പുരുഷൻ ഏകനോ? ചില കാരണങ്ങൾ ഉണ്ട്

Share post:

മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ സംഘടിപ്പിച്ചു നടത്തിയ പഠനപ്രകാരം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത് പുരുഷന്മാർ അവിവാഹിതരായി തുടരുന്നത് പ്രധാനമായും താഴെപ്പറയുന്ന കാരണങ്ങളാലാണ് എന്നാണ്.
 തങ്ങളുടെ രൂപത്തിലുള്ള പ്രത്യേകതകൾ പല ചെറുപ്പക്കാരെയും കുടുംബജീവിതത്തിൽനിന്ന്
പിന്തിരിപ്പിക്കുന്നു. ഉദാഹരണത്തിന് കഷണ്ടി, പൊണ്ണത്തടി, നിറം എന്നിവയെല്ലാം ഇതിന് കാരണമാകുന്നു.
 ചില പുരുഷന്മാർ ആത്മവിശ്വാസം വളരെ കുറവുള്ളവരായിരിക്കും. അവർക്ക് തങ്ങളിൽതന്നെ ആത്മവിശ്വാസമോ ആത്മാഭിമാനമോ ഉണ്ടായിരിക്കുകയില്ല. കുടുംബജീവിതത്തിന്റെ സംഘർഷങ്ങൾ ഏറ്റെടുക്കുവാനോ സമ്മർദ്ദങ്ങൾ നേരിടുവാനോ അവർക്ക് ധൈര്യമില്ല. ബന്ധങ്ങൾ സ്ഥാപിക്കാനുള്ള താല്പര്യക്കുറവാണ് മറ്റൊന്ന്. സ്ത്രീകളെ തങ്ങൾക്ക് ആകർഷിക്കാൻ കഴിയില്ലെന്ന് അവർ സ്വയം കരുതുന്നു. സമീപകാലത്ത് ഉണ്ടായ പ്രണയപരാജയങ്ങളും സ്ത്രീകളിൽ നിന്നുണ്ടായ മുറിവുകളും ഒരു വിവാഹജീവിതത്തിൽ നിന്ന് പല പുരുഷന്മാരെയും പിന്തിരിപ്പിക്കുന്നുണ്ട്.
 ചിലർക്ക് സാമ്പത്തികസ്ഥിതി വളരെ മോശമായിരിക്കും. മറ്റ് ചിലർക്കാകട്ടെ വിവാഹം കഴിക്കാൻ പോലും സമയമില്ലാത്തവിധം തിരക്കായിരിക്കും. അലക്കൊഴിഞ്ഞിട്ട് പെണ്ണ് കെട്ടാൻ നേരമില്ല എന്ന് നമ്മുടെ നാട്ടിലും ഒരു ചൊല്ലുണ്ടല്ലോ. ഉത്കണ്ഠ, ലജ്ജ, ഡിപ്രഷൻ തുടങ്ങിയവയും പുരുഷന്മാരെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. തനിക്ക് അനുയോജ്യയായ സ്ത്രീകളെ കണ്ടെത്താൻ കഴിയാത്തതും സ്ത്രീകളുടെ കുറവും ചില രാജ്യങ്ങളിലെങ്കിലും പുരുഷന്മാരെ അവിവാഹിതരായി തുടരാൻ പ്രേരിപ്പിക്കുന്നുണ്ട്. ജീവിതത്തിൽ താൻ നേട്ടങ്ങൾ ഇല്ലാത്ത വ്യക്തിയാണെന്ന ധാരണയും ദരിദ്രമായ മാനസികനിലയും സാമർത്ഥ്യമില്ലായ്മയും മറ്റ് ചിലകാരണങ്ങളാണ്. സ്ത്രീകളോടുള്ള ഭയവും അവരിലുള്ള വിശ്വാസക്കുറവും സ്ത്രീയുമായി ബന്ധം സ്ഥാപിക്കാനുള്ള വിമുഖതയും ചില പുരുഷന്മാർക്കുണ്ട്. ലൈംഗികമായ കാര്യങ്ങളിലുള്ള ഉത്കണ്ഠകളാണ് മറ്റൊന്ന്. ഉദ്ധാരണപ്രശ്നങ്ങൾ അതിൽ പ്രധാനപങ്കുവഹിക്കുന്നു. തനിക്കൊരു സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ഒരാൾക്ക് വിവാഹിതനാകാനാവില്ല. അതുപോലെ താനൊരു നല്ല പങ്കാളിയാവില്ല എന്ന് മുൻവിധികളുള്ള ഒരാൾക്കും. ദീർഘകാലം ഒരു വ്യക്തിയുമായി ഉടമ്പടിസ്ഥാപിക്കാനോ അത് നിലനിർത്തിക്കൊണ്ടുപോകാനോ ചിലർക്ക് താല്പര്യമുണ്ടാവില്ല. ചില പുരുഷന്മാർ സ്വവർഗ്ഗലൈംഗികതയോട് ആഭിമുഖ്യമുള്ളവരായിരിക്കും. അവരുടെ ഉണർവിലും സ്വപ്നത്തിലും സ്വവർഗ്ഗത്തിലുള്ള ഇണ  മാത്രമേയുണ്ടായിരിക്കൂ. ഇനിയും വേറൊരു കൂട്ടർ പലവിധ അഡിക്ഷനുകൾക്ക് വിധേയരാണ്. മദ്യപാനം, മയക്കമരുന്ന് എന്നിവ അതിൽ പ്രധാനപങ്കുവഹിക്കുന്നു.

Related articles

ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ പുരുഷനും വേണം ശ്രദ്ധ

ആരോഗ്യമുള്ള കുഞ്ഞിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സ്ത്രീയുടെ ആരോഗ്യമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും നിശ്ചയിക്കുന്നതിൽ അത്രത്തോളം തന്നെ നിർണ്ണായകമാണ് പുരുഷന്റെ...

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ...

സ്ത്രീ പുരുഷനിൽ ആകൃഷ്ടയാകുന്നതിന്റെ കാരണം

പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന്...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്.  നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില...

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ...

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ്...