ടാറ്റുവിന് പിന്നിലെ അപകടങ്ങൾ

Share post:


1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും അടുത്തകാലത്താണ് ഈ രീതി വ്യാപകമായിരിക്കുന്നത്.  പല സെലിബ്രിറ്റികളും ടാറ്റൂ ചെയ്തിട്ടുള്ളവരാണ്. അവരോടുള്ള ആരാധന മൂലം  ടാറ്റൂ പതിപ്പിക്കാൻ ഉത്സാഹം കാണിക്കുന്ന യുവജനങ്ങളുമുണ്ട്. എന്നാൽ ടാറ്റുവിന് പിന്നിൽ ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്ന് എത്ര പേരറിയുന്നു?

 ടാറ്റൂവും കാൻസറും തമ്മിൽ ബന്ധമുണ്ടെന്നൊരു വിശ്വാസം പരക്കെയുണ്ട്. സ്‌കിൻ കാൻസറും ടാറ്റുകളും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും  അതിനുപയോഗിക്കുന്ന മഷിയിൽ കാൻസറിന് കാരണമായേക്കാവുന്ന ചില ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ടാറ്റുവിലെ കറുത്ത മഷി. ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ,ടാറ്റുവിന് ഉപയോഗിക്കുന്ന കറുത്ത മഷിയിലുള്ള ബെൻസോ പൈറീൻ കാൻസറിന് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ മഷി ഉപയോഗിച്ചു  ടാറ്റു ചെയ്യുമ്പോൾ ചർമ്മത്തിലുണ്ടാകാനിടയുള്ള  നിറവ്യത്യാസങ്ങൾ ശ്രദ്ധിക്കാതെ പോകുകയും ചിലപ്പോഴെങ്കിലും മെലനോമ കാൻസർ തിരിച്ചറിയാതെ പോകുകയും ചെയ്യും. ചിലപ്പോഴെങ്കിലും ഒരേ ഉപകരണങ്ങൾ തന്നെയായിരിക്കും ഒന്നിലധികം പേർക്ക് ടാറ്റൂ ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. അതുവഴി ഹെപ്പറ്റൈറ്റിസ്, എച്ച് ഐവി തുടങ്ങിയവ പകരാനുളള സാധ്യതയുണ്ട്.

അലർജിയുള്ളവർ ഒരിക്കലും ടാറ്റൂ ചെയ്യരുത്. പ്രത്യേകിച്ച് പെർഫ്യൂമുകൾ, മേക്കപ്പ് ഉൽപ്പന്നങ്ങൾ, ലോഷനുകൾ എന്നിവ ഉപയോഗിക്കുമ്പോൾ അലർജി അനുഭവപ്പെടുന്നവർ.മറുകുകൾ, ജനന അടയാളങ്ങൾ എ്ന്നിവയ്ക്ക് മുകളിൽ ഒരിക്കലും ടാറ്റൂ ചെയ്യരുത്. ടാറ്റൂ ചെയ്ത വ്യക്തികൾക്ക് എംആർഐ ചെയ്യേണ്ടിവരുമ്പോൾ അവയുടെ റിസൾട്ടിൽ കൃത്യതക്കുറവുണ്ടാകുന്നതായും ചില പഠനങ്ങൾ പറയുന്നു. അതുകൊണ്ട് ടാറ്റൂ ചെയ്യുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക
(കടപ്പാട്: ഇന്റർനെറ്റ്)

സമസ്യ

Related articles

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി കുളി മാറിയിരിക്കുന്നതുകൊണ്ടാണ് അത്. രണ്ടുനേരം കുളിച്ചില്ലെങ്കിലും ഒരുനേരമെങ്കിലും കുളിക്കാത്തവരായി മലയാളികൾ ആരും...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ ഗന്ധം അവർ ഉപയോഗിക്കുന്ന പൗഡറിന്റെയോ പെർഫ്യൂമിന്റെയോ സോപ്പിന്റെയോ ആവാം. സ്നേഹം തോന്നിക്കുന്ന,...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും സൗന്ദര്യം പോരാപോരാ എന്ന മട്ടാണ് പൊതുവെയുള്ളത്.സൗന്ദര്യം മാത്രം മതിയെന്ന് ആരും പറയുകയുമില്ല....

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഇതാ:- ഫേഷ്യല്‍:- ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു തുള്ളി ചെറുനാരങ്ങാനീരും, ഒരു ടീസ്പൂണ്‍...

ബ്യൂട്ടി ടിപ്സ്

പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇളംചൂടുവെള്ളത്തില്‍ കഴുകുക. മൃതകോശങ്ങളും, അഴുക്കുകളും നീങ്ങി മുഖം മൃദുലമാകും.ഒരുപിടി കറുത്ത...

മുഖത്തെ പാടു മാറ്റാന്‍ ചില എളുപ്പവഴികള്‍

മുഖത്തെ പാടുകള്‍ പലരുടെയും മനപ്രയാസത്തിന്റെ കാരണങ്ങളിലൊന്നാണ്. അത് പരിഹരിക്കാന്‍ അവര്‍ തേടുന്നത് കൃത്രിമവും ചെലവു കൂടിയതുമായ മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ചെലവുകുറഞ്ഞതും സ്വഭാവികവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഇതിന്...

മുഖസൗന്ദര്യം വേണോ?

എന്തൊരു ചോദ്യമാണ് ഇത് അല്ലേ. മുഖസൗന്ദര്യം ആഗ്രഹിക്കാത്തതായി ആരാണുള്ളത്?  ചില പൊടിക്കൈകള്‍ ചെയ്തുനോക്കിയാല്‍ മുഖസൗന്ദര്യം ആര്‍ക്കും ലഭിക്കും. മുഖക്കുരു, കണ്ണിനടിയിലെ കറുത്ത പാട്, ചുണ്ടിന്...

കാരറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും

കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല്‍ നല്ല പ്രയോജനം ചെയ്യും. കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍ ശരീരത്തില്‍...