പ്രണയം പോലെ മനുഷ്യനെ ഒന്നുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു വികാരമുണ്ടോ? എല്ലാവരും പ്രണയിക്കാൻ ആഗ്രഹിക്കുന്നവരാണ്. പ്രണയം സ്വീകരിക്കാൻ കൊതിക്കുന്നവരും.എന്നിട്ടും കൈവിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്ന തീർത്ഥകണം കണക്കെയാണ് മിക്ക പ്രണയങ്ങളും. കൈക്കുമ്പിളിൽ ഉണ്ടെന്ന് കരുതുമ്പോഴും...
കേരളത്തിലെ നാട്ടുപാതകളിലൂടെ ഒരു സഞ്ചാരത്തിനു വഴിയൊരുങ്ങിയാല്, മലയാളിയുടെ ഏറ്റവും പുതിയ വിനോദത്തിലേയ്ക്ക് എളുപ്പം കണ്ണോടിക്കാന് പറ്റും...കയ്യില് പത്ത് കാശുള്ളവരുടെ ഏറ്റവും ത്രസിപ്പിക്കുന്ന വിനോദമാണത്രേ ഗൃഹനിര്മ്മാണം.
ഒരു പത്തുസെന്ടുണ്ടോ, ഉടന് തപ്പിയിറങ്ങി, നല്ലൊരു ഗൃഹനിര്മ്മാണവിദഗ്ദ്ധനെ / വിദഗ്ദ്ധയെ. ആവശ്യപ്പെടുന്നത് ഒന്ന്...
സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല് നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില് അതിന്റെയെല്ലാം ഓര്മ്മകള് ഉള്ളില് സൂക്ഷിക്കണം.പക്ഷേ എത്രയോ പെട്ടെന്നാണ് ഓരോരുത്തരും ഓരോന്നും മറന്നുകളയുന്നത്. പാലം കടക്കുവോളം...
എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്തഥവത്താണ്. കാരണം 27 വര്ഷങ്ങളാണ് കോമായില് ആ സ്ത്രീ...
അരവിന്ദിന് പെട്ടെന്നുണ്ടായ മാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. വൃത്തിയായും മനോഹരമായും വേഷം ധരിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന അരവിന്ദ് ആ പതിവ് പാടെ ഉപേക്ഷിച്ചു. ശുചിത്വകാര്യങ്ങളിലുള്ള ശ്രദ്ധയുടെ കാര്യവും തഥൈവ. ബോഡി മെയ്ന്റയ്ൻ ചെയ്യാറുണ്ടായിരുന്ന അരവിന്ദന് അതിലും ശ്രദ്ധ...
ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ഇല്ലായ്മകളും കുറവുകളുമുണ്ടാ കാം. പക്ഷേ അവയോടുള്ള പ്രതികരണവും മനോഭാവവുമാണ് ജീവിതത്തിൽവിജയം തീരുമാനിക്കുന്നത്. ഇതാ പ്രചോദനമുണർത്തുന്ന ചില ജീവിതകഥകൾ.
പെങ്ങളൂട്ടിയുടെ വിജയകഥ
രമ്യ ഹരിദാസ്. കേരളത്തിന്റെ ചങ്കെന്നും പെങ്ങളൂട്ടിയെന്നും മാധ്യമങ്ങൾ വിശേഷണം നല്കിയ...
ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ നമുക്ക് സന്തോഷകരമായ അനുഭവമായിരിക്കും. സംതൃപ്തിയും ഫലദായകത്വവും അനുഭവപ്പെടുകയും...
അബദ്ധങ്ങൾ ജീവിതത്തിൽ സാധാരണമാണ്. എന്നാൽ പറ്റിപ്പോയ അബദ്ധങ്ങളെ
പ്രതി തുടർന്നുള്ള കാലം നാം എങ്ങനെ ജീവിക്കണം?
അല്ലെങ്കിൽ അബദ്ധങ്ങളോടുള്ള പ്രതികരണം എന്തായിരിക്കണം?
സന്തോഷം എല്ലാവരുടെയും അവകാശമാണ്. അത് എല്ലാവരുടെയും ആഗ്രഹവുമാണ്. പക്ഷേ ഇങ്ങനെ തിരിച്ചറിയുന്പോഴും പലപ്പോഴും സന്തോഷങ്ങളില് നിന്ന് അകന്നുജീവിക്കുന്നവരാണ് കൂടുതലും. ചില ഘടകങ്ങളും കാരണങ്ങളും തങ്ങളാഗ്രഹിക്കുന്നതുപോലെ ഉണ്ടെങ്കില് മാത്രമേ സന്തോഷിക്കാന് കഴിയൂ എന്നാണ് അവരുടെ...
വിവാഹത്തിന്റെ രജതജൂബിലിയിലേക്ക് കടക്കാൻ ഏതാനും മാസങ്ങൾ മാത്രമുള്ള ദമ്പതികൾ. ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്. രണ്ടു മക്കളാണ് അവർക്കുള്ളത്. മകളെ വിവാഹം കഴിപ്പിച്ചയച്ചു. രണ്ടാമത്തെ മകൻ ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് അകലെയാണ്. ഭാര്യ മാത്രമാണ്...
എന്തായിരുന്നു സത്യം? നീതി പുനഃസ്ഥാപിക്കാൻ നമ്മൾ പടുത്തുണ്ടാക്കിയ എല്ലാ ഇടങ്ങളും ഇന്ന് മൗനം കുടിക്കുന്നു. 'എന്നെങ്കിലും സത്യം തെളിയുമെടോ', അമ്മയ്ക്ക് ചുറ്റുമുള്ള ശ്വാസത്തെ ഇടക്ക് ദൈവം കട്ടെടുക്കുന്ന പ്രഭാതങ്ങളിൽ ചോറ്റുപാത്രവുമായി പീടികയിലേക്ക് ഓടുമ്പോൾ...
അടുത്തയിടെ പലതും പറഞ്ഞ കൂട്ടത്തില് ആത്മസ്നേഹിതന് ചോദിച്ചുനീ ശരിക്കും സന്തോഷിച്ചിട്ടുണ്ടോ?വ്യക്തിപരമായ ചില പ്രശ്നങ്ങളിലൂടെ അവന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.അവന്റേതില് നിന്ന് ഭിന്നമായ മറ്റ് ചില പ്രശ്നങ്ങള് എന്നെയും അലട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അവന് എന്നോട് ...