ബോധം മനുഷ്യർക്കു മാത്രമുള്ളതോ?

Share post:


ബോധം വേണമെടാ ബോധം’  ജീവിതത്തിൽ ഒരു വട്ടമെങ്കിലും ആരോടെങ്കിലുമൊക്കെ പറഞ്ഞിട്ടുള്ള ഡയലോഗായിരിക്കും ഇത്. ബോധം എന്നത് മനുഷ്യനെ മനുഷ്യനാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണമാമെന്നും consiounsess മനുഷ്യന് മാത്രം ഉള്ളതാണെന്നുമാണ് നാം കരുതിപ്പോരുന്നത്. എന്നാൽ മനസ്സിനെക്കുറിച്ച് നമ്മൾ ഇതുവരെ അറിഞ്ഞിരുന്ന എല്ലാം ചോദ്യം ചെയ്യുന്ന പുതിയ സിദ്ധാന്തങ്ങൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചിന്തിക്കുക, സ്വയം തിരിച്ചറിയുക, അനുഭവങ്ങൾ ബോധപൂർവ്വം അനുഭവിക്കുക ഇവയെല്ലാം മനുഷ്യർക്കു മാത്രം ഉള്ളതാണെന്ന നമ്മുടെ  പഴയ വിശ്വാസങ്ങൾ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു.

ബോധം മനുഷ്യർക്കു മാത്രം ഉള്ളതല്ല മൃഗങ്ങൾക്കും ഉണ്ടെന്ന് അത് പറഞ്ഞുതരുന്നു. എന്താണ് ബോധം?

ബോധം എന്നത് വെറും ചിന്തയോ ബുദ്ധിയോ മാത്രമല്ല’ഞാൻ ഉണ്ട് എന്ന അനുഭവമാണ്. വേദന, സന്തോഷം, ഭയം പോലുള്ള വികാരങ്ങൾ അകത്തുനിന്ന് അനുഭവിക്കുന്നതും പുറംലോകത്തെക്കുറിച്ച് അർത്ഥമുണ്ടാക്കി അനുഭവിക്കലുമാണ്. ഇതിനെ ശാസ്ത്രം വിളിക്കുന്നത് subjective experience എന്നാണ്.നായ, പൂച്ച, കുരങ്ങ്, ഡോൾഫിൻ, ആന, പക്ഷികൾ (പ്രത്യേകിച്ച് കാക്ക, തത്ത)ഇവയ്ക്ക് വികാരങ്ങളും ഓർമ്മകളും തീരുമാനങ്ങളും ഉണ്ടെന്നാണ് പുതിയ പരീക്ഷണങ്ങൾ വെളിവാക്കിയിരിക്കുന്നത്. അതായത്, മനുഷ്യബോധത്തിന്റെ ‘ചെറുരൂപങ്ങൾ’ ഇവറ്റകളിലും പ്രകടമാണ്. തലച്ചോർ പ്രവർത്തിച്ചാൽ ബോധം ഉണ്ടാകും എന്നായിരുന്നു പരമ്പരാഗത കാഴ്ചപ്പാട്. പക്ഷേ പുതിയ സിദ്ധാന്തങ്ങൾ പറയുന്നതുപ്രകാരം ബോധം വെറും ന്യൂറോണുകളുടെ എണ്ണമല്ല വിവരങ്ങൾ എങ്ങനെ സംയോജിപ്പിക്കപ്പെടുന്നു എന്നതിലാണ് കാര്യമെന്നാണ്. ഒരു സിസ്റ്റം വിവരങ്ങൾ എത്ര ആഴത്തിൽ സംയോജിപ്പിക്കുന്നു എന്നതനുസരിച്ച് അതിന്റെ ബോധത്തിൽ വ്യത്യാസം ഉണ്ടാകാം.
മനുഷ്യർക്ക് ഉയർന്ന ബോധം, മൃഗങ്ങൾക്ക് കുറഞ്ഞ തോത്, തീരെ ചെറിയ  ജീവികൾക്ക് അതിലും കുറഞ്ഞത് എന്ന മട്ടിൽ അതു വ്യത്യാസപ്പെട്ടിരിക്കുന്നു. ബോധം ഒരു അടിസ്ഥാനഗുണമാണോ എന്ന സംശയം ഇവിടെ ഉയരുന്നു. ചില ദാർശനികശാസ്ത്രീയ ചിന്തകൾ പറയുന്നതുപ്രകാരം സമയം, സ്ഥലം പോലെയുള്ള പ്രകൃതിയുടെ അടിസ്ഥാനഗുണമാണ് ബോധം എന്നാണ്.

കൃത്രിമബുദ്ധിക്ക് (AI) ബോധമുണ്ടാകുമോ എന്നതാണ് പുതിയ കാലത്തിന്റെ ചോദ്യം. ഈ ചോദ്യം ഭാവിയെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്ന ഒന്നായിമാറിയിരിക്കുകയാണ്.പുതിയ സിദ്ധാന്തങ്ങൾ അനുസരിച്ച് അക ക്ക് ചിന്തിക്കാൻ കഴിയും.ചില ഗവേഷകർ പറയുന്നതനുസരിച്ച് വിവരസംയോജനം മതിയായ തോതിൽ ഉണ്ടെങ്കിൽ, യന്ത്രങ്ങൾക്കും ഒരു തരത്തിലുള്ള ബോധം ഉണ്ടാകാം.

ഇത് ശാസ്ത്രത്തേക്കാൾ നൈതിക ചോദ്യങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്. ഇത് ചിലപ്പോൾ നമ്മെ ഭയപ്പെടുത്തുകയും ചെയ്തേക്കാം. കാരണം മനുഷ്യൻ ഇനി ‘പ്രത്യേകം’ അല്ലെന്ന തോന്നൽ നൈതിക ഉത്തരവാദിത്വങ്ങൾ മാറ്റും. മൃഗങ്ങളെ കാണുന്ന രീതിയും യന്ത്രങ്ങളോട് പെരുമാറുന്ന രീതിയും മാറും.
 ബോധം മനുഷ്യർക്കു മാത്രം എന്ന മതിലുകൾ തകരാൻ തുടങ്ങുന്നതായിട്ടാണ് പുതിയ പഠനങ്ങൾ പറയുന്നത്. എങ്കിലും ഒരു ശാസ്ത്രമായിട്ടല്ല മനുഷ്യന്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്ന ഒരു ചിന്താവിപ്ലവമായി കണക്കാക്കിയാൽ മതിയാവും.

Related articles

സൗഹൃദങ്ങൾ ആഘോഷിക്കുമ്പോൾ…

നല്ല സൗഹൃദങ്ങളാണ് മനുഷ്യജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്പത്ത്.  ജീവിതങ്ങളെ നിറമുള്ളതാക്കി തീർക്കുന്നതും അർത്ഥവത്താക്കി തീർക്കുന്നതും നല്ല സൗഹൃദങ്ങളാണ്. കുട്ടികാലം തൊട്ട് നമ്മോടൊപ്പം കളിച്ചു വളർന്നവരിൽ...

എല്ലാവരും സുഹൃത്തുക്കൾ!

ആരെക്കണ്ടാലും ചിലർ പറയുന്നത് കേട്ടിട്ടില്ലേ 'എന്റെ സുഹൃത്താണ്.. 'സൗഹൃദങ്ങളെ വളരെ ചുരുക്കമായി കൊണ്ടുനടക്കുന്ന ഒരാളാണ് എങ്കിൽ ഇതുകേൾക്കുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം.'ഹോ ഇയാൾക്ക് എന്തുമാത്രം സുഹൃത്തുക്കളാ!...

ആത്മസ്‌നേഹിതൻ  ബന്ധം ഒഴിവാക്കിയാൽ…

ഹൃദയം കൊടുത്തുസ്നേഹിച്ചിട്ടും ഫ്രണ്ട് അതിനൊത്തവിധം സ്നേഹിക്കാത്തതും മനസ്സിലാക്കാത്തതും മാത്രമല്ല നമ്മളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതും മറ്റ് ചില കൂട്ടുകെട്ടുകൾ ആരംഭിക്കുന്നതും എത്രയോ ഹൃദയഭേദകമാണ്! കൂട്ടത്തിൽ...

ഇപ്പോഴും എപ്പോഴും സൗഹൃദം

കുട്ടിക്കാലത്തും കോളേജ്-ജോലി കാലത്തുമാണ് നമുക്കേറെ സൗഹൃദങ്ങളുള്ളത്. ആരും നടാതെയും വളമേകാതെയും വളർന്നുപന്തലിക്കുന്ന ചില ചെടികളെപോലെയാണ് അത്തരത്തിലുള്ള സൗഹൃദങ്ങൾ. അതിനുവേണ്ടി നാം ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നില്ല....

സൗഹൃദം നന്നായാൽ കൂടുതൽ ജീവിച്ചിരിക്കുമോ?

ദീർഘനാൾ ജീവിച്ചിരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. അതും ആരോഗ്യത്തോടും സ്നേഹത്തോടും സന്തോഷത്തോടും സാമ്പത്തികത്തോടും കൂടി. ഇതു നാലും ഇല്ലാതെവരുമ്പോഴാണ് ജീവിതം വിരസമായി അനുഭവപ്പെടുന്നതും മരിക്കാൻ ആഗ്രഹിക്കുന്നതും....

സുഹൃത്താണോ… നല്ല സുഹൃത്താണോ?

സൗഹൃദം മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. തിരിച്ചറിവിന്റെ പ്രായം മുതൽ ജീവിതയാത്രയിലുടനീളം സൗഹൃദം പുലർത്തിപ്പോരുന്നവരാണ് നമ്മൾ ഓരോരുത്തരും. ജീവിതാന്ത്യം വരെയും സൗഹൃദങ്ങൾ കൂടെയുണ്ടാവും. പക്ഷേ...

സൗഹൃദം അവസാനിപ്പിക്കാറായോ?

സൗഹൃദം മനുഷ്യജീവിതത്തിലെ അത്യന്തം വിലപ്പെട്ട ബന്ധങ്ങളിലൊന്നാണ്. സ്നേഹവും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സൗഹൃദബന്ധം ആത്മീയതൃപ്തിയുടെയും മാനസികഅടുപ്പത്തിന്റെയും അടയാളമാണ്. എന്നാൽ, എല്ലായ്പ്പോഴും ചില സൗഹൃദങ്ങൾ നമ്മളെ വളർത്തണമെന്നില്ല,വളർത്തുന്നില്ല...

സുഹൃത്തുക്കളുടെയും  സ്‌നേഹത്തിന്റെയും പിന്നാലെ?

സ്നേഹം നല്ലതാണ്;  സുഹൃത്തുക്കളുംസ്നേഹം ആവശ്യമാണ്; സുഹൃത്തുക്കളും... എല്ലാക്കാലവും മനുഷ്യർ ആഗ്രഹിക്കുന്ന രണ്ടുകാര്യങ്ങളാണ് ഇവ. നല്ല സൗഹൃദവും സ്നേഹിക്കാനറിയാവുന്ന സുഹൃത്തും ജീവിതകാലത്ത് ഒരു മനുഷ്യന് നേടിയെടുക്കാൻ കഴിയുന്ന...