മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കണേ അല്ലെങ്കില്‍ ത്വക്കിന് പ്രായം കൂടും

Share post:

മുഖത്തെ മാലിന്യം കളയാനും തിളക്കം കിട്ടാനും വേണ്ടിയാണ് മുഖം കഴുകുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല മുഖം കഴുകുന്നതെങ്കില്‍ അത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുന്നത്. മുഖം കഴുകുമ്പോള്‍ നാം അതുകൊണ്ട് കൂടുതലായി ശ്രദ്ധിക്കണം.

 സുഗന്ധക്കൂടുതലുള്ള ഫെയ്‌സ് വാഷ് ഉപയോഗിക്കരുതെന്നാണ് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മ്മറ്റോളജിയിലെ വിദഗ്ദര്‍ പറയുന്നത്. ഇത് ത്വക്കിന് പ്രായക്കൂടുതലുണ്ടാക്കും. മുഖം കൂടുതലായി സ്‌ക്രബ് ചെയ്യുന്നതും ഇതേ പ്രശ്‌നം തന്നെ സൃഷ്ടിക്കും. വാഷ്‌ക്ലോത്ത് ഉപയോഗിച്ച് മുഖം തുടയ്ക്കുന്നതും ദോഷം ചെയ്യും. അതിന് പകരം മുഖം കഴുകി കൈകൊണ്ട് വെള്ളം ഒപ്പിയെടുക്കുക. ഫെയ്‌സ് വാഷിലുള്ള ആല്‍ക്കഹോള്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിലെ വില്ലനാണ്. ചിലരുണ്ട് ഇടയ്ക്കിടെ മുഖം കഴുകിക്കൊണ്ടിരിക്കും. ഇത് മുഖം ഡ്രൈയാകാനും ചുളിവുകള്‍ വീഴ്ത്താനുമാണ് ഉപകാരപ്പെടുന്നത്. ഒരുപാട് ചൂടുള്ള വെള്ളത്തിലോ അധികം തണുത്ത വെള്ളത്തിലോ മുഖം കഴുകരുത്. മീഡിയമായിട്ടുള്ള വെള്ളമായിരിക്കണം മുഖം കഴുകാന്‍ ഉപയോഗിക്കേണ്ടതെന്ന് പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ടെറി മാഫി അഭിപ്രായപ്പെടുന്നു. ആല്‍ക്കലൈന്‍ അടങ്ങിയ ബാര്‍ സോപ്പു   ഒരിക്കലും മുഖം കഴുകാനായി തിരഞ്ഞെടുക്കരുത്. വിയര്‍ത്തുകുളിച്ച് വരുമ്പോഴേ മുഖം കഴുകിയേക്കാം എന്ന് തീരുമാനമെടുത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക. ദിവസത്തില്‍ രണ്ടു തവണ മാത്രം മുഖം കഴുകുന്നതാണ് നല്ലത്. എന്നാല്‍ വര്‍ക്കൗട്ട് കഴിഞ്ഞ് വരുമ്പോഴും മുഖം കഴുകാം. എന്നാല്‍  ഇത് വിയര്‍പ്പ് അടങ്ങിയിട്ടാവണം. മേക്കപ്പ് നീക്കം ചെയ്യാതെ കിടന്നുറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. മേക്കപ്പ് ക്ലീന്‍ ചെയ്തതിന് ശേഷം മാത്രം കിടന്നുറങ്ങുക. ഇല്ലെങ്കില്‍ അകാലവാര്‍ദ്ധക്യം ക്ഷണിച്ചുവരുത്തുകയായിരിക്കും ചെയ്യുന്നത്.

Related articles

ടാറ്റുവിന് പിന്നിലെ അപകടങ്ങൾ

1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും അടുത്തകാലത്താണ് ഈ രീതി വ്യാപകമായിരിക്കുന്നത്.  പല സെലിബ്രിറ്റികളും ടാറ്റൂ ചെയ്തിട്ടുള്ളവരാണ്. അവരോടുള്ള...

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി കുളി മാറിയിരിക്കുന്നതുകൊണ്ടാണ് അത്. രണ്ടുനേരം കുളിച്ചില്ലെങ്കിലും ഒരുനേരമെങ്കിലും കുളിക്കാത്തവരായി മലയാളികൾ ആരും...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ ഗന്ധം അവർ ഉപയോഗിക്കുന്ന പൗഡറിന്റെയോ പെർഫ്യൂമിന്റെയോ സോപ്പിന്റെയോ ആവാം. സ്നേഹം തോന്നിക്കുന്ന,...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും സൗന്ദര്യം പോരാപോരാ എന്ന മട്ടാണ് പൊതുവെയുള്ളത്.സൗന്ദര്യം മാത്രം മതിയെന്ന് ആരും പറയുകയുമില്ല....

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഇതാ:- ഫേഷ്യല്‍:- ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു തുള്ളി ചെറുനാരങ്ങാനീരും, ഒരു ടീസ്പൂണ്‍...

ബ്യൂട്ടി ടിപ്സ്

പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇളംചൂടുവെള്ളത്തില്‍ കഴുകുക. മൃതകോശങ്ങളും, അഴുക്കുകളും നീങ്ങി മുഖം മൃദുലമാകും.ഒരുപിടി കറുത്ത...

മുഖത്തെ പാടു മാറ്റാന്‍ ചില എളുപ്പവഴികള്‍

മുഖത്തെ പാടുകള്‍ പലരുടെയും മനപ്രയാസത്തിന്റെ കാരണങ്ങളിലൊന്നാണ്. അത് പരിഹരിക്കാന്‍ അവര്‍ തേടുന്നത് കൃത്രിമവും ചെലവു കൂടിയതുമായ മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ചെലവുകുറഞ്ഞതും സ്വഭാവികവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഇതിന്...

മുഖസൗന്ദര്യം വേണോ?

എന്തൊരു ചോദ്യമാണ് ഇത് അല്ലേ. മുഖസൗന്ദര്യം ആഗ്രഹിക്കാത്തതായി ആരാണുള്ളത്?  ചില പൊടിക്കൈകള്‍ ചെയ്തുനോക്കിയാല്‍ മുഖസൗന്ദര്യം ആര്‍ക്കും ലഭിക്കും. മുഖക്കുരു, കണ്ണിനടിയിലെ കറുത്ത പാട്, ചുണ്ടിന്...