ഭക്ഷണത്തിലെ സൂപ്പര്‍ ഫോര്‍

Date:

ഭക്ഷണത്തില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ട നാല് കാര്യങ്ങള്‍:-

  • തൈര്  – ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ധാതുലവണങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിനും, വൈറ്റമിന്‍ ബി വളരെ വേഗം ശരീരത്തില്‍ ലയിക്കുന്നതിനും സഹായിക്കുന്നു. വയറിളക്കം, ചര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍ നിയന്ത്രിക്കപ്പെടാനും തൈര് സഹായകമാണ്. സാധാരണ ഒരു വ്യക്തിയ്ക്ക് ആവശ്യമുള്ള അമ്പതു ശതമാനം കാത്സ്യം ഇതില്‍നിന്നും ലഭിക്കുന്നു. വീട്ടില്‍ ഉണ്ടാക്കുന തൈരാണ്‌ കൂടുതല്‍ ഉത്തമം. ദിവസം രണ്ടു കപ്പ് തൈര് കഴിക്കാം.
  • ബീന്‍സ് – ശരീരത്തില്‍ പ്രവേശിക്കുന്ന വിഷാംശങ്ങളെ ശരീരത്തില്‍നിന്നും അകറ്റാന്‍ കഴിയുന്ന ബീന്‍സ് ഒരു ഉത്തമഭക്ഷണമാണ്. പല തരത്തിലുള്ള ബീന്‍സുകള്‍ ഉണ്ട്. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കുന്നു. കൂടാതെ ഇവയില്‍ ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു.
  •  മത്സ്യം – മനുഷ്യന്‍റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഒമേഗാ – 3 ഫാറ്റി ആസിഡ് ആവശ്യമാണ്‌. ശരീരത്തിലെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ഒമേഗാ – 3 ആവശ്യമാണ്‌. കടല്‍മത്സ്യമാണ് ഉത്തമം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മത്സ്യം ഉപയോഗിക്കുക.
  • ഓറഞ്ച്  – ഓറഞ്ചില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിഷാംശങ്ങളെ പ്രതിരോധിക്കുന്നു. ധാതുലവണങ്ങളും ഇതില്‍ ധാരാളമായുണ്ട്. കാന്‍സര്‍ രോഗം വരാതിരിക്കാനും, സ്ട്രോക്ക് വരാതിരിക്കാനും ഇത് സഹായിക്കുന്നു. ശരീരത്തില്‍ ധാരാളം ഊര്‍ജ്ജമുണ്ടാക്കുന്നു. കൂടാതെ, പ്രതിരോധശക്തി കൂട്ടുകയും, ബീജോത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ മൂന്ന് ഓറഞ്ച് വീതം കഴിക്കുക.

More like this
Related

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ്...

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ....

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട്...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി...