നിങ്ങളുടെ സെക്‌സ് ഇങ്ങനെയാണോ?

Share post:

വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞ ദമ്പതികളായിരുന്നു സുനീപും കവിതയും. സാധാരണ രീതിയിലുള്ള സെക്‌സ് ജീവിതമായിരുന്നു അവരുടേത്. എന്നാല്‍ ഒരു രാത്രിയില്‍ കിടക്കയില്‍ സമയം ചെലവഴിക്കുമ്പോള്‍ സുനീപ് സ്‌നേഹത്തോടെ കവിതയുടെ മുടിയിഴകളിലൂടെ വിരലോടിക്കുകയും അവളുടെ ശിരസ് തലോടുകയും ചെയ്തു. ദാമ്പത്യജീവിതത്തില്‍ കവിതയെ സംബന്ധിച്ച് അത് ആദ്യത്തെ അനുഭവമായിരുന്നു. സുനീപിന്റെ മുടിയിഴകളിലൂടെയുള്ള വിരല്‍സ്പര്‍ശവും തലോടലും അവളെ പുതിയൊരു ലോകത്തി ലേക്ക് നയിച്ചു. ആറു വര്‍ഷം കഴിഞ്ഞിട്ടും ഭര്‍ത്താവില്‍ നിന്ന് ലഭിച്ചിട്ടില്ലാത്ത ലൈംഗികാനുഭവത്തിലേക്കാണ് ആ നിമിഷങ്ങള്‍ കവിതയെ നയിച്ചത്. അന്നു മുതല്‍ അവരുടെ ലൈംഗികജീവിതം കൂടുതല്‍ ആസ്വാദ്യകരമായിതുടങ്ങുകയും ചെയ്തു.

ലൈംഗികത എന്ന് പറയുമ്പോള്‍ പലരും ശരീരത്തിലെ ഏതെങ്കിലും ചില പ്രത്യേക അവയവങ്ങളുമായി മാത്രം ബന്ധപ്പെട്ടാണ് ചിന്തിക്കുന്നത്. സെക്‌സിനോട് അടുത്ത ബന്ധമില്ലെന്ന് കരുതുന്ന പല ശാരീരികാവയവങ്ങളെയും മറന്നുകൊണ്ടോ അല്ലെങ്കില്‍ അവഗണിച്ചുകൊണ്ടോ ആണ് പലരുടെയും സെക്‌സ് ജീവിതം മുന്നോട്ടുപോകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

പക്ഷേ കവിതയുടെ അനുഭവം വ്യക്തമാക്കുന്നത് മുടിയിഴകളും അതില്‍ പതിക്കുന്ന വിരല്‍സ്പര്‍ശവും സെക്‌സ് കൂടുതല്‍ മനോഹരമാക്കിത്തീര്‍ക്കുന്നുവെന്നാണ്.

ലൈംംഗിക ഉദ്ദീപനം ഉണര്‍ത്തുന്ന ഒരു പ്രധാനപ്പെട്ട ശരീരാവയവമാണ് ചെവി. ചെവിയിലെ വേദനയുണ്ടാക്കാതെ കടിക്കുന്നതും ചെവിയില്‍ അടക്കം പറയുന്നതുമെല്ലാം സെക്‌സ് കൂടുതല്‍ അനുഭവവേദ്യമാക്കും.

കഴുത്തിന്റെ പിന്‍ഭാഗമാണ് മറ്റൊരു ഇടം. സ്ത്രീകളെ പിന്‍കഴുത്തില്‍ ചുംബിക്കുന്നത് അവരെ കൂടുതല്‍ വികാരതരളിതരാക്കുമത്രെ.
മനസ്് സ്വസ്ഥവും സ്വതന്ത്രവുമാണെങ്കില്‍ മാത്രമേ സെക്‌സ് ഇരുവര്‍ക്കും ആസ്വാദ്യകരമായി അനുഭവപ്പെടുകയുള്ളൂ. അതുകൊണ്ട് എല്ലാവിധ ടെന്‍ഷനുകളും ബെഡ്‌റൂമിന് വെളിയില്‍ വച്ചിട്ട് വേണം ദമ്പതികള്‍ കിടക്ക പങ്കിടേണ്ടത്. പരസ്പരമുള്ള വിശ്വാസ്യതയും തുറന്നുപറച്ചിലുകളും ലൈംഗികപൂര്‍വ്വ കേളികളും സെക്‌സില്‍പ്രധാനപ്പെട്ടതാണെന്നും മറന്നുപോകരുത്.

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...