വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.
'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും കുറിച്ചും പലരും നമ്മെക്കുറിച്ചും ആവർത്തിക്കുന്ന ഒരു വാചകമാണിത്. നമ്മുടെ പ്രവൃത്തികൾക്കൊത്ത് മറ്റുള്ളവർ വളരാതിരിക്കുമ്പോൾ, മാറാതിരിക്കുമ്പോൾ, നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ മറ്റുള്ളവർ അന്യായമായി...
ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കും അയാൾ.
പിന്നെ പ്രാണികളേയും പുഴുക്കളേയും അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ തടിയിലോ...
നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ അനുഭവങ്ങൾ- സന്തോഷം, സങ്കടം, നിരാശ, വെറുപ്പ്- അവരൊരിക്കലും വിസ്മരിക്കാറില്ല. അതുകൊണ്ടാണ് ഒരാളുടെ പേരു കേൾക്കുമ്പോൾ, മുഖം ഓർമ്മിക്കുമ്പോൾ അവർ നമുക്കു...
സർഗ്ഗാത്മകതയും പ്രായവും തമ്മിൽ ബന്ധമുണ്ടോ? ഒരു പ്രായത്തിന് ശേഷം നമ്മുടെ എഴുത്തുകാർക്കെന്തു കൊണ്ടാണ് ക്രിയാത്മകമായ സംഭാവനകൾ നല്കാൻ കഴിയാതെ പോകുന്നത്? നമ്മുടെ മലയാളത്തിലെ മുൻതലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും പേനകളിലെ മഷിയുണങ്ങിപ്പോയിട്ടുണ്ട്. ഒരുകാലത്ത് അതിശയിപ്പിക്കുന്ന...
വിജയപ്രദമായ കരിയർ, സ്നേഹമുള്ള കുടുംബം, ആരോഗ്യപ്രദമായ സാമൂഹികബന്ധങ്ങൾ... പെർഫെക്ടായ ജീവിതത്തിന്റെ ചില മുഖങ്ങളാണ് ഇവയൊക്കെ. എന്നാൽ ഇവയെല്ലാം ഉണ്ട് എന്നതുകൊണ്ടുമാത്രം ഒരാളുടെ ജീവിതത്തിന് അർത്ഥമുണ്ടാവുമോ? ജീവിതം ലക്ഷ്യം കൈവരിക്കുന്നത് ഇത്തരം ഘടകങ്ങൾ കൊണ്ടുമാത്രമല്ല....
വ്യക്തിപരമായി നല്ല തുക വരുമാനമുണ്ടായിട്ടും പലർക്കും മാസാവസാനമെത്തുമ്പോൾ കടം മേടിക്കേണ്ട സാഹചര്യം വരാറുണ്ട്. ഈ കടംമേടിക്കൽ അടിയന്തിരാവശ്യം വരുന്നതുകൊണ്ടോ കുടുംബത്തിലെ ക്രിയാത്മകമായ കാര്യങ്ങൾക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച് പോക്കറ്റ് കാലിയായതുകൊണ്ടോ അല്ല മറിച്ച് ലഭിച്ച...
എന്തൊരു ബോറ് എന്ന് ചിലരുടെ പ്രസംഗത്തെക്കുറിച്ചു നാം വിലയിരുത്താറില്ലേ. എന്നാൽ വേറെ ചിലരുടെ പ്രഭാഷണം എത്ര കേട്ടാലും നമുക്ക് മതിയാവുകയുമില്ല. പബ്ലിക്ക് സ്പീക്കിങ് ഒരു കലയാണെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. എല്ലാവർക്കും...
ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്. തൊടിയില്‍നിന്നും കിട്ടുന്ന വസ്തുക്കളെ ഔഷധമാക്കി ഈ പ്രശ്നത്തിനു പരിഹാരം കാണാം.
കാന്താരിമുളക്: കൊളസ്ട്രോള്‍ കുറയ്ക്കുന്ന വീട്ടുമരുന്നുകളില്‍ പ്രധാനമാണ് കാന്താരിമുളക്. മുളക് ചേര്‍ത്ത...
വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ വിശേഷങ്ങൾ
ശൂന്യാകാശത്തുപോലും സ്ത്രീ തന്റെ സാന്നിധ്യം അറിയിക്കുന്ന ഇക്കാലത്ത് ഒരേ ഒരിടത്ത് മാത്രമേ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ളൂ. മൗണ്ട് ആതോസിൽ മാത്രം....