Literary World

തുമ്പപ്പീടിക

പാടത്തിന്റെ ഒരു അരികിൽ വച്ചിരുന്ന ടീപ്പോയിയുടെ മുന്നിൽ പടിഞ്ഞാക്കര കൗസല്യ വല്യമ്മ കാലുനീട്ടി ഇരിപ്പുറപ്പിച്ചു. വരണ്ടുണങ്ങിയ പാടം വല്യമ്മയുടെ മുഖം പോലെ തന്നെ ചുക്കിച്ചുളിഞ്ഞിരുന്നു. കുട്ടികൾ നാടൻ പന്ത് കളിക്കുന്ന ഒരു തൊട്ടിയൊഴികെ...

മഴത്തുള്ളി പഠിപ്പിക്കുന്നത്

ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്നഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ? മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായിതാഴേക്ക് പറക്കുമ്പോൾ തൊട്ട്,എന്തൊരു ആവേശമാണതിന്. അതിനെ കാത്തിരിക്കുന്ന ഓരോരോ ജീവിതങ്ങളേയും കൃത്യമായി അറിയുന്നുണ്ടത്. ദാഹിച്ചു വലഞ്ഞിരിക്കുന്നഒരു കിളിക്കുഞ്ഞിന്റെ തൊണ്ടയിലത്കുടിനീരാവുംചുട്ടുപൊള്ളിക്കിടക്കുന്നഒരു മണൽത്തരിയുടെ നെഞ്ചിൽ കുളിർജലംതളർന്നു കിടക്കുന്നഒരു കുഞ്ഞു ചെടിയുടെ വേരിൽ അമൃതകണമാവും...

നീലക്കുറിഞ്ഞികൾ

വിദൂരസാഗര നീലമയൊക്കെയും ധ്യാനിച്ച്ആഴങ്ങളെ സുഗന്ധമാക്കി നെഞ്ചിലേറ്റിഹിമഗിരികളുടെ താഴ്‌വരയിൽനൃത്തമാടും വരമലർജാലം,നിൻ നീലക്കുറിഞ്ഞികൾ! തെന്നലിതുവഴി കഥയേതോ ചൊല്ലിപെയ്ത മഴകളുടെ താളം കൊട്ടി,പോയൊരോർമകളുടെ വേണുവൂതിനിന്നെ മാടിവിളിക്കുമീ നീലസാഗരം,നിൻ പ്രാണനിൽ നോൽക്കുന്നോരിടത്താവളം,പ്രിയമേറും വിസ്മയം,നീലക്കുറിഞ്ഞികൾ! ഏതോ കാലങ്ങളി, ലേതോ നേരങ്ങളിൽ,ഏതോരനർഘകിനാക്കളിൽഗഗന,സാഗര ലയനീലിമയായ് പടരുംസ്വർഗസങ്കീർത്തനംനിൻ...

സത്യം

ഞാൻ പറഞ്ഞ നുണകളിൽഏറ്റവും വലുതേതാണ്കൂടുതൽ ഇരുണ്ടത്കുറേക്കൂടെ പഴുതടച്ചത്മറന്നിട്ടും മറക്കാനാവാത്തത്പറഞ്ഞുകഴിഞ്ഞിട്ടും പറഞ്ഞുകഴിയാത്തത്ഇപ്പോഴും പൂർത്തിയാകാത്തത്ഒറ്റനോട്ടത്തിൽ സത്യമാണെന്നു തോന്നുന്നത്ഒറ്റയിരുപ്പിൽ വായിച്ചുതീരുന്നത്ഒറ്റയൊഴുക്കിൽ പുഴയാകുന്നത്ഒറ്റമിന്നലിൽ ഒക്കെയും കാട്ടിത്തരുന്നത്കാറ്റുപോലെ കാണാനാകാത്തത്തേൻപോലെ മധുരിച്ചത് സുനിൽ ജോസ്

ഒറ്റ മരം / മനുഷ്യൻ

ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കും അയാൾ. പിന്നെ പ്രാണികളേയും പുഴുക്കളേയും അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ തടിയിലോ...

രാജലക്ഷ്മിയുടെ ഓർമ്മകൾക്ക് മുൻപിൽ

1965 ജനുവരി 18 ന് മലയാളസാഹിത്യത്തെ നടുക്കിക്കൊണ്ട് ഒരു ആത്മഹത്യ നടന്നു. രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മസംഘർഷങ്ങളുടെ നെരിപ്പോടിൽ  സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയത് അന്നേ ദിവസമായിരുന്നു.നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന് പറയും പോലെ...

സിദ്ധാർത്ഥ

എഴുത്തുകാരനും ചിന്തകനും നോബൽ സമ്മാന ജേതാവുമായ ഹെർമൻ ഹെസ്സെയുടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കൃതി, ജീവിതത്തിൽ എല്ലാം എല്ലാം നേടിയെടുത്തിട്ടും ഉള്ളിന്റെയുള്ളിൽ ശാന്തി അനുഭവിക്കാനാവാതെ നുറുങ്ങുന്ന ഹൃദയവുമായി വീടുവിട്ടിറങ്ങുന്ന ബുദ്ധന്റെ അതെ...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ വേരുകളുണ്ട്. ബൈബിളിൽ കായേനും ആബേലും: ബലിയർപ്പിക്കാനാണ് രണ്ടു പേരു  വന്നത്. ശ്രേഷ്ഠമായവ സമർപ്പിച്ച ആബേലിന്റെ ബലി സ്വീകരിക്കപ്പെട്ടു, കായേൻ തിരസക്കരിക്കപ്പെട്ടു....

പട്ടാളക്കാരുടെ പകർച്ചകൾ

പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ മിഠായികൾ തരും അവർ .പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന് അവിടെ...

ആകാശം കടൽ വരയ്ക്കുന്നു

നോക്കൂ,പകലിൽനിന്നു കടംവാങ്ങിയസായാഹ്നം,ആകാശവിതാനത്ത്മേഘത്തൂവൽ കൊണ്ട്ചിത്രം വരയ്ക്കുന്നത്. നമ്മൾ കണ്ടിട്ടുംകാണാതെ പോകുന്നവികൃത ജന്മങ്ങളേവളരെ സൂക്ഷ്മതയോടെക്യാൻവാസിന്റെ വിസ്തൃതിയിൽഅടയാളപ്പെടുത്തുന്നത്. പ്രണയത്താൽ വാചാലരായരണ്ടുപേരേ നോക്കൂ....ഒരുപക്ഷേ, അവർ ചിലപ്പോൾനമ്മൾ തന്നെയായിരിക്കാം. നിന്റെ നാസികത്തുമ്പിലേ വേർപ്പിന്സായാഹ്നസൂര്യൻ തന്ന തിളക്കവും,കൂടണയാൻ,തിരികേ പറക്കാൻചിറകു നനയ്ക്കുന്ന പക്ഷിയുടെകണ്ണിലെ പ്രതീക്ഷയുംഒട്ടും ചോർന്നു പോകാതെഉപ്പുകാറ്റിന്റെ...

കുരിശും യുദ്ധവും സമാധാനവും

ഭാവിവിചാരപരമായ സാംസ്‌കാരിക ചരിത്രനിരൂപണം കൊണ്ട് ഇതിനകം ശ്രദ്ധേയമായ കൃതി. യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയും പറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണ പാത...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക് ബാധ്യതയാണ്, വിദേശികൾക്ക് ചർച്ച.മാധ്യമങ്ങൾക്ക് ആഘോഷമാണ്, ആയുധ വ്യാപാരികൾക്ക് അവസരം. മനുഷ്യത്വമുള്ളവർക്ക് ആശങ്കയാണ്, പക്ഷം പിടിക്കുന്നവർക്ക് ആവേശം.ഭൂമിക്ക് ഒടുങ്ങാത്ത ശാപമാണിത്, മാനവരാശിയുടെ സമ്പൂർണ്ണ പരാജയവും. വിജയ് പി. ജോയി