എങ്ങിനെ കമ്പനി സെക്രട്ടറിയാകാം?

Date:

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളിലെ, ഒഴിവാക്കാൻ പറ്റാത്ത ഒരു സുപ്രധാന പദവിയാണ് കമ്പനി സെക്രട്ടറി. ഇപ്പോൾ,കമ്പനി സെക്രട്ടറി എന്ന തൊഴിൽ സാധ്യത സ്വപ്നം കാണുന്നവർ നമ്മുടെ ഗ്രാമാന്തരങ്ങളിൽ പോലുമുണ്ട്.
കമ്പനി സെക്രട്ടറീസ് ആക്ടിൽ 2020-ൽ വരുത്തിയ ഭേദഗതിപ്രകാരം കമ്പനി സെക്രട്ടറി പ്രോഗ്രാമിന്റെ, നേരത്തെയുണ്ടായിരുന്ന ഫൗണ്ടേഷൻ പ്രോഗ്രാം നിർത്തലാക്കി. പകരം കമ്പനി സെക്രട്ടറി എക്സിക്യുട്ടീവ് പ്രോഗ്രാം പ്രവേശനം കമ്പനി സെക്രട്ടറി എക്സിക്യുട്ടീവ് എൻട്രൻസ് ടെസ്റ്റ് (സി.എസ്.ഇ.ഇ.ടി.) വഴിയാക്കിയിട്ടുണ്ട്.
12-ാം ക്ലാസ്സ് ആണ്, അടിസ്ഥാന യോഗ്യതയെങ്കിലും യോഗ്യതാ പരീക്ഷയെഴുതന്നവരിൽ വലിയൊരു വിഭാഗവും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ബിരുദധാരികൾ, ബിരുദാനന്തരബിരുദധാരികൾ ഉൾപ്പെടെ കമ്പനി സെക്രട്ടറി കോഴ്സ് പ്രവേശനം ആഗ്രഹിക്കുന്നവരെല്ലാം 2020 ഫെബ്രുവരി മൂന്നുമുതൽ സി.എസ്.ഇ.ഇ.ടി.യിൽ യോഗ്യത നേടണം.ഇതോടൊപ്പം 12-ാം ക്ലാസ് പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും  അപേക്ഷിക്കാനവസരമുണ്ട്.
കമ്പനി സെക്രട്ടറി എക്സിക്യുട്ടീവ് എൻട്രൻസ് ടെസ്റ്റ് :-

ബിസിനസ് കമ്യൂണിക്കേഷൻ (35 ചോദ്യം, 50 മാർക്ക്), ലീഗൽ ആപ്റ്റിറ്റ്യൂഡ് ആൻഡ് ലോജിക്കൽ റീസണിങ് (35, 50), ഇക്കണോമിക് ആൻഡ് ബിസിനസ് എൻവയോൺമെന്റ് (35, 50), കറന്റ് അഫയേഴ്‌സ് (15, 20) എന്നീ നാലുപേപ്പറുകൾ ചേരുന്ന മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. മൊത്തം രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഒരു കംപ്യൂട്ടർ അധിഷ്ഠിത ഭാഗവും 15 മിനിറ്റ് ദൈർഘ്യമുള്ള പ്രസന്റേഷൻ ആൻഡ് കമ്യൂണിക്കേഷൻ സ്കിൽസ് എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള 30 മാർക്കുള്ള ഓൺലൈൻ വൈവ വോസിയും അടങ്ങുന്നതാണ് പരീക്ഷ. രണ്ടും ഒരേ ദിവസമായിരിക്കും.എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടാൻ ഓരോ പേപ്പറിലും 40 വീതവും മൊത്തത്തിൽ 50-ഉം ശതമാനം മാർക്കുനേടണം.
പ്രത്യേക പരിഗണനകൾ :-
സി.എസ്. എക്സിക്യുട്ടീവ് പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എന്നിവയുടെ ഫൈനൽപരീക്ഷ ജയിച്ചവരെ ഈ ടെസ്റ്റിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, അവർ സി.എസ്. എക്സിക്യുട്ടീവ് പ്രോഗ്രാം രജിസ്‌ട്രേഷൻ വേളയിൽ ഒഴിവാക്കൽ ഫീ ആയി 5000 രൂപ അടയ്ക്കണം.

സി.എസ്. ഫൗണ്ടേഷൻ പ്രോഗ്രാം ജയിച്ചവരെയും ഈ പരീക്ഷയിൽനിന്ന്‌, ഒഴിവാക്കൽ ഫീസില്ലാതെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. 
അവസാന തീയ്യതി :-2020 മേയ് സി.എസ്.ഇ.ഇ.ടി.ക്ക്‌ മേയ് അഞ്ചാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പ്രവേശന പരീക്ഷ മേയ് 28-ന് നടത്തും
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം :-www.icsi.edu

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,
സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്,...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ...

മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21...

നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ഗവേഷണം

പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല...

നൈസറിൽ (NlSER) ഇന്റഗ്രേറ്റഡ് എം. എസ് സി.

രാജ്യത്തെ സുപ്രസിദ്ധ ശാസ്ത്ര സ്ഥാപനങ്ങളായ നൈസറിലും (NlSER,Bhubaneswar) മുംബൈയിലെ സെന്റർ ഫോർ എക്സലൻസ്ക്...