Editorial

അഭിപ്രായങ്ങൾക്കൊപ്പം…

ഒപ്പം ആദ്യമായും അവസാനമായും കുടുംബമാസികയാണ്. കുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങളും കുടുംബത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളുമാണ് ഈ മാസിക അവതരിപ്പിക്കുന്നത്. എങ്കിലും കഴിഞ്ഞ ലക്കങ്ങളിലായി മറ്റ് സ്വഭാവത്തിലുള്ള പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ വായനക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾ...

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്ത വാർത്ത വന്നത്. ദിവസം പ്രതി സമാനമായവിധത്തിലുള്ള എത്രയോ വാർത്തകൾ കാണുന്നു. എന്നിട്ടും ഈ വാർത്ത എവിടെയോ...

‘അനശ്വര’ വിജയം

വിജയം എല്ലാവരുടെയും അവകാശമാണെങ്കിലും ചില വിജയവാർത്തകൾ അറിയുമ്പോൾ  കൂടുതൽ സന്തോഷം തോന്നാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയായിരുന്നു വക്കീലായി അനശ്വര എൻറോൾ ചെയ്ത വാർത്ത. പഠനചെലവിനായി പണം കണ്ടെത്താൻ അമ്മയ്ക്കൊപ്പം   പൊറോട്ട ഉണ്ടാക്കിയ...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന സംഭവങ്ങളെല്ലാം ഓർമ്മയായി മാറുന്നു. അതിൽ വേദനകളുണ്ട്, നഷ്ടങ്ങളുണ്ട്....

ബന്ധങ്ങൾക്കിടയിലെ സ്വാതന്ത്യങ്ങൾ

ഒരു കാലത്ത് ആത്മസ്നേഹിതരായിരുന്നു അവർ. പരസ്പരം പങ്കുവയ്ക്കാത്ത ഹൃദയരഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കണ്ടുമുട്ടാത്ത ദിവസങ്ങളും കുറവ്. പക്ഷേ അതിനിടയിൽ എപ്പോഴോ അവർക്കിടയിൽ അസ്വസ്ഥതയുടെ പുകപടലങ്ങൾ ഉയർന്നു. പതുക്കെ പതുക്കെ അവർ തമ്മിൽ മാനസികമായി അകന്നു. തുടങ്ങിവച്ച പല...

നിയന്ത്രണം

നിയന്ത്രണം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ആദ്യ ചിന്ത മറ്റുളളവരെ നിയന്ത്രിക്കുക എന്നതാണ്. കർക്കശക്കാരനായ ഒരു കണക്ക് അധ്യാപകനെപോലെ വടിയും പിടിച്ച് വിറപ്പിച്ചും ഭയപ്പെടുത്തിയും സ്‌കൂളിനെ മുഴുവൻ നിയന്ത്രിക്കുന്ന രീതിയാണ് നിയന്ത്രണം...

നടക്കാം മുന്നോട്ട്, കാരണം…

ജീവിതം പുതിയതാണോ? ഒരിക്കലുമല്ല. ഓരോരുത്തരുടെയും  ഇതുവരെയുള്ള ആയുസിന്റെ കണക്ക് അനുസരിച്ച് അത്രത്തോളം വർഷം പഴക്കമുണ്ട് ഓരോ ജീവിതങ്ങൾക്കും. എന്നാൽ ജീവിതത്തെ  നേരിടുന്ന രീതികൊണ്ടും സമീപനം കൊണ്ടും പുതിയതായി മാറ്റിയെടുക്കാൻ കഴിയും. കാലപ്പഴക്കം കൊണ്ട്...

വ്യത്യസ്തതയ്ക്കൊപ്പം…

രണ്ടു ലക്കങ്ങളിൽ  വായനക്കാർ നല്കിയ സ്നേഹത്തിനും സൗഹൃദത്തിനും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. ഇത് 'ഒപ്പ'ത്തിന്റെ മൂന്നാം ലക്കമാണ്. നാലു പേജുകളുടെ വർദ്ധനയാണ് ഈ ലക്കത്തിൽ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം.  വായനയുടെ സൗകര്യത്തിനും സൗന്ദര്യത്തിനും...

സിമി പറഞ്ഞതും ഭാര്യ പറഞ്ഞതും…

കുമ്പളങ്ങി നൈറ്റ്സ് എന്ന സമീപകാല സിനിമയിൽ ഒരു രംഗമുണ്ട്. ഭർത്താവ് തന്റെ അനുജത്തിയോട് ക്ഷുഭിതനായി അവളെ എടീയെന്നും നീയെന്നും പോടിയെന്നുമൊക്കെ സംബോധന ചെയ്ത് സംസാരിക്കുമ്പോൾ അതുവരെ ഭർ ത്താവിന് വിധേയപ്പെട്ട് നിന്നിരുന്ന സിമിയെന്ന...

സൗജന്യങ്ങളുടെ വില

ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന മട്ടിൽ പല ഓഫറുകളും നാം കേട്ടിട്ടുണ്ട്. ഒരുപക്ഷേ നാം തന്നെ അതിന്റെ ഗുണഭോക്താക്കളായിട്ടുമുണ്ടാകും. എന്നാൽ അത്തരം പല ഓഫറുകളും ഒരു ബിസിനസ് സീക്രട്ടാണ്. രണ്ടിന്റെയും കൂടി വില...

തുടക്കം

അടുത്തയിടെ ശ്രദ്ധേയമായ 'ലവ് ടുഡേ' എന്ന തമിഴ് സിനിമയിൽ ചിന്തനീയമായ ഒരു രംഗമുണ്ട്. ഒരു കൊച്ചുകുട്ടി  മാമ്പഴം  കഴിച്ചതിന് ശേഷം അണ്ടി കുഴിച്ചിടുന്നു. അടുത്ത ദിവസം മുതൽ അത് മുളച്ചുതുടങ്ങിയോ എന്നറിയാൻ അവൻ...

സ്വാതന്ത്ര്യത്തിന്റെ സന്തോഷങ്ങൾ

സ്വാതന്ത്ര്യം. വല്ലാതെ തെറ്റിദ്ധരിക്കുകയും തെറ്റായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്ക്. എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം. എന്നിട്ടും എത്ര പേർ സ്വാതന്ത്ര്യത്തെ അതിന്റെ ആഴത്തിലും പരപ്പിലും സ്വീകരിക്കുകയും അതിനെ വേണ്ടവിധം തനിക്കും മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന...