ജീവിതം ഒരു റോളർ കോസ്റ്ററാണോ?

Date:


ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും കൊടുമുടികളിൽ. മറ്റ് ചിലപ്പോൾ സങ്കടത്തിന്റെയും മടുപ്പിന്റെയും താഴ്‌വാരങ്ങളിൽ. മനുഷ്യന്റെ വൈകാരികതയ്ക്ക് ഇത്തരം ചാഞ്ചാട്ടങ്ങളിൽ പ്രധാന പങ്കുണ്ട്. വൈകാരിക നിയന്ത്രണം മാനസികാരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണെന്നാണ് മനശ്ശാസ്ത്രജ്ഞരുടെ നിഗമനങ്ങൾ. വൈകാരികതയെ നിയന്ത്രിക്കാൻ സാധിക്കുമ്പോൾ പോസിറ്റീവ് ഫീലിങ്സ് ഉടലെടുക്കുന്നു. ജീവിതം കുറെക്കൂടി അനായാസവും സംഘർഷരഹിതവുമാകുന്നു. എന്നാൽ എങ്ങനെയാണ് വൈകാരികമായ ഈ നിയന്ത്രണം സാധിച്ചെടുക്കേണ്ടത്. മനശ്ശാസ്ത്രജ്ഞർ ഇതിലേക്കായി പ്രധാനമായും രണ്ടു നിർദ്ദേശങ്ങളാണ് നല്കുന്നത്.

ലക്ഷ്യമുണ്ടായിരിക്കുക

ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിയുക.  ഈ ലക്ഷ്യങ്ങളും ജീവിതത്തിന്റെ ഉദ്ദേശ്യങ്ങളും യാതൊരു വിപരീത സാഹചര്യത്തിലും മാറ്റമില്ലാതെ നിലനിർത്തുക. പലർക്കും ചിലപ്രത്യേക സാഹചര്യങ്ങളിൽ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും മാറിക്കൊണ്ടിരിക്കും. വ്യക്തമായ ലക്ഷ്യങ്ങളുള്ളവരുടെ ജീവിതത്തിലാണ് പോസിറ്റീവ് കാര്യങ്ങൾ സംഭവിക്കുന്നത്. ജീവിതത്തെക്കുറിച്ച് വ്യക്തമായ ലക്ഷ്യങ്ങളോ ഭാവിയെക്കുറിച്ച്  സ്വപ്‌നങ്ങളോ ഇല്ലാത്തവർ വൈകാരികമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടാവും.

സ്ഥിരതയുണ്ടായിരിക്കുക

ലക്ഷ്യം ഉണ്ടായിരിക്കുന്നതുപോലെതന്നെ സ്ഥിരതയും അത്യാവശ്യംവേണ്ട ഗുണമാണ്. ഞാനെത്തിയ വഴി ശരിയാണോ തെറ്റാണോ ഞാൻ ഇതാണോ ചെയ്യേണ്ടത്, അതോ മറ്റൊന്നാണോ ഇങ്ങനെ പലവിധത്തിൽ ചാഞ്ചാട്ട പ്രകൃതിയുള്ളവർ വൈകാരികമായ അരക്ഷിതാവസ്ഥ നേരിടുന്നവരായിരിക്കും.

More like this
Related

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം...

ദിവസം മുഴുവൻ സന്തോഷമാക്കാം

വളരെ വൈകി ഉറങ്ങാൻപോവുകയും വളരെ വൈകി മാത്രം ഉറക്കമുണരുകയും ചെയ്യുന്ന ഒരു...

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം...

മനസ്സമാധാനത്തിന്…

ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും.  ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും,...

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന്...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ്...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി...

സൈക്കിളിങ്ങിന്റെ ഗുണങ്ങളറിയൂ…

ഹൃദയം, ബ്ലെഡ് വെസൽസ്,ശ്വാസകോശം എന്നിവയ്ക്ക് വർക്കൗട്ടിന്റെ ഗുണം കിട്ടുന്ന എയറോബിക് ആക്ടിവിറ്റിയാണ്...