കഴിവ്

Date:

നിങ്ങൾക്ക് കഴിവുണ്ടായിരിക്കാം. പക്ഷേ നിങ്ങൾ വിജയിയാകുന്നുണ്ടോയെന്നതാണ് പ്രധാനം. കഴിവുള്ളവർ അനേകരുണ്ട് ഈ ലോകത്തിൽ. പക്ഷേ അതിൽതന്നെ വിജയിക്കുന്നവർ വളരെകുറവാണ്.  അനിതരസാധാരണമായ കഴിവുകളൊന്നും ഇല്ലെങ്കിൽപോലും വിജയിയാകുന്നവർ അനേകരുണ്ട്. അതുകൊണ്ട് കഴിവിനെക്കാൾ വലുത് എപ്പോഴും വിജയമാണ്. വിജയിയാണോ വിജയിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ നിങ്ങളെ പ്രശംസിക്കാൻ അനേകർ ഓടിക്കൂടും. അതിനു പകരം നിങ്ങൾ വിജയിക്കുന്നില്ലേ, നിങ്ങളുടെ കഴിവുകളെ പ്രതി ഇവിടെ ആരും അത്ഭുതപ്പെടില്ല.  

തീർത്തും വ്യക്തിപരമായ മതവിശ്വാസങ്ങൾ പോലും പ്രശംസിക്കപ്പെടുന്നത് അയാൾ വിജയത്തിന്റെ കൊടുമുടിയിലെത്തുമ്പോഴാണ്. അതുവരെ അയാൾ എല്ലാ ദിവസവും പള്ളിയിൽപോകുന്നവനാണോ എല്ലാ നേരവും നിസ്‌ക്കരിക്കുന്നവനാണോ എല്ലാ പൂജകളും അർപ്പിക്കുന്നവനാണോ എന്നത് അപ്രസക്തമാകുന്നു. പക്ഷേ വിജയിയായിക്കഴിയുമ്പോൾ അയാളുടെ മതവിശ്വാസം ശ്രദ്ധിക്കപ്പെടുന്നു. വിജയിയാകുന്നതിന്റെ പേരിൽ വിശ്വാസംപോലും പരാമർശിക്കപ്പെടുന്നത് അത്രമേൽ നല്ലതാണെന്ന് കരുതുന്നില്ല. വിശ്വാസം നല്ലതും വിജയി മികച്ചവനുമാകുമ്പോൾ പോലും. വിജയിയുടെ വിശ്വാസത്തിനേ വിലയുള്ളൂ എന്ന മട്ടിൽ കാര്യങ്ങളെ  അവതരിപ്പിക്കുമ്പോൾ കഴിവുള്ളവന്റെ ദൈവഭക്തി അവനിൽ മാത്രം ഒതുങ്ങിപ്പോകുന്നു.. 

വിജയികളെയാണ് ഈ ലോകത്തിന് ആവശ്യം. വിജയിക്കുമ്പോൾ അയാൾ എല്ലാവരുടെയുമായിത്തീരുന്നു, വിജയങ്ങളിൽ നിന്ന് പിന്തള്ളപ്പെടുമ്പോൾ അയാൾ അനുഭവിക്കുന്ന വേദന അയാളുടേതുമാത്രമാണ്. കഴിവില്ലെന്ന് കുറ്റപ്പെടുത്തിയ ലോകം തന്നെയാണ് വിജയിച്ചുകഴിയുമ്പോൾ വിജയഹാരവുമായി ഓടിയെത്തുന്നതും. വിജയിക്കാതെപോകുന്നത് കഴിവുകേടല്ല വിജയിക്കുമ്പോൾ മാത്രമല്ല നിനക്കു കഴിവുള്ളതും.

കഴിവുള്ളവനും പരാജയപ്പെടാറുണ്ടെന്ന് പലരും ഓർമ്മിക്കാറില്ല. കഴിവില്ലാത്തവർ മാത്രമല്ല സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താത്തവനും പരാജയപ്പെടാറുണ്ട്. അതുകൊണ്ട് കഴിവുണ്ടെന്നതിന്റെ പേരിൽ അഹങ്കരിക്കരുത് വിജയി കൂടിയാവാൻ ലോകം നിന്നോട് ആവശ്യപ്പെടുന്നു.  കാരണം വിജയിയാകുമ്പോഴാണ് ലോകം നിന്നെ മാനിക്കുന്നത്. കഴിവുള്ളവർക്കിടയിൽ നിന്ന് ഒരു വിജയി. പക്ഷേ കഴിവുള്ള ബാക്കിപേർ അവിടെ അപ്രസക്തരാകുന്നില്ല. അവർക്കും ഒരു വിജയദിനം ഉണ്ടാകും.


ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ...

ദാമ്പത്യത്തിൽ പ്രണയമുണ്ടോ?

വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...