ഭക്ഷണനിയന്ത്രണം 40 കഴിഞ്ഞാല്‍

Share post:

നാല്‍പ്പത് വയസ്സ് കഴിഞ്ഞാല്‍ ഭക്ഷണകാര്യത്തില്‍ ഏവരും ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്‌. നാല്‍പ്പതുകാര്‍ ഇരുപതുകാരെപ്പോലെ ഭക്ഷണം കഴിച്ചാല്‍ അമിതവണ്ണം നിശ്ചയം. സാധാരണഗതിയില്‍ നാല്‍പ്പതാം വയസ്സുമുതലാണ് കാര്‍ഡിയോ, വാസ്ക്കുലര്‍ അസുഖങ്ങളും, പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത്. പക്ഷെ, ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തിയാല്‍ നിരവധി അസുഖങ്ങളില്‍നിന്നും നമുക്ക് മോചനം നേടാന്‍ കഴിയുന്നു. 
നാല്‍പ്പത് കഴിഞ്ഞാല്‍ ഈ പറയുന്ന ഭക്ഷണവസ്തുക്കള്‍ക്ക് പ്രാധാന്യം കൊടുക്കണം:-

  • ഓട്സ് – ഓട്സില്‍ മോശപ്പെട്ട കൊളസ്ട്രോളിനെ കുറയ്ക്കാന്‍ കഴിയുന്ന ബീറ്റാഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഓട്സ് ശീലമാക്കിയാല്‍ കൊളസ്ട്രോള്‍ അഞ്ചുമുതല്‍ പത്ത് ശതമാനം വരെ കുറയുന്നു.
  • ചെറി – ചെറിയ്ക്ക് വാതരോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്നു. ആന്‍റി ഓക്സിഡന്റായ അന്താസൈനീന്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ നാലുതവണ ഒരു ഡസന്‍ ചെറിപ്പഴങ്ങളോ, പഞ്ചസാര ചേര്‍ക്കാതെ അതിന്റെ ജ്യൂസോ കഴിക്കുക.
  • ബദാം – ഇത് കൊളസ്ട്രോള്‍ കുറയാന്‍ സഹായിക്കുന്നു. ഉപ്പിന്റെ അംശം കലര്‍ത്താതെ കഴിക്കുന്നതാണ് ഉത്തമം. 
  • സോയാബീന്‍സ് – ഇസോഫല്‍ വാഗോസ് എന്ന പദാര്‍ത്ഥം സോയാബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവവിരാമമുണ്ടായ സ്ത്രീകളുടെ എല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും ഇതിനു ശേഷിയുണ്ട്. ആഴ്ചയില്‍ നാലോ അഞ്ചോ തവണ സോയാബീന്‍സ് കഴിക്കുക.
  • പാല്‍ – അമ്പത് വയസ്സ് കഴിഞ്ഞാല്‍ മസിലുകള്‍ അയഞ്ഞു തൂങ്ങുന്നത് തടയാനുള്ള കഴിവ് പാലിനുണ്ട്. ചായയിലും, കാപ്പിയിലും പാല്‍ ചേര്‍ത്ത് കഴിച്ചാലും മതിയാകും.
  • തക്കാളി – തക്കാളിയില്‍ ലിക്കേപീല്‍ എന്ന ആന്‍റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ സെല്ലുകളുടെ വ്യാപനവും, ആര്ത്രൈറ്റിസും തടയാന്‍ ഇതിനു കഴിയുന്നു. ഏത് രീതിയിലായാലും വേവിച്ചു കഴിക്കുക.
  • ചിക്കന്‍ – പ്രോട്ടീനിന്റെ ശേഖരമാണ് ചിക്കന്‍. ശരീരഭാരം നിയന്ത്രിക്കാനും പേശികള്‍ വികസിപ്പിക്കാനും ഇത് സഹായിക്കുന്നു.

Related articles

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട്...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം,...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു...

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ....