നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

Date:


പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ് സി പേരന്റിംങ്?

കുട്ടികളുടെ വികാരങ്ങൾ, സന്തോഷം, മാനസിക സുരക്ഷ എന്നിവക്ക്  മുൻഗണന നൽകുന്ന രക്ഷാകർതൃത്വ ശൈലി പിന്തുടരുന്നവരാണ് ടൈപ്പ് സി പേരന്റസ്.

അവർ ചോദിക്കുന്നത് ഇതാണ്, എന്റെ കുട്ടി സന്തോഷത്തിലാണോ, അവൻ വൈകാരികമായി സുരക്ഷിതനാണോ അവൻ കേൾക്കപ്പെടുന്നുണ്ടോ? ഒരിക്കലും ഇത്തരം പേരന്റ്സ് മക്കളുടെ ഭൗതികവിജയത്തിന് അമിതപ്രാധാന്യം നല്കുന്നവരല്ല. പരീക്ഷയിൽ മക്കൾ ഒന്നാം സ്ഥാനത്ത് എത്താത്തിനെക്കുറിച്ച് അവർക്ക് ആകുലതയില്ല. മക്കളുടെ വികാരങ്ങൾക്ക് വില കല്പിക്കുന്നതിലാണ് അവർ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ വികാരത്തെ അവരൊരിക്കലും അവഗണിക്കുന്നില്ല. നിന്റെ ദേഷ്യം എനിക്കു മനസ്സിലാവുന്നുവെന്നും നിനക്ക് ഇപ്പോൾ സങ്കടം വരുന്നത് സ്വാഭാവികമാണെന്നും പറഞ്ഞ് മക്കളുടെ വികാരങ്ങളെ അവർ മാനിക്കുന്നു. മക്കൾ എല്ലാ കാര്യങ്ങളിലും പെർഫെക്ടായിരിക്കണം എന്ന പിടിവാശി ഈ മാതാപിതാക്കൾക്കില്ല. അമിതമായ മത്സരശീലങ്ങൾക്ക് അടിമപ്പെടുത്തി മക്കൾക്ക് സമ്മർദ്ദം നല്കാനോ അവർ തയ്യാറല്ല. കുട്ടി നേടുന്ന ഭൗതികവിജയങ്ങളെക്കാൾ കുട്ടിയുടെ മാനസികാരോഗ്യത്തിലും സന്തോഷത്തിലുമായിരിക്കും അവരുടെ മുൻഗണന. തങ്ങൾ ആഗ്രഹിക്കുന്നതുപോലെയല്ല മക്കളുടെ കഴിവിനു അനുസരിച്ച് അവരെ വളർത്തുന്നതിലായിരിക്കും അവർ ശ്രദ്ധകൊടുക്കുന്നത്. എല്ലാ മാതാപിതാക്കളുടെയും പൊതുസവിശേഷതയാണ് കൊട്ടക്കണക്കിനുള്ള ഉപദേശങ്ങൾ. എന്നാൽ സി ടൈപ്പ് മാതാപിതാക്കൾ ഉപദേശിക്കുന്നതിന് മുമ്പ് മക്കളെ കേൾക്കുന്നവരായിരിക്കും. കുട്ടിയെ കേൾക്കുമ്പോഴാണ് അവരുടെ അഭിപ്രായങ്ങൾക്ക് വിലകല്പിക്കാൻ കഴിയുന്നത്. സി ടൈപ്പ് പേരന്റിംങിലൂടെ കുട്ടികളുടെ ഇമോഷനൽ ഇന്റലിജൻസ് വർദ്ധിക്കും. ആത്മവിശ്വാസവും സ്വയം മൂല്യബോധ്യവും വളരും. പേരന്റ്സും കുട്ടികളും തമ്മിലുള്ള ബന്ധം ശക്തമാകും. മാനസികാരോഗ്യം കൂടുതലാകും.  എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾകൂടിയുണ്ട്. മക്കൾക്ക് സ്വാതന്ത്ര്യം നല്കുന്നത് അമിതമാകരുത്.  അമിതമായ സ്വാതന്ത്ര്യം മക്കളെ വഴിതെറ്റിക്കും.  നോ പറയേണ്ടിടത്ത് അതു പറയാൻ മടിച്ചാൽ പി്ന്നീട് പല തിക്തഫലങ്ങളും അനുഭവിക്കേണ്ടിവരും. ശാസന ദുർബലമാകരുത്. സന്തുലിതമായ സമീപനമാണ് ആവശ്യം. അതുകൊണ്ട് സ്നേഹവും സ്വാതന്ത്ര്യവും നല്കുന്നതിനൊപ്പം വ്യക്തമായ പരിധികളും മക്കൾക്ക് നിശ്ചയിക്കണം.  ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ മാതാപിതാക്കൾക്കു കഴിവുണ്ടെങ്കിൽ ഏറ്റവും നല്ല പേരന്റിംങ് മെത്തേഡ് ടൈപ്പ് സി ആണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

മൂന്നു ടൈപ്പ് പേരന്റിങ്

മൂന്നു ടൈപ്പ് പേരന്റിംങ് രീതികളുണ്ട്. അ, ആ, ഇ.  ഈ മൂന്നു രീതികളെക്കുറിച്ചും മനസ്സിലാക്കിയിരിക്കുന്നതും നല്ലതാണ്.  

ടൈപ്പ് അ പേരന്റിംങ് പ്രധാനമായും ശ്രദ്ധ കൊടുക്കുന്നത് വിജയങ്ങൾക്കും നേട്ടങ്ങൾക്കും പ്രകടനങ്ങൾക്കുമാണ്. അതുകൊണ്ട് കുട്ടികൾ കഠിനാദ്ധ്വാനികളാകും. അവർക്ക് കൃത്യമായ ലക്ഷ്യബോധവുമുണ്ടായിരിക്കും. പക്ഷേ അവർ വളരെ സമ്മർദ്ദം അനുഭവിക്കുന്നവരാണ്. ഭയം അവരുടെ ഉള്ളിലുണ്ട്. പെർഫെക്ഷനിസ്റ്റുകളാകാനുള്ള ശ്രമമാണ് അവർ നടത്തുന്നത്.   മാത്രവുമല്ല മാതാപിതാക്കളോട് അവർക്ക് മാനസികമായ അടുപ്പം ഉണ്ടായിരിക്കുകയുമില്ല. 

നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന മട്ടിൽ കുട്ടികൾക്ക് അമിതസ്വാതന്ത്ര്യം കൊടുക്കുന്നവരാണ് ടൈപ്പ് ആ പേരന്റിംങ്. സ്വതന്ത്രചിന്തയും സൃഷ്ടിപരമായ കഴിവുകളും ഇത് നല്കുമെങ്കിലും ശാസനയുടെ കുറവും ജീവിതത്തിൽ കൈവരിക്കേണ്ട ഏകലക്ഷ്യത്തെക്കുറിച്ചുള്ള ദിശയില്ലായ്മയും ഇവിടെ പ്രതികൂലമാകാം. 

ശക്തമായ മാനസികാരോഗ്യവും തുറന്ന ആശയവിനിമയവും ടൈപ്പ് ഇ യുടെ പ്രത്യേകതകളാണ്.  എന്നാൽ കൃത്യമായ രീതിയിലുള്ള അതിർവരമ്പുകൾ നിശ്ചയിച്ചില്ലെങ്കിൽ അവ പ്രശ്നം സൃഷ്ടിക്കും. മാതാപിതാക്കൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്റെ മകൻ/ മകൾ എന്നോട് തുറന്നു സംസാരിക്കാറുണ്ടോ? അവരുടെ വിജയത്തെക്കാൾ അവരുടെ സന്തോഷത്തിനാണോ ഞാൻ പ്രാധാന്യം കൊടുക്കുന്നത്? സ്നേഹവും സ്വാതന്ത്ര്യവും നല്കുന്നതിനൊപ്പം തന്നെ അവർക്ക് ചില അതിരുകൾ നല്കാനും നോ പറയാനും എനിക്ക് സാധിക്കുന്നുണ്ടോ?

More like this
Related

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ...

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ...

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം...

എന്തിനാണ് ഇത്രയധികം ശബ്ദം?

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും...

കുട്ടികളെ സ്വയം പര്യാപ്തരാക്കാം

പ്രായപൂർത്തിയെത്തിയതിന് ശേഷവും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യാൻ പ്രാപ്തിയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ...