ചില വെളുത്തുള്ളി വിശേഷങ്ങൾ

Date:

ചരിത്രാതീതകാലം മുതൽ ഇന്നുവരെ ആരോഗ്യകാര്യങ്ങളിൽ വെളുത്തുള്ളിക്ക് സവിശേഷമായ സ്ഥാനമുണ്ട്. കറികളിൽ ചേർക്കുന്നതിന് പുറമെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലതാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ പലതരം രോഗങ്ങളെ പ്രതിരോധിക്കുകയും സൗന്ദര്യവർദ്ധനവ് നേടിയെടുക്കുകയും ചെയ്യാം. ഇതിനൊക്കെ പുറമെയുള്ള ഗുണങ്ങൾ ഇവയാണ്.

രക്തം ശുദ്ധീകരിക്കുന്നു
വിട്ടുമാറാത്ത തലവേദനപലരെയും പിടികൂടാറുണ്ട്. രക്തത്തിന്റെ ശുദ്ധീകരണപ്രക്രിയ നടക്കാത്തതാണ് പ്രധാന കാരണം അതുകൊണ്ട് എല്ലാ ദിവസവും രാവിലെ രണ്ട് അല്ലി വെളുത്തുള്ളിയും കുറച്ചുവെള്ളവും കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടികിടക്കുന്ന വിഷാംശത്തെ നിർമ്മാർജ്ജനം ചെയ്യുകയും തലവേദന ഇല്ലാതാക്കുകയും ചെയ്യും.

ജലദോഷവും ഫൽവും അകറ്റുന്നു
ഇടയ്ക്കിടെ  ജലദോഷവും ഫ്ളൂവും ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ. അവയ്ക്കുള്ള പ്രധാനപ്പെട്ട പരിഹാരമാർഗ്ഗമാണ് വെളുത്തുള്ളി. പുരാതനകാലം മുതൽ ജലദോഷവും ഫ്ളൂവും സുഖപ്പെടുത്തുന്നതിന് വെളുത്തുള്ളി ഉപയോഗിച്ചിരുന്നു. രണ്ടോ മൂന്നോ വെളുത്തുള്ളി പച്ചയ്ക്കോ വേവിച്ചോ  അല്ലെങ്കിൽ വെളുത്തുള്ളി ചായയായോ കഴിച്ചുനോക്കൂ. ഉടൻ ഫലം തിരിച്ചറിയാൻ കഴിയും.

ഹൃദ്രോഗബാധയെ തടയുന്നു
ദിവസം തോറും വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ സഹായിക്കും. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ ലെവൽ എന്നിവ നിയന്ത്രിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. പാതി വേവിച്ചോ പച്ചയ്ക്കോ കഴിക്കുന്നതായിരിക്കും ഉത്തമം.

ത്വക്കിനും മുടിക്കും സംരക്ഷണം
ത്വക്കിന് പ്രായം വർദ്ധിക്കുന്നത് കുറയ്ക്കാനും മുടി കൊഴിച്ചിൽ ഇല്ലാതാക്കാനും വെളുത്തുള്ളി ഉപയോഗിച്ചാൽ മതി. എക്സിമ പോലെയുള്ള ത്വഗ്രോഗങ്ങൾക്ക് ആശ്വാസം നല്കാനും കഴിവുണ്ട്
കാൻസറിനെ പ്രതിരോധിക്കുന്നു
പുതിയ കാലത്തെ നിരവധി പഠനങ്ങൾ അവകാശപ്പെടുന്നത് ദിവസം തോറുമുള്ള വെളുത്തുള്ളി ഉപയോഗം ഉദരകാൻസർ, കോളറെക്ടൽ കാൻസർ എന്നിവയെ പ്രതിരോധിക്കാൻ വളരെ സഹായകമാണെന്നാണ്. കാൻസറിനെ നേരിടാൻ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടത്രെ.

More like this
Related

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട്...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം...

ഫിഷ് ബിരിയാണി

നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത്...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്...

മുന്തിരി വൈൻ

  കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ  : 2 കിലോ  പഞ്ചസാര :...