എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ കടലിലെ വെള്ളവും പുഴയിലെ വെള്ളവും ഗ്ലാസിലെ വെള്ളവും...
പുതിയവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാത്ത വ്യക്തികളാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ആ തീരുമാനങ്ങൾ നടപ്പിലാക്കുന്ന വ്യക്തികൾ വളരെ കുറവായിരിക്കും. തീരുമാനങ്ങൾ നടപ്പിലാകാത്തത് അവ പലപ്പോഴും വലിയ തീരുമാനങ്ങളും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കും എന്നതുകൊണ്ടാണ്....
ഇമേജ് ഒരു കിരീടമാണ്. രത്നങ്ങള് പതിപ്പിച്ച കിരീടം. അത് നിനക്ക് ഏതുനേരവും ശിരസില് ചൂടി നടക്കാം. ചിലപ്പോള് അത് ഷോക്കേസില് മാത്രമായി ഒതുക്കിവയ്ക്കാം. ഇനിയും ചിലപ്പോള് അത് വച്ച് ചില ഉദിഷ്ടകാര്യങ്ങള് സാധിച്ചെടുക്കാം. ...
വിവാഹത്തിന്റെ രജതജൂബിലിയിലേക്ക് കടക്കാൻ ഏതാനും മാസങ്ങൾ മാത്രമുള്ള ദമ്പതികൾ. ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്. രണ്ടു മക്കളാണ് അവർക്കുള്ളത്. മകളെ വിവാഹം കഴിപ്പിച്ചയച്ചു. രണ്ടാമത്തെ മകൻ ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് അകലെയാണ്. ഭാര്യ മാത്രമാണ്...
സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ സ്നേഹിക്കപ്പെടാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചാൽ പലർക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുമില്ല. എന്നെ സ്നേഹിച്ചോണം എന്നാണ് അവരുടെ മട്ട്. പൊതുവെയുള്ള കാഴ്ചപ്പാടും അങ്ങനെയാണെന്ന് തോന്നുന്നു. പക്ഷേ നമുക്ക് അങ്ങനെ...
അവന്തികയുടെ ആറാം പിറന്നാളിന് പത്തു ദിവസം മാത്രം അവശേഷിക്കവെയായിരുന്നു ദൽഹി, കീർത്തിനഗറിലുള്ള വീട്ടിൽവച്ച് അവളുടെ പിതാവിനെയും മാതാവിനെയും അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്. കോൺഗ്രസ് ലീഡറും എംപിയുമായിരുന്ന ലളിത് മേക്കനും ഗീതാഞ്ജലിയുമായിരുന്നു അവന്തികയുടെ മാതാപിതാക്കൾ....
ഹൃദയങ്ങളില് സ്നേഹം മന്ദീഭവിക്കുമ്പോഴാണ് നമ്മുടെയിടയില് അകല്ച്ചകളും പിണക്കങ്ങളും മാത്രമല്ല ദാരിദ്ര്യവും പിറവിയെടുക്കുന്നത്. നിന്നോടുള്ള എന്റെ സ്നേഹമാണ് നിന്റെ ഇല്ലായ്മകള്ക്ക് കരുതലാകാനും നിന്റെ വിശപ്പിന്റെ അഗ്നിയെ സ്നേഹത്തിന്റെ ജലം തളിച്ച് കെടുത്താനും എനിക്ക് പ്രേരണയാകുന്നത്....
ഇരുപത്തിയഞ്ച് വർഷം മുമ്പ് ആഫ്രിക്കയിലെ ബോട്സ്വാനയിലേക്ക് അധ്യാപക ജോലിക്കായി ചങ്ങനാശ്ശേരി, തോട്ടയ്ക്കാട് നിന്ന് യാത്രതിരിക്കുമ്പോൾ ആന്റണി പാണേങ്ങാടന് കൈയിലുണ്ടായിരുന്നത് ഏതാനും സർട്ടിഫിക്കറ്റുകൾ മാത്രമായിരുന്നു. പക്ഷേ ആരും അറിയാതെയും ആരെയും അറിയിക്കാതെയും അദ്ദേഹത്തിന്റെ ഉള്ളിൽ...
എല്ലാവരും മാറ്റങ്ങളെ കുറിച്ച് സംസാരിക്കുന്നവരാണ്. മാറ്റം ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ആരും മാറാൻ ഇഷ്ടമില്ലാത്തവരാണ്. എടുത്തുപറയട്ടെ സ്വയം മാറാൻ ഇഷ്ടപ്പെടാത്തവർ. ഞാൻ എല്ലാം തികഞ്ഞ വ്യക്തി. നൂറുശതമാനം യോഗ്യൻ. പിന്നെ ഞാനെന്തിന് മാറണം. പക്ഷേ...
മറ്റുള്ളവർ തമ്മിലുള്ള സംസാരമോ നോട്ടമോ കേൾ്ക്കുകയും കാണുകയും ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? എന്നാൽ നിങ്ങൾക്ക് ഒരാളോട് പ്രണയമുണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? നിന്നെക്കാൾ കൂടുതൽ നീ മറ്റൊരാളെ ശ്രദ്ധിക്കുമ്പോൾ, അയാളെക്കുറിച്ച്...
സ്നേഹത്തിന് ഭാഷയുണ്ടോ? തീർച്ചയായും. ഈ ഭാഷ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടുമാണ് ഏതുതരം ബന്ധത്തിലും അസ്വസ്ഥതകളുടെയും അശാന്തികളുടെയും കാർമേഘങ്ങൾ പടരുന്നത്.
വാക്കുപാലിക്കുക
സ്നേഹിക്കുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണ് കൊടുത്ത വാക്കു പാലിക്കുന്നത്. പലരും വാക്കു കൊടുക്കും. എന്നാൽ...
ഏറ്റവുമധികം നുണകൾ കേൾക്കുന്നത് ആരായിരിക്കും? കുഞ്ഞുങ്ങളായിരിക്കാനാണ് സാധ്യത. എത്രയധികം നുണകളാണ് നാം അവരോട് ഒാരോ നിമിഷവും പറയുന്നത്. ചിലപ്പോൾ നമ്മുടെ ഉദ്ദേശ്യം നല്ലതായിരിക്കാം. എങ്കിലും പറയുന്നതിൽ പലതും നുണയല്ലേ?
ഉദാഹരണത്തിന് വാവിട്ടു നിലവിളിക്കുന്ന കുഞ്ഞിന്റെ...