നന്മകൾക്ക് അവസാനമില്ല

Date:

ഒരു സുഗന്ധക്കുപ്പി തുറന്നുവച്ചാലെന്നതുപോലെയാണ് നന്മയുടെ കാര്യവും. അതിന്റെ സുഗന്ധം ചുറ്റുപാടുമുഴുവൻ പ്രസരിക്കുന്നു. ആ സുഗന്ധം അനേകരെ ആകർഷിക്കുന്നു. നന്മ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകളും നന്മയുടെ വാർത്തകളും അപ്രകാരം തന്നെയാണ്.

 ലോകം മുഴുവൻ കോവിഡിന്റെ ദുരിതത്തിലും സാമ്പത്തികമായ അരക്ഷിതാവസ്ഥയിലും കഴിയുമ്പോഴും നന്മയുടെ വാർത്തകൾ അവിടവിടെയായി ഉയർന്നുകേൾക്കുന്നതിലെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. നമ്മുടെ മലയാള നാട്ടിലെ ഏതാനും ചില നന്മക്കഥകൾ അനുസ്മരിക്കാം.

വൃക്ക രോഗിയായ റിൻസന്റെ ചികിത്സയ്ക്കായി ഒരുദിവസത്തിലെ വെറും മൂന്നുമണിക്കൂർകൊണ്ട് കടവന്ത്രക്കാർ പിരിച്ചെടുത്തത് 27.5 ലക്ഷം രൂപയാണ്.
കാൻസർ രോഗത്തോട് നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന നന്ദു മഹാദേവൻ തന്റെ തുടർചികിത്സയ്ക്കുവേണ്ടി സാമ്പത്തികസഹായം ഫേസ്ബുക്കിലൂടെ ചോദിച്ചപ്പോൾ പന്ത്രണ്ടുമണിക്കൂറിനുള്ളിൽ കിട്ടിയത് അമ്പതുലക്ഷത്തോളം രൂപയാണ്.

പങ്കുവയ്ക്കാൻ മനസ്സുകാണിക്കുന്ന മനുഷ്യമനസ്സിന്റെ വിശാലതയും കാരുണ്യഹൃദയത്തിന്റെ തുറവിയുമാണ് ഇവിടെ നമുക്ക് വ്യക്തമാകുന്നത്. ചെല്ലാനത്തേക്കുള്ള പൊതിച്ചോറിൽ ആരും അറിയാതെ 100 രൂപ തിരുകിവച്ച കുമ്പളങ്ങിക്കാരി മേരിയെയും ഓർമ്മിക്കാതിരിക്കാനാവില്ല. ഇങ്ങനെ ചെറുതും വലുതുമായ അറിഞ്ഞും അറിയാതെയും പോകുന്ന എത്രയോ  പേരുടെ നന്മകൾ കൊണ്ട് സുഗന്ധപൂരിതമാണ് നമ്മുടെ ഈ ലോകം.

സ്വജീവൻ നഷ്ടപ്പെടുത്തിയും ദാനം ചോദിച്ച ആളെ തൃപ്തിപ്പെടുത്തി  സന്തോഷത്തോടെ അയച്ച ഒരു രാജാവുണ്ടായിരുന്ന നാടാണല്ലോ നമ്മുടേത്, മഹാബലി. ആ പുരാവൃത്തത്തോടു ചേർത്തുനിർത്തി ആലോചിക്കാനും ഈ മനുഷ്യസ്നേഹഗാഥകൾ നമുക്ക് പ്രേരണയാകുന്നുണ്ട്. അർഹിക്കുന്നവർക്ക് ഉള്ളതിൽ നിന്ന് പങ്കുവയ്ക്കാനുള്ള മനസ്സുണ്ടാവട്ടെ നമുക്ക്. അതൊരിക്കലും നമുക്ക് നഷ്ടംവരുത്തുകയില്ലെന്ന് മറക്കാതിരിക്കാം.

പങ്കുവയ്ക്കലിന്റെ പുത്തൻ മനോഭാവത്തോടെ നമുക്ക് മുന്നേറാം.

 ഓണാശംസകളോടെ
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ

More like this
Related

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...