തീരുമാനങ്ങൾ ഭാവിയെപ്രതിയാവട്ടെ

Share post:

ഏതുതരം ബന്ധങ്ങളുമായിരുന്നുകൊള്ളട്ടെ ഒരു ബന്ധത്തിൽ ഏർപ്പെട്ടു എന്നുകരുതി  തൃപ്തികരമല്ലാതിരുന്നിട്ടുപോലും ജീവിതാവസാനം വരെ അതു തുടർന്നുകൊണ്ടുപോകേണ്ടതുണ്ടോ? പലപ്പോഴും ആളുകളെ തെറ്റായ ബന്ധത്തിൽ കുടുക്കിനിർത്തുന്നത് അവർ കഴിഞ്ഞുപോയ കാലത്തെ പ്രധാനമായും കാണുന്നു എന്നതുകൊണ്ടാണ്. ‘ഇത്രയും കാലം ഇതിനായി ചെലവഴിച്ചില്ലേ,’ ‘ഇത്രയും കാലം ഒരുമിച്ചുജീവിച്ചില്ലേ, ഇനിയും മുന്നോട്ടുപോയേക്കാം’ എന്ന മട്ടിലാണ് അവർ കാര്യങ്ങളെ സമീപിക്കുന്നത്.

നിലവിലെ ബന്ധം ആരോഗ്യകരമോ സന്തോഷകരമോ അല്ലെങ്കിൽ പോലും  കഴിഞ്ഞുപോയതിനെ പ്രതി അവർ പല വിട്ടുവീഴ്ചകൾക്കും തയ്യാറാവുന്നു.
sunk cost fallacy എന്നാണ് മനശ്ശാസ്ത്രം ഇതിനെ വിളിക്കുന്നത്. അതായത് മുമ്പ് നിക്ഷേപിച്ചുപോയതുകൊണ്ട് തുടരാനുള്ള പ്രവണത.

വിവാഹബന്ധങ്ങളിൽ മാത്രമല്ല ബിസിനസിലും ഇത് പ്രകടമാണ്. ലാഭകരമല്ലാതിരുന്നിട്ടും നഷ്ടം സഹിച്ചുമൊക്കെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവരില്ലേ. അവരെ അതിന് പ്രേരിപ്പിക്കുന്നത് ഈ മനോഭാവമാണ്. ‘ഇത്രയും പണമിറക്കി,’ ‘ഇത്രയും നാൾ ബിസിനസ് ചെയ്തു.’ ‘ഇനി അതുകൊണ്ട് പാതിവഴിയിൽ അവസാനിപ്പിക്കണ്ടാ..’ അതുകൊണ്ട് അവർ ലാഭമില്ലാത്ത ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ നിർബന്ധിതരാക്കപ്പെടുന്നു.

ബന്ധങ്ങളിലുമുണ്ട്  ഈ മനോഭാവം. വർഷങ്ങൾ കഴിഞ്ഞിട്ടും ദാമ്പത്യം ആഗ്രഹിക്കുന്നവിധത്തിലുള്ള സന്തോഷമോ സംതൃപ്തിയോ നല്കുന്നില്ലെങ്കിൽ പോലും വിവാഹിതരായിപ്പോയില്ലേ എന്ന വിചാരത്താൽ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നവരാണ് അവർ. ഇത് ആരോഗ്യകരമായ മനോഭാവം അല്ല എന്നാണ് മനശ്ശാസ്ത്രജ്ഞർ പറയുന്നത്. ഈ ബന്ധം അടുത്ത അഞ്ചുവർഷവും ഇങ്ങനെതന്നെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ ഞാനെന്തിന് എന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തി ഈ ബന്ധം സഹിക്കണം എന്ന് ചിന്തിച്ച് അതിനൊരു പരിഹാരം കണ്ടെത്തുക. അസന്തുഷ്ടകരമായ ബന്ധങ്ങളിലെല്ലാം കണ്ടുവരുന്നത് sunk cost fallacy ളമഹഹമര്യ ആണ്. ഒരു സിനിമ  മോശമാണെന്ന് മനസ്സിലാക്കാൻ അവസാനംവരെ കണ്ടിരിക്കേണ്ടതുണ്ടോ എന്നാണ് മനശ്ശാസ്ത്രജ്ഞർ അതിനു നിരത്തുന്ന ഉദാഹരണം.

ഭൂതകാലത്തെ നാം ബഹുമാനിക്കുമ്പോഴും ഓർമ്മയിൽ അവ സൂക്ഷിക്കുമ്പോഴും പല തീരുമാനങ്ങളും ഭാവിയുടെ അടിസ്ഥാനത്തിലായിരിക്കണം. ഒരു ബന്ധം വളർച്ചയും ബഹുമാനവും സന്തോഷവും നല്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. വെറുതെ സമയം ചെലവഴിച്ചു എന്നതുകൊണ്ടുമാത്രം ബന്ധം തുടരരുത്.

ഒരു സുഹൃദ്ബന്ധത്തിൽ നിങ്ങൾക്കെന്നും അവഗണനയും തിരസ്‌ക്കരണവുമാണ് ഉണ്ടാകുന്നതെങ്കിൽ, അത് നിങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ആ ബന്ധം നിലനിർത്തിക്കൊണ്ടുപോകുന്നത് ബുദ്ധിശൂന്യതയായിരിക്കും. നിങ്ങൾ സ്നേഹിച്ചു എന്നതുകൊണ്ടുമാത്രം ആ സുഹൃദ്ബന്ധം നിങ്ങൾക്ക് സുരക്ഷിതത്വമോ സൗഹൃദമോ നല്കിയിരിക്കണം എന്നില്ല. അതുകൊണ്ട് ഭൂതകാലനിക്ഷേപങ്ങളെ പ്രതി ഭാവികാല സന്തോഷങ്ങളെ ഇല്ലാതാക്കരുത്. ഈ ബന്ധംകൊണ്ട് എനിക്ക് സന്തോഷമോ സമാധാനമോ ലഭിക്കുന്നില്ലെങ്കിൽ, ഈ ബിസിനസുകൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടാകുന്നുള്ളൂവെങ്കിൽ ഇനിയും വിഡ്ഢിയാകാതിരിക്കുക. ഭാവിയാണ് യാഥാർത്ഥ്യം ഭൂതം ചരിത്രമായിക്കഴിഞ്ഞു. അതുകൊണ്ട് എടുക്കുന്ന തീരുമാനങ്ങളെല്ലാം ഭാവിയെ മാത്രം മുൻകൂട്ടികണ്ടുകൊണ്ടുള്ളതാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

മെല്ലെ മെല്ലെ…

ഏതുതരം ബന്ധങ്ങളിലും സംഭവിക്കാവുന്ന ഒന്നാണ് സോഫ്റ്റ് എക്സിറ്റ് തിയറി. പതുക്കെ പതുക്കെ ബന്ധങ്ങളിൽ നിന്ന് പിൻവാങ്ങുന്നതാണ് ഈ രീതി മെസേജ് അയച്ചാലുടനെ പ്രതികരിച്ചുകൊണ്ടിരുന്ന ചങ്ങാതി പതിവായി...

കുട്ടികളും മൊബൈലും

മക്കൾ മൊബൈലിന് അടിമകളായി മാറിയിരിക്കുന്നത് കണ്ട് നിസ്സഹായരായി നോക്കിനില്ക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകിവരുകയാണ്. മക്കളെ മൊബൈലിൽ നിന്ന് എങ്ങനെ അകറ്റും എന്ന് അറിയാതെ പല...

ബന്ധം അവസാനിപ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരത്തിലുള്ള  ബന്ധങ്ങളുടെ ലോകത്തിലാണ്  നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു, മറ്റുചിലത് സങ്കടവും. പക്ഷേ വേദനയും സംഘർഷവും തന്ന് സങ്കീർണമാക്കുന്ന ബന്ധങ്ങളുമുണ്ട്.  ഈ...

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും അധികമായ ചൂട് വായും നാവും പൊള്ളിച്ചുകളയും. അതിനുവേണ്ടി സാധാരണ ചെയ്യുന്നത് അൽപ്പനേരം...

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത കാണിക്കുന്നവനെക്കുറിച്ചും ഉടുപ്പുചോദിക്കുന്നവന് മേലങ്കിക്കൂടി ഊരിക്കൊടുക്കുന്നവനെക്കുറിച്ചും വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുമായുളള ബന്ധത്തിൽ അടിസ്ഥാനമുണ്ടായിരിക്കേണ്ട...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ എളുപ്പമാണ്. സുഹൃദ്ബന്ധമായാലും ദാമ്പത്യബന്ധമായാലും.ഏതൊക്കെ രീതിയിലാണ് ബന്ധങ്ങൾ തകരുന്നതെന്ന് നോക്കാം. നമ്മൾ വിചാരിക്കുന്നതുപോലെയും വാഴ്ത്തിപ്പാടുന്നതുപോലെയും...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു നാം ഭദ്രമായി കൂടെ കൊണ്ടുനടക്കുന്ന പല ബന്ധങ്ങളും കരുതുന്നതുപോലെ അത്ര വിലപ്പെട്ടവയാണോ?...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അതിന്റെ സുഖവും സംതൃപ്തിയും അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. ഒരാളെക്കുറിച്ച് ആലോചിക്കുമ്പോൾ,...