ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

Share post:

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഒരു വലിയ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. എങ്കിലും ഏകദേശം 70 ശതമാനം വ്യക്തികളിലും മുട്ട മൂലം കൊളസ്ട്രോളിന്റെ അളവിൽ വർദ്ധനവുണ്ടായിട്ടില്ല എന്നാണ് ഗവേഷണങ്ങൾപറയുന്നത്. മാത്രവുമല്ല നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും മുട്ടയ്ക്ക് കഴിവുണ്ട് അതുമൂലം ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആറാഴ്ചത്തേക്ക് ദിവസവും രണ്ടുമുട്ടകൾ കഴിക്കുന്നത് എച്ച്ഡിഎൽ ലെവലിൽ പത്തുശതമാനം വർദ്ധനവുണ്ടാക്കുമെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.  വലുപ്പത്തിൽ കാര്യമില്ലെന്നാണ് മുട്ടപറയുന്നത്. കാരണം മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം മുട്ടയിലുണ്ട്. വിറ്റാമിനുകളും ധാതുക്കളും മുട്ടയിലുണ്ട്. കാൽസ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.. ഒരു മുട്ടയിൽ ഏകദേശം ആറുഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കാനും മുട്ടയ്ക്ക് കഴിവുണ്ട്. തിമിരം പോലെയുളള നേത്രസംബന്ധമായ രോഗങ്ങൾ കുറയ്ക്കുന്നതിൽ മുട്ട പ്രധാന പങ്കുവഹിക്കുന്നു. മുട്ട ഉപയോഗവും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുമായി യാതൊരുവിധത്തിലും ബന്ധമില്ലെന്നാണ് പുതിയപഠനങ്ങൾ തെളിയിക്കുന്നത്. എങ്കിലും പ്രമേഹബാധിതരായ ആളുകൾ മുട്ടയുടെ ഉപയോഗത്തിൽ നിയന്ത്രണം വരുത്തേണ്ടതുമുണ്ട്. വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും മുട്ടയ്ക്ക് കഴിവുണ്ട്. പ്രഭാതഭക്ഷണത്തിൽ മുട്ട നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് ഡയറ്റീഷ്യൻസ് പറയുന്നത്.
(കടപ്പാട്: ഇന്റർനെറ്റ്)

സമസ്യ

Related articles

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയം ആണെന്നാണ്. കാരണം ഹോട്ട് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹോട്ട്...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം,...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം മിക്കപ്പോഴും ഉണ്ടാവാറുമുണ്ട്.ഇഞ്ചിമിഠായിയും ഇഞ്ചിക്കറിയുമൊക്കെ നമുക്കേറെ പരിചിതവുമാണ്.എന്നാൽ കേവലം രുചിക്കുവേണ്ടി...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു...

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ....

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരെക്കാൾ കൂടുതലുള്ളത് ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്. നാവിന്റെ രുചിക്കുവേണ്ടി അമിതമായും...