ദിനോസര്‍ (Dinosaur)

Share post:

ദൈനോസോറുകള്‍ക്ക് അഥവാ ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചതെങ്ങനെ? ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം ഇപ്പോഴും ലഭിച്ചിട്ടില്ല. എങ്കിലും ഇതെപ്പറ്റി ധാരാളം സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവയില്‍ പലതും ശാസ്ത്രലോകം തള്ളിക്കളഞ്ഞിട്ടുമുണ്ട്. ദൈനോസോറുകള്‍ക്ക് വര്‍ഗപരമായ വാര്‍ദ്ധക്യാവസ്ഥ (racial senility) ഉണ്ടായതാണ് അവയുടെ വംശനാശത്തിനു കാരണം എന്ന വാദം ഇത്തരത്തില്‍ പെടുന്നതാണ്. എന്നാല്‍ ഈ വാദം തെറ്റാണ്. കാരണം, നൂറ്റിനാല്പത് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈനോസോറുകള്‍ ഈ ഭൂമി അടക്കി വാണിരുന്നു. അവ ഇല്ലാതായത് ക്രട്ടെഷ്യസ് കാലഘട്ടത്തിന്‍റെ അവസാനത്തിലാണ്, അതായത്, ഏകദേശം അറുപത്തഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്. ഈ അവസാനകാലത്തും അവയില്‍ പുതിയവയുടെ പരിണാമവും പ്രത്യുല്പാദനവും നടന്നിരുന്നുവെന്നതിന് ശാസ്ത്രജ്ഞര്‍ തെളിവുകള്‍ നിരത്തുന്നുണ്ട്. വര്‍ഗപരമായ വാര്‍ദ്ധക്യാവസ്ഥ ബാധിച്ചിരുന്നുവെങ്കില്‍ ഇത് നടക്കുമായിരുന്നില്ല.

സസ്തനികള്‍ അവയെ പുറന്തള്ളിക്കളഞ്ഞു എന്നതാണ് മറ്റൊരു സിദ്ധാന്തം. ഇതും ശരിയാകാന്‍ വഴിയില്ല. കാരണം, ദൈനോസോറുകളുടെ കാലഘട്ടത്തില്‍ സസ്തനികള്‍ അപ്രധാന ജീവികള്‍ മാത്രമായിരുന്നു. ഭൂവിജ്ഞാനീയ ശാസ്ത്രപ്രകാരമുള്ള സമയഗണന അനുസരിച്ച് അവ അപ്രത്യക്ഷമായത് പെട്ടെന്നാണെന്ന്പറയാം. എങ്കിലും യഥാര്‍ത്ഥത്തില്‍ അത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് സംഭവിച്ചത്. മറ്റു പല വിഭാഗങ്ങളും അതോടൊപ്പം അപ്രത്യക്ഷമാകുകയുണ്ടായി. കടലിലെ പ്ലാങ്ടണുകള്‍ക്കും ആ കാലഘട്ടത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. ഉഷ്ണമേഖലകളില്‍ കാണപ്പെട്ടിരുന്ന ഏകകോശ പ്ലാങ്ടണുകള്‍ നശിക്കുകയും, ധ്രുവങ്ങളോട് അടുത്തുള്ള തണുത്ത കാലാവസ്ഥയില്‍ കാണുന്നതരം പ്ലാങ്ടണുകള്‍ പരക്കുകയും ചെയ്തു.

ഇതില്‍നിന്നും എത്തിച്ചേരാവുന്ന വിശ്വസനീയമായ നിഗമനം, എങ്ങനെയോ ഭൂമിയിലെ താപനില ആ കാലഘട്ടത്തില്‍ വളരെ കുറയുവാനിടയായി എന്നും, ആ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവ – ദൈനോസോറുകള്‍ ഉള്‍പ്പെടെ – നശിച്ചു എന്നുമാണ്. താരതമ്യേന വൈകാതെ ഭൂമി വീണ്ടും ചൂടായെങ്കിലും അപ്പോഴേയ്ക്കും ദൈനോസോറുകളുടെ വംശം പാടെ നശിച്ചുപോയിരിക്കണം.

Related articles

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ വീടുകൾ ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇന്നാവട്ടെ വീടുകളുടെ ശ്രദ്ധ മറ്റ് പലകാര്യങ്ങളിലേക്കും...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് ചൈനയിൽ പുതുവർഷം ആഘോഷിക്കുന്നത്. എല്ലാ വർഷവും ചൈനയിൽ പുതുവർഷദിനം മാറിക്കൊണ്ടിരിക്കാറുമുണ്ട്. ചൈനാക്കാരുടെ...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. പൊതു-സ്വകാര്യ കമ്പനികളുടെ ചെറുതും വലുതുമായ അനേകം ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ ഇതിനായി...

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ ഈ കൊച്ചുകേരളത്തിൽ? ഇല്ല എന്നു തന്നെയാണ് മറുപടി. കാരണം സമൂഹത്തിൽ നിന്നും...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യത്തെ പറ്റി സംസാരിക്കാത്ത അധ്യാപകരോ ആ വിഷയത്തിൽ...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ വെയ്ക്കാറില്ല. തണുപ്പുകാലത്തും, ചൂടുകാലത്തുമൊക്കെ വസ്ത്രങ്ങള്‍ ഒരേ രീതിയില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ വിശേഷങ്ങൾ ശൂന്യാകാശത്തുപോലും സ്ത്രീ തന്റെ സാന്നിധ്യം അറിയിക്കുന്ന ഇക്കാലത്ത് ഒരേ ഒരിടത്ത് മാത്രമേ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ സെറ്റുകളിലൂടെയും കുറഞ്ഞ തോതില്‍ റേഡിയേഷന്‍ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. ഗുണമേന്മയുള്ള ഹാന്‍ഡ് ഫ്രീ സെറ്റുകള്‍...