കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ അസ്മിഷനുമായി ബന്ധപ്പെട്ട്, പുതുക്കിയ തീയ്യതികൾ

Date:

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ അസ്മിഷനുമായി ബന്ധപ്പെട്ട്, നേരത്തെ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷയുടെ തീയ്യതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ സംബന്ധിച്ച വിവരങ്ങൾക്ക് നിർദ്ദിഷ്ട വെബ്സൈറ്റുകൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.

 I.JEE മെയിൻ പരീക്ഷ.

ഏപ്രിൽ 5, 7, 9, 11 തീയതികളിലായി നടത്താനിരുന്ന ജെ.ഇ.ഇ. മെയിൻ പരീക്ഷ മാറ്റിെവച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിച്ചേക്കും.രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേയ്ക്ക്  ബി.ഇ./ബി.ടെക്., ബി.ആർക്ക്., ബി.പ്ലാനിങ് പ്രവേശനത്തിനുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. കൂടുതൽ വിവരങ്ങൾക്ക് :-https://jeemain.nta.nic.in


II. NATA

ഏപ്രിൽ 19-ന് പ്രഖ്യാപിച്ചിരുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) ആദ്യ പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട്. ആദ്യ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 15 വരെ നീട്ടി. ഇമേജ് അപ് ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഏപ്രിൽ 19 വരെ സമയമനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് :-
www.nata.in


III. EFLU

ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) ഏപ്രിൽ 12-ന് ബിരുദ കോഴ്‌സ് പ്രവേശന പരീക്ഷകൾ മാറ്റിവച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.കൂടുതൽ വിവരങ്ങൾക്ക് :-
www.efluniversity.ac.in

IV. Craft & Design പ്രവേശന പരീക്ഷ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌ ആൻഡ് ഡിസൈൻ (ഐ.ഐ.സി.ഡി.) ജയ്‌പുർ ഏപ്രിൽ 12-ന് നടത്താൻ നിശ്ചയിച്ചിരുന്ന യു.ജി./പി.ജി. പ്രവേശന പരീക്ഷകൾ (പാർട് എ) മാറ്റി വെച്ചിട്ടുണ്ട്. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :-
www.iicd.ac.in/

V. അലീഗഡ് പ്രവേശന പരീക്ഷ

ഏപ്രിലിൽ നടത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന 12 പ്രവേശനപരീക്ഷകൾ അലിഗഢ് മുസ്‌ലിം സർവകലാശാല മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്.. ബി.എ.(ഓണേഴ്‌സ്), ബി.കോം. (ഓണേഴ്‌സ്), ബി.എസ്‌സി. (ഓണേഴ്‌സ്), ബി.എ. (ഓണേഴ്‌സ്) ഫോറിൻ ലാംഗ്വേജസ്, ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ എന്നിവയുടേതും ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് :-
www.amucontrollerexams.com


VI.CUSAT

എൻട്രൻസ്കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഏപ്രിൽ 18, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ളകോമൺ അഡ്മിഷൻ ടെസ്റ്റ് മാറ്റി വെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് :-https://admissions.cusat.ac.in


VII. KEAM

കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് – ഫാർമസി കോളേജുകളിൽ പ്രവേശനത്തിനായി ഏപ്രിൽ 20, 21 തീയതികളിൽ നടത്താനിരുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :-
https://cee.kerala.gov.in/
VIII. CLAT
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) മാറ്റിവച്ചു. മേയ് 12-ന് നടത്താനിരുന്ന പരീക്ഷയുടെ പുതുക്കിയ തീയതി മേയ് 24 ആണ്. അപേക്ഷ ഏപ്രിൽ 25 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് :-
https://consortiumofnlus.ac.in

IX. NEET

രാജ്യത്തെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ ബിരുദതല മെഡിക്കൽ, ഡെന്റൽ, ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. 2020 മാറ്റി വെച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :-
https://ntaneet.nic.in

X.AILET

നാഷണൽ ലോ യൂണിവേഴ്‌സിറ്റി, ഡൽഹി മേയ് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എ.ഐ.എൽ.ഇ.ടി.) മേയ് 31-ലേക്ക് മാറ്റി. അപേക്ഷ ഏപ്രിൽ 30വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് :-
https://nludelhi.ac.in

XI. IPM ആപ്റ്റിട്യൂഡ് ടെസ്റ്റ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) ഇൻഡോർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് ഏപ്രിൽ 30-ന് നടത്താനിരുന്ന ഐ.പി.എം. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഓൺലൈൻ അപേക്ഷ നൽകാനുള്ള തീയതിയും ഏപ്രിൽ 20 വരെ നീട്ടിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് :-
www.iimidr.ac.in

XII. National Hospitality Teacher Eligibility Test

രാജ്യത്തെ ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അസിസ്റ്റന്റ് ലക്ചറർ, ടീച്ചിങ് അസോസിയറ്റ് തസ്തികകളിലെ നിയമനത്തിനുള്ള അർഹതാ നിർണയ പരീക്ഷയായ നാഷണൽ ഹോസ്പിറ്റാലിറ്റി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (എൻ.എച്ച്.ടി.ഇ.ടി.) ഏപ്രിൽ 11-ൽ നിന്ന്‌ മേയ് ഒൻപതിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾക്ക് :-
http://thims.gov.in

More like this
Related

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്,...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ...

മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21...

നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ഗവേഷണം

പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല...

എങ്ങിനെ കമ്പനി സെക്രട്ടറിയാകാം?

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളിലെ, ഒഴിവാക്കാൻ പറ്റാത്ത ഒരു...