സ്‌ട്രോങ് ആണോ?

Share post:


ചില അപ്രതീക്ഷിത സംഭവങ്ങൾക്കു മുമ്പിൽ കുലുങ്ങാതെ നില്ക്കുന്ന ചില മനുഷ്യരെ കണ്ടിട്ടില്ലേ? മരണം, അപകടം എന്നിങ്ങനെയുള്ളവയ്ക്കു മുമ്പിൽ സാധാരണക്കാർ പകച്ചുനില്ക്കുമ്പോൾ ഇക്കൂട്ടർ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും അല്ലെങ്കിൽ അതിനുംമീതെ നില്ക്കാൻ കരുത്തുള്ളവരാണെന്നുമുള്ള മട്ടിലാണ് പെരുമാറുന്നത്. അത്തരക്കാരെ നോക്കി നാംപറയും ആളെന്തൊരു സ്ട്രോങാണ്!

വൈകാരികമായ സ്ഥിരതയുള്ള വ്യക്തികളെയാണ് പൊതുവെ സ്ട്രോംങ് പേഴ്സണാലിറ്റി എന്ന് വിശേഷിപ്പിക്കുന്നത്. എന്തൊക്കെയാണ് ഇക്കൂട്ടരുടെ പൊതുപ്രത്യേകതകൾ എന്നു നോക്കാം.

  • തങ്ങളുടെ വൈകാരികാവസ്ഥ അവർ പുറമേയ്ക്ക് കാണിക്കുകയില്ല. ഒച്ചവയ്ക്കുകയോ അലറി വിളിക്കുകയോ ഇല്ല. സങ്കടങ്ങൾ പുറമേയ്ക്ക് പ്രകടിപ്പിക്കുകയുമില്ല. സ്വന്തം മുറിയിലെത്തി അവർ കരഞ്ഞേക്കാം. അല്ലെങ്കിൽ ബാത്ത് റൂമിൽ കയറി ടാപ്പ് തുറന്ന് ശബ്ദമുണ്ടാക്കി കരഞ്ഞേക്കാം. അതിനപ്പുറമുളള വികാരപ്രകടനങ്ങൾ അവരിൽ നിന്ന് പുറത്തേക്ക് വരില്ല.
  • മറ്റുള്ളവരുടെ പ്രശംസയ്ക്കും കൈയടികൾക്കും വേണ്ടി അവർ കാത്തുനില്ക്കുകയില്ല. ആരുടെയും ശ്രദ്ധയോ പരിഗണനയോ അവർ യാചിക്കുകയുമില്ല. നിശ്ശബ്ദമായി തന്റെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് അവർ.
  • മറ്റുള്ളവരുടെ വികാരം മനസ്സിലാക്കാനും അതനുസരിച്ച് പെരുമാറാനും അവർക്ക് സിദ്ധിയുണ്ട്. അന്യരുടെ സങ്കടങ്ങളിൽ ചേർന്നുനില്ക്കാനും സഹായിക്കാനും അവർ സന്നദ്ധരാണ്.
  • കണ്ടുമുട്ടുന്ന ഓരോ വ്യക്തിയെയും അവർ ബഹുമാനിക്കും. പ്രായഭേദമോ ലിംഗഭേദമോ അതിന് അടിസ്ഥാനമല്ല അവർ തങ്ങളുടെ പ്രവൃത്തികൊണ്ടും പെരുമാറ്റം കൊണ്ടും ഇടപെടലുകൾ കൊണ്ടും മറ്റുള്ളവർക്ക് പ്രചോദനമായിരിക്കും. സുഹൃത്തുക്കളെ അവർ പ്രോത്സാഹിപ്പിക്കും. സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കും.
  • ഏതുകാര്യത്തിനും സന്നദ്ധരായിരിക്കും. പ്രയാസമേറിയ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയില്ല. കുറെക്കഴിയുമ്പോൾ കഠിനമായതും ഈസിയായി അനുഭവപ്പെടുമെന്ന് അവർക്കറിയാം.

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം. കാരണം മൂല്യബോധമില്ലാത്ത ഒരാളാണ്...