ഭക്ഷണമേശയില്‍ പയറിനും സ്ഥാനം കൊടുക്കണേ..

Date:

പ്രോട്ടീന്‍ ലഭിക്കാന്‍ വേണ്ടി പ്രോട്ടീന്‍ പൗഡറുകള്‍ വാങ്ങിക്കഴിക്കുന്ന പല ചെറുപ്പക്കാരും നമ്മുടെയിടയിലുണ്ട്. എന്നാല്‍ ഏറ്റവും എളുപ്പത്തിലും ഗുണത്തിലും പ്രോട്ടീന്‍ ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് പയറുവര്‍ഗ്ഗങ്ങള്‍ എന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. പല വീട്ടമ്മമാരും പാലിനും ഇറച്ചിക്കും മത്സ്യത്തിനും നല്കുന്ന സ്ഥാനം പയറുവര്‍ഗ്ഗങ്ങള്‍ക്ക് നല്കാറില്ല. പയറുവര്‍ഗ്ഗങ്ങളില്‍ അടങ്ങിയിരിക്കുന്ന വിശേഷപ്പെട്ട ഘടകങ്ങളെക്കുറിച്ചുള്ള വേണ്ടത്ര അറിവില്ലായ്മയാണ് ഇതിന് കാരണം.
പാലിലും മുട്ടയിലും അടങ്ങിയിട്ടുള്ളതിലേറെ പ്രോട്ടീനുകള്‍ പയറുവര്‍ഗ്ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്.പ്രോട്ടീനുകള്‍ക്കു പുറമെ അമിനോ ആസിഡുകളും പയറിലുണ്ട്. അരി, ഗോതമ്പ്, പയര്‍ ഇവ മൂന്നും ചേരുമ്പോള്‍ പ്രോട്ടീന്‍ നല്ല അളവില്‍ ലഭിക്കും. 

നാരുകളും പയറുവര്‍ഗ്ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍, അമിതവണ്ണം, കാന്‍സര്‍ എന്നിവ പ്രതിരോധിക്കുന്നതിനും പയറിന് കഴിവുണ്ട്. 

വിറ്റമിന്‍ ബിയാണ് പയറുവര്‍ഗ്ഗങ്ങളിലെ മറ്റൊരു ഘടകം. മുളപ്പിച്ച പയറില്‍ വിറ്റമിന്‍ സിയുമുണ്ട്. എനര്‍ജിയും പ്രോട്ടീനും വിറ്റമിനുകളും നല്കാന്‍ കഴിവുള്ള പയറിന് ഇനിയെങ്കിലും അര്‍ഹിക്കുന്ന സ്ഥാനം ഭക്ഷണമേശയില്‍ കൊടുക്കാന്‍ മറക്കരുതേ. .
ഭക്ഷണമേശയില്‍ നിങ്ങള്‍ എത്രത്തോളം പയറുവര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നുണ്ട്?

More like this
Related

ഹോട്ട് ചോക്ലേറ്റ്: ആരോഗ്യത്തിന് ഗുണകരം

ശാസ്ത്രീയ ഗവേഷണങ്ങൾ പറയുന്നത്ഹോട്ട് ചോക്ലേറ്റ് ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുന്ന ഒരു ആരോഗ്യ...

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ' ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട്...

പ്രതിരോധശേഷിക്കു കഴിക്കേണ്ടത്…

ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം...

ഫിഷ് ബിരിയാണി

നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത്...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്...

മുന്തിരി വൈൻ

  കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ  : 2 കിലോ  പഞ്ചസാര :...