ഓണക്കാലത്തെ ന്യൂജന്‍ സിനിമ; ലവ് ആക്ഷന്‍ ഡ്രാമ

Share post:

ഓണക്കാലത്ത് നാലു മലയാള സിനിമകളാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ഇട്ടിമാണി, പൃഥിരാജിന്റെ ബ്രദേഴ്‌സ് ഡേ, രജീഷ വിജയന്റെ ഫൈനല്‍സ്, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ.

 ആദ്യ രണ്ടു ചിത്രങ്ങളും പരമ്പരാഗത രീതിയിലുള്ളതും ഏകകേന്ദ്രീകൃതമായ പ്രമേയത്താല്‍ അടിസ്ഥാനപ്പെടുത്തിയുള്ളതും കച്ചവട ഫോര്‍മുലകള്‍ ചേരുംപടി ചേര്‍ത്തുള്ളവയുമായിരുന്നു. ഫൈനല്‍സ് ഏകവിഷയത്തില്‍ കേന്ദ്രീകരിച്ചവയായിരുന്നുവെങ്കിലും കച്ചവട ചേരുവകള്‍ കുറവുള്ള സിനിമയായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നിവിന്‍ പോളി- നയന്‍താര ടീമിന്റെ ലവ് ആക്ഷന്‍ ഡ്രാമ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥ ന്യൂജെന്‍ സിനിമ. എടുത്തുപറയാന്‍   മാത്രംകഥയില്ല, കഥാസന്ദര്‍ഭങ്ങളില്ല,  ആകാംക്ഷയില്ല. ലളിതം, സുന്ദരം

  വടക്കുനോക്കിയന്ത്രത്തിലെ ദിനേശനും ശോഭയും തിരികെ വരുന്നുവെന്നായിരുന്നു ലവ് ആക്ഷന്‍ ഡ്രാമയുടെ പ്രീ പബ്ലിസിറ്റി. തളത്തില്‍ ദിനേശന്‍  ഹൃദയങ്ങളില്‍ നിന്ന് മാഞ്ഞുപോയിട്ടില്ലാത്ത കഥാപാത്രമായിരുന്നതുകൊണ്ട് അത്തരം  പ്രചരണങ്ങള്‍ക്ക്   ഏറെ പ്രതീക്ഷ നല്കാനും കഴിഞ്ഞിരുന്നു.  പക്ഷേ പേരില്‍ അല്ലാതെ തളത്തില്‍ ദിനേശനുമായി പുതിയ ദിനേശന് യാതൊരു ബന്ധവുമില്ല.
 ഒരു വടക്കന്‍ സെല്‍ഫി, പ്രേമം തുടങ്ങിയ പല നിവിന്‍പോളി സിനിമകളിലെ കഥാപാത്രങ്ങളുടെയും ആവര്‍ത്തനമാണ്  പുതിയ ദിനേശനും. അടുത്തകാലത്തിറങ്ങിയ മിഖായേലില്‍ നിന്ന് വിഭിന്നവും.

  കൃത്യമായ ലക്ഷ്യങ്ങളില്ലാതെ, കൈ നിറയെ പണവുമായി ജീവിക്കുന്ന, മദ്യപാനവും കൂട്ടുകാരുമായി ജീവിതം ആഘോഷമാക്കുന്ന ടിപ്പിക്കല്‍ ചെറുപ്പക്കാരന്‍. പ്രേമത്തിലേതുപോലെ ചില പ്രേമ തിരസ്‌ക്കരണങ്ങളും അയാള്‍ അനുഭവിക്കുന്നുണ്ട്. അതുതന്നെയാണ് അയാളുടെ ജീവിതത്തെ മദ്യപാനത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്നും സൂചനകളുണ്ട്.

 കാമുകിയുടെ വിവാഹച്ചടങ്ങില്‍ വച്ച് അവളുടെ കൂട്ടുകാരിയെ കണ്ടുമുട്ടുന്നതോടെ അയാളുടെ ജീവിതം അവളുടെ പുറകെ തിരിയുന്നതും അതിനിടയില്‍ അസാധാരണമായി സംഭവിക്കാത്ത ചില സംഭവങ്ങളിലൂടെ ബന്ധത്തിന് വളര്‍ച്ചയും കോട്ടവും ഉണ്ടാകുന്നതും ഒടുവില്‍ ശുഭപര്യവസായി തീരുന്നതുമാണ് ഈ ചിത്രം. പക്ഷേ ചിത്രം, പറയാതെ പറയുന്ന ചില ചോദ്യങ്ങളുമുണ്ട്.

 മദ്യപിക്കരുത്. പുകവലിക്കരുത് എന്നിങ്ങനെ നിബന്ധന വച്ച് ദിനേശനുമായി വിവാഹിതയാകുന്ന ശോഭയ്ക്ക് വിവാഹസമയത്തുപോലും ആ വാക്കു നിറവേറ്റികൊടുക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. അപ്പോള്‍ അവരുടെ ജീവിതം മുന്നോട്ടുപോകുന്നത് എങ്ങനെയായിരിക്കും?

അച്ഛനെ ബോധ്യപ്പെടുത്തിയാല്‍ വിവാഹം കഴിക്കാം എന്നാണ് ശോഭ പറയുന്നത്. അച്ഛനെ വിവാഹത്തിന്  ദിനേശന്‍ സമ്മതിപ്പിച്ചത് കാലില്‍ വീണും കരഞ്ഞുകാണിച്ചുമാകുമ്പോള്‍ അവിടെയും ഉയരുന്നുണ്ട്് നിരവധി സംശയങ്ങള്‍.
 നിവിന്‍ പോളിയെ എങ്ങനെയാണോ്  പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് അതുപോലെ അദ്ദേഹത്തെ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ധ്യാന്‍ ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. നിവിനൊപ്പം അജുവര്‍ഗീസ് കൂടി ചേരുമ്പോള്‍ ഇടയ്ക്കിടെ ചിരിയും വരുന്നുണ്ട്. തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് അവര്‍ തമിഴില്‍ ചെയ്യുന്നതുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമൊന്നുമല്ല ശോഭ. എന്നാല്‍ നയന്‍സ് എന്ന ആകര്‍ഷണം ചിത്രത്തിനുണ്ടുതാനും. ചുരുക്കത്തില്‍ ന്യൂജെന്‍ ചേരുവകളെല്ലാം ചേരുംപടി ചേര്‍ത്തിട്ടുള്ള ഒരുസിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. കാണാനും ആസ്വദിക്കാനും ഉണ്ട് . എങ്കിലും പുതിയ തലമുറയായിരിക്കും ഈ സിനിമയെ ഏറെ സ്വീകരിക്കുന്നത്.

Related articles

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം, സാമ്പത്തിക വിജയം, ബിസിനസ് വിജയം, ജോലിവിജയം..എന്താണെങ്കിലും വേണ്ടില്ല വിജയിച്ചാൽ മതി. വിജയിക്കാത്തവൻ...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ പൊതുവെ മനോഹരം, സുന്ദരം എന്നൊക്കെ  നിർവചിക്കുമ്പോഴും അവ എല്ലാവരുടെയും കാര്യങ്ങളിലും എല്ലായ്പ്പോഴും...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ് സ്ഫടികം. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിക്കുന്ന അപ്പൻ, ശാസ്ത്രീയമായ നേട്ടങ്ങളിൽ മനസ്സ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ വരുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ സ്വന്തം ജീവിതം എറിഞ്ഞുടയ്ക്കാൻ വരെ തോന്നിപ്പോകും. ഇത്തരത്തിൽ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ വർഷങ്ങളോളം, ചിലപ്പോൾ ഒരു മനുഷ്യായുസ്സോളം തന്നെ നീണ്ടു പോകുന്ന കോടതിക്കേസുകളിൽ കുരുങ്ങി...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ സാധാരണക്കാരുടെ മകളായി ജനിച്ചുവളരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെയും പുരുഷകേന്ദ്രീകൃതമായ സമൂഹം അവളിൽ...

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം...

മധുര(മാകേണ്ട)മുള്ള ദാമ്പത്യങ്ങൾ

മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും പ്രോത്സാഹനവും മനസ്സിലാക്കലും  അടുപ്പവും മാത്രമല്ല  കണ്ണീരും സങ്കടവും വെറുപ്പും തെറ്റിദ്ധാരണയും  അകൽച്ചയും...