നവദമ്പതികൾ വണ്ണം വയ്ക്കുമോ?

Date:

വിവാഹം കഴിഞ്ഞയുടനെ സ്ത്രീപുരുഷന്മാർ തടിച്ചവരായി മാറാറുണ്ട്. എന്താണ് ഇതിന്റെ കാരണം? വിവാഹം കഴിഞ്ഞയുടനെയുള്ള വിരുന്നു സൽക്കാരങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമായുള്ള വിരുന്നുകളിൽ കൂടുതലും നോൺവെജ് ഫുഡാണ് ഉൾപ്പെടുന്നത്. ദിനചര്യപോലെയുള്ള ഇത്തരം വിരുന്നുകൾ  ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമായി മാറാറുണ്ട്. ഇതിന് പുറമെയാണ് വീടിന് വെളിയിൽ നിന്നുള്ള ഭക്ഷണം. പലപ്പോഴും മധുവിധുയാത്രകളിൽ ഹോട്ടലുകളിൽ നിന്നായിരിക്കും ഭക്ഷണം കഴിക്കുന്നത്.

 സന്തോഷങ്ങളുടെ നിമിഷങ്ങളിൽ ജീവിക്കുമ്പോൾ കൂടുതൽ ഭക്ഷണവും കഴിച്ചുപോകും. ഇങ്ങനെ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ പലതും തൂക്കം വർദ്ധിപ്പിക്കുന്നവയാണെന്ന് ഓർക്കാറുമില്ല. ഇതിന്  പുറമെ വ്യായാമക്കുറവും തൂക്കം വർദ്ധിപ്പിക്കും. അതുവരെ ബോഡി മെയ്‌ന്റെയ്ൻ ചെയ്തു പോന്നിരുന്നവരാണെങ്കിലും യാത്രകളിലും ജീവിതത്തിന്റെ മറ്റ് സന്തോഷങ്ങളിലും മുഴുകുന്നതുകൊണ്ട് വർക്കൗട്ടുകൾ മുടങ്ങിപ്പോകാറുമുണ്ട്. ഇതും തൂക്കം വർദ്ധിപ്പിക്കും. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ ഗർഭിണികൾ ആകുന്നതും തൂക്കം വർദ്ധിക്കാൻ കാരണമാകാറുണ്ട്.

More like this
Related

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട്...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം...

ഫിഷ് ബിരിയാണി

നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത്...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്...

മുന്തിരി വൈൻ

  കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ  : 2 കിലോ  പഞ്ചസാര :...