സ്വതന്ത്ര ചിന്തയുടെ സുവിശേഷങ്ങൾ

Share post:

സ്വതന്ത്രചിന്തയാണ് മനുഷ്യവംശത്തിന്റെ വളർച്ചയുടെ അടിസ്ഥാനശില. സ്വാതന്ത്ര്യമാണ് എല്ലാ സർഗ്ഗാത്മകതയുടെയും തായ് വേര്. ഈ വേരു മുറിഞ്ഞാൽ മനുഷ്യന്റെ അന്വേഷണങ്ങൾ നിലയ്ക്കും. മാനവികതയുടെ കൂമ്പടഞ്ഞുപോകും. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ അടിമകളായി ജീവിക്കുന്നവർ സ്വന്തം ജീവിതം കണ്ടെത്താത്തവരാണ്.

സമൂഹത്തെ ഒന്നാകെ പിന്നോട്ടു നയിക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന കാലത്ത് സ്വതന്ത്രചിന്തയ്ക്ക് പ്രാധാന്യമേറെയാണ്. ഡോ. ജെ ഗിരീഷ് എഡിറ്റു ചെയ്ത സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങൾ എന്ന ഗ്രന്ഥം  നാം ചർച്ച ചെയ്യേണ്ടതാണ്. തെളിവുകൾ നയിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ച ലിറ്റ്മസ് 18 ൽ അവതരിപ്പിച്ച പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിൽ സമാഹരിച്ചിരിക്കുന്നത്. ശാസ്ത്രം, മതം, യുക്തിചിന്ത, ചരിത്രം, ജൈവകൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളാണ് വിശകലന വിധേയമാകുന്നത്. ചോദ്യവും അന്വേഷണങ്ങളും തെറ്റായിക്കാണുന്ന കാലത്ത് ഈ അന്വേഷണങ്ങൾ മൂല്യവത്താണ്. ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്കുള്ള പ്രയാണമാണ് ചിന്ത എന്ന വചനം ഇവിടെ സാധൂകരിക്കപ്പെടുന്നു.സ്വല്പം ചിന്തിച്ചാലെന്ത് എന്ന ചോദ്യമാണ് ഈ പുസ്തകം നമുക്ക് മുന്നിൽ വെക്കുന്ന വെല്ലുവിളി.

സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങൾ
എഡിറ്റർ ഡോ. ജെ ഗിരീഷ്ഡി.
സി ബുക്സ്, വില. 170
എഡിറ്റർ ഡോ. ജെ ഗിരീഷ്ഡി. സി ബുക്സ്, വില. 170

Related articles

തിരികെ നടക്കുന്ന ഓർമകൾ

തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള...

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി  ഇന്നും ഇന്നലെയും തുടങ്ങിയതല്ല....

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചുവച്ച പുസ്തകം. എപ്പോഴൊക്കെയോ നമ്മുടെ ഉള്ളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ വിചാരങ്ങൾ രേഖപ്പെടുത്തിയ...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന പുസ്തകം. സിസ്റ്റർ മരിയറ്റ് എഫ്സിസികോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്,തിരുവനന്തപുരം, വില: 100

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം. ഡോ. സി പ്രിൻസി ഫിലിപ്പ് കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ്...

അച്ഛനോർമ്മകൾ

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം,  പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്:...