മടി മലയാകുമ്പോൾ

Share post:

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ   ജീവിതത്തിൽ  ഒരിക്കലും വിജയിക്കുന്നില്ല. കാരണം പ്രവർത്തിക്കാൻ കഴിവുണ്ടായിട്ടും അധ്വാനിക്കാനുള്ള വിമുഖതയാണ് അലസത. തികച്ചും അപകീർത്തിപരമായ ഒന്നായിട്ടാണ് അലസതയെ കണക്കാക്കുന്നത്. ഒരു കാര്യത്തിലും  അവർ താല്പര്യം കാണിക്കുന്നില്ല. ഒന്നും അവരെ പ്രചോദിപ്പിക്കുന്നില്ല.

മോട്ടിവേഷന്റെ അഭാവം, താല്പര്യമില്ലായ്മ, ആത്മവിശ്വാസമില്ലായ്മ എന്നിവയെല്ലാമാണ് അലസതയിലേക്ക് ഒരു വ്യക്തിയെ നയിക്കുന്നത്. ദീർഘസമയം മൊബൈലിലും ഇന്റർനെറ്റിലുമൊക്കെ ചെലവഴിക്കുന്നത്, ആവശ്യത്തിലും കൂടുതൽ നേരം കിടന്നുറങ്ങുന്നത്, ജീവിതത്തിൽ ഒന്നിനെക്കുറിച്ചും പ്രതീക്ഷകളില്ലാത്തത് ഇതെല്ലാം അലസതയുടെ ചില പ്രതിഫലനങ്ങളാണ്. നേരം വെളുത്തു കഴിഞ്ഞിട്ടും മൂടിപ്പുതച്ചുകിടന്നുറങ്ങുന്നവരില്ലേ,, ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം പോലും നേരാംവണ്ണം ചെയ്തുതീർക്കാത്തവരില്ലേ.. അവരൊക്കെ അലസതയുടെ ഗർത്തങ്ങളിൽ വീണുപോയവരാണ്. അവർ സ്വയം ശ്രമിച്ചാൽ മാത്രമേ അതിൽ നിന്നു പുറത്തുകടക്കാനാവൂ. എന്നാൽ പെട്ടെന്നൊരു ദിവസം കൊണ്ട് അലസതയെ പടിക്കു പുറത്താക്കാൻ കഴിയുമെന്ന് വിചാരിക്കരുത്. ചെറിയ ചെറിയ ശ്രമങ്ങൾ നടത്തി വിജയിച്ചുകൊണ്ടായിരിക്കണം അലസതയെ കീഴടക്കേണ്ടിയത്.

 ഉദാഹരണത്തിന് രാവിലെ എണീല്ക്കാൻ കഴിയാത്തവിധം മടിയാണ് പിടികൂടിയിരിക്കുന്നതെങ്കിൽ ആ മടി കുറച്ചുകൊണ്ടുവരാൻ എണീല്ക്കുന്ന സമയം തുടക്കത്തിൽ പത്തുമിനിറ്റ് നേരത്തെയാക്കുക. ഏഴുമണിക്കാണ് എണീറ്റുവരുന്നതെങ്കിൽ അലാറാം വച്ച് മനസ്സിനെ ദൃഢപ്പെടുത്തി 6.50 എന്ന് നിശ്ചിതപ്പെടുത്തുക. അടുത്ത ദിവസം ആ സമയം 6.30 ആക്കുക. ഇങ്ങനെ ഓരോ ദിവസത്തെയും സമയത്തിന്റെ കാര്യത്തിൽ മാറ്റംവരുത്തി ഒരു നിശ്ചിതസമയം പതിവായി ഉറങ്ങിയെണീല്ക്കുന്നതിനായി നിശ്ചയിക്കുക. ഉറക്കം ശരീരത്തിന് ആവശ്യമാണെങ്കിലും കൂടുതൽഉറക്കം പലപ്പോഴും ജീവിതത്തിൽ  ക്രിയാത്മകമായി പ്രവർത്തിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. പലരുടെയും സമയം പാഴാക്കിക്കളയുന്നത് ഉറക്കവുംമൊബൈലും അനാവശ്യസംസാരവുമൊക്കെയാണ്. ഇത്തരം കാര്യങ്ങളിൽ പതുക്കെപതുക്കെ മാറ്റമുണ്ടാക്കുക. അതോടൊപ്പം കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്തുക.

  • കൈപ്പിടിയിൽ ഒതുങ്ങുന്നവിധത്തിലുള്ള ലക്ഷ്യങ്ങളുണ്ടായിരിക്കുക. അവയാഥാർത്ഥ്യബോധമുള്ളവയായിരിക്കണം.
  • സ്വയം പരിപൂർണ്ണനാണെന്ന ചിന്തപാടില്ല
  • അവനവനെക്കുറിച്ച് വില കുറച്ചുകാണാതെ സ്വയം പോസിറ്റീവായി സംസാരിക്കുക
  • പ്രവർത്തിക്കാനുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക
  • സ്വന്തം കഴിവുകൾപ്രയോഗിക്കുക
  • ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെയിരിക്കുക
  • ആവശ്യമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടുക
  • പ്രവർത്തിച്ചതിനെക്കാൾ  കൂടുതലായിരിക്കും നാം പ്രവർത്തിക്കാതെ പോയ ദിവസങ്ങളുടെ എണ്ണം. അദ്ധ്വാനിച്ച ദിവസങ്ങളെക്കാൾ അലസതയോടെ കഴിച്ചുകൂട്ടിയ ദിവസങ്ങളായിരിക്കും കൂടുതൽ.

വെറുതെയൊന്ന് പുറകോട്ട് തിരിഞ്ഞുനോക്കുക. നമുക്ക് എന്തുമാത്രം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമായിരുന്ന ദിവസങ്ങളായിരുന്നു കടന്നുപോയത്. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ കിട്ടിയിരുന്ന അവസരങ്ങൾ.. ക്രിയാത്മകമായി ചെലവഴിക്കാൻ കിട്ടിയ അവസരങ്ങൾ.. അവനവർക്കു മാത്രമല്ല മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുത്താൻ കഴിയുമായിരുന്ന നല്ല സന്ദർഭങ്ങൾ..അവയെല്ലാം ഇന്ന് നമുക്ക് നഷ്ടമായിരിക്കുന്നു.

സാരമില്ല തിരിച്ചുപിടിക്കാൻ കഴിയാത്തത് കഴിഞ്ഞുപോയ സമയം മാത്രമാണല്ലോ. പക്ഷേ ഇനിയെങ്കിലും നാം ഒരു തീരുമാനത്തിലെത്തണം. അലസമായി ചെലവഴിക്കാനുള്ളതല്ല ജീവിതം,പാഴാക്കിക്കളയാനുള്ളതല്ല സമയം. കൂടുതൽ ചെയ്യാൻ, പ്രവർത്തിക്കാൻ നാളെയെന്നൊരു സമയം നമുക്ക് ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ഈ ദിവസം, ഈ നിമിഷം അലസതയിൽ നിന്നുണരുക. മടിയൻ മല ചുമക്കുമെന്നാണല്ലോ.. ഓരോ ദിവസവും ചെയ്തുതീർക്കേണ്ട കാര്യങ്ങൾ അന്നുതന്നെ ചെയ്തുതീർക്കുക.

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം. കാരണം മൂല്യബോധമില്ലാത്ത ഒരാളാണ്...