലെടുത്തെന്ന് വിലപിച്ച ഞാൻ
മഴയേറ്റുണർന്ന വിത്തുകളെ തിരഞ്ഞു.
കണ്ണുകളിലേക്ക് പതിയെ
ഇറങ്ങിവന്ന തണുപ്പിനെ
അഗ്‌നിയിലേക്കെത്തിക്കാൻ,
മനസ്സെന്ന മായാജാലത്തിലേക്ക്
പുലരിയായി പുനർജനിക്കാൻ
തിരമാലകളോടൊപ്പം ഞാൻ
തിരിച്ചെത്തുക  തന്നെ ചെയ്യും.

ഹബീബ സിറാജുദീൻ

More like this
Related

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...