Literary World

ചാച്ചൻ

ചാച്ചൻ തല്ലി പഴുപ്പിച്ച തുടകൾഇന്നലെ വരെ വല്ലാതെപരാതി പറയാറുണ്ടായിരുന്നു ഹോസ്റ്റലിന്റെ എട്ടാം നമ്പർ മുറിയിൽഒറ്റക്ക് കട്ടിലിൽ മലർന്നു കിടക്കുമ്പോൾചാച്ചന്റെ മുണ്ടു പുതച്ചുറങ്ങിയ ഓർമ്മകൾവല്ലാതെ തികട്ടി വരുന്നു അവനെ കെട്ടിപിടിക്കാഞ്ഞിട്ട്ഉറക്കം വരുന്നില്ലടീ എന്നു പറഞ്ഞൊരപ്പൻവരാന്തയിൽ വീടി പുകച്ച്അങ്ങോട്ടുമിങ്ങോട്ടുംഉറക്കമില്ലാതെ...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ വേരുകളുണ്ട്. ബൈബിളിൽ കായേനും ആബേലും: ബലിയർപ്പിക്കാനാണ് രണ്ടു പേരു  വന്നത്. ശ്രേഷ്ഠമായവ സമർപ്പിച്ച ആബേലിന്റെ ബലി സ്വീകരിക്കപ്പെട്ടു, കായേൻ തിരസക്കരിക്കപ്പെട്ടു....

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ എപ്പോഴത്തെയും ചിന്ത. ഇത് നിന്റെ ഇടമല്ല, എന്ന് സ്വദേശിയുടെ/വീട്ടുകാരന്റെ  ഓരോ ചലനവും ഭാവവും അയാളെ എപ്പോഴും ഓർമിപ്പിച്ചുക്കൊണ്ടേയിരിക്കും. സ്വയം ഒരധികപ്പറ്റ്...

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും നമ്മൾ ആ മരംക്കൊണ്ട വെയിലിനെക്കുറിച്ച് ഓർക്കാറേയില്ല. ആ...

കൃഷിക്കാരൻ

യശ്ശ:ശരീരനാം കർഷകൻ നട്ടൊരുതണലൊരുക്കുന്ന പൂമരച്ചില്ലയിൽകയറുടക്കി കുരുക്കു മുറുക്കുന്നചെളിനിറഞ്ഞ കൃഷിക്കാരനാണിയാൾ!തലതിരിഞ്ഞോരു കാലക്രമങ്ങളിൽമഴപെറുക്കി കുടഞ്ഞ നിലങ്ങളിൽവിളയിറക്കി തകർന്ന ശിഷ്ടങ്ങളേ...പരിതപിക്കുന്ന പരാതിയാണിന്നയാൾകരുതലില്ലാത്ത കാറ്റിന്റെ കൈകളാൽകുലതരാതെ പിടഞ്ഞ തൈവാഴകൾജലനിരപ്പിന്റെ നീണ്ട സമാധിയിൽവേരുനീറി തളർന്നോരു വിത്തുകൾ!പുരനിറച്ചും കടംകൊണ്ട തുണ്ടുകൾപണിമടുത്തോരടുപ്പിൽ ചിലന്തികൾഅനുഗ്രഹം...

നോവുതീനികൾ

കൊരുത്തനോട്ടങ്ങൾക്കിടയിൽവരണ്ടകടൽ ദാഹങ്ങളുടെതിര നൃത്തംതല തല്ലിക്കേഴുന്നമൗനത്തിന്റെ മേലങ്കിനെടുകെ പിളർത്തിവരിയുടക്കപ്പെട്ടവാക്കുകൾപിച്ച നടക്കാൻശ്രമിക്കുംഇരു ധ്രുവങ്ങളിലുംമറ്റൊരു ധ്രുവത്തിന്റെകുടിയേറ്റ സ്വപ്നങ്ങളുടെസ്മാരക ശിലകളിൽരക്ത പുഷ്പങ്ങളുടെരേഖാചിത്രങ്ങൾഅനാവരണം ചെയ്യപ്പെടുംമുറിവുകളുടെ വസന്തംഅധരങ്ങളിൽവേനൽ വിരിക്കുകയുംവിളറിയ റോസാദളങ്ങൾക്ക്ഒറ്റുകൊടുക്കുകയും ചെയ്യുംവാക്കുകളുടെവറുതിയിൽനിസ്സംഗതരണ്ട് നിഴലുകൾചുംബിക്കുന്നത് കാക്കുംവാചാലതയുടെമുഖം മൂടികളിൽമിതഭാഷിയുടെ വചനങ്ങൾആവർത്തിക്കപ്പെടുംചലനം ചതിയ്ക്കുംനിശ്ചലതയുടെ പാനപാത്രംനിറഞ്ഞുതൂവുംകർണ്ണപുടങ്ങളിൽചിലമ്പി ചിതറുന്ന...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം ഓർമ്മകളുടെ ആകെത്തുകയാണ് മനുഷ്യൻ ജ്ഞാനഭാരം : ഇ സന്തോഷ് കുമാർ. ഗൃഹാതുരത്വത്തിന്റെ ഓട്ടോഗ്രാഫ് പേജുകളിൽ 90കളുടെ അവസാനം വരെ യൗവനം  നൊമ്പരപ്പെട്ടു....

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക് ബാധ്യതയാണ്, വിദേശികൾക്ക് ചർച്ച.മാധ്യമങ്ങൾക്ക് ആഘോഷമാണ്, ആയുധ വ്യാപാരികൾക്ക് അവസരം. മനുഷ്യത്വമുള്ളവർക്ക് ആശങ്കയാണ്, പക്ഷം പിടിക്കുന്നവർക്ക് ആവേശം.ഭൂമിക്ക് ഒടുങ്ങാത്ത ശാപമാണിത്, മാനവരാശിയുടെ സമ്പൂർണ്ണ പരാജയവും. വിജയ് പി. ജോയി

രമണീയം ഈ ജീവിതം

എന്റെ സ്‌നേഹമേ എന്ന് ദൈവത്തിനു മുൻപിൽ എന്നും നിലവിളിക്കുന്ന മനുഷ്യൻ. എന്തിന് വാക്കിലും നോക്കിലും നടപ്പിലും പോലും ദൈവികത തുളുമ്പുന്ന വ്യക്തിത്വം അനന്തമായ സ്‌നേഹത്തിന്റെ വാതയനങ്ങൾ വാക്കുകൾ കൊണ്ട് തുറന്ന്, ക്രിസ്തുവിന്റെ അതേ...

ചിറ്റാട

മക്കളില്ലെന്ന കുറ്റപത്രംകേട്ട്ഇന്നലെയും അഭിനയിച്ച് ചിരിച്ചു..അവളുടെ കണ്ണുനിറയുന്നതിന് പകരംഗർഭപാത്രം നിറഞ്ഞിരുന്നെങ്കിൽ..?'സ്തന്യ'മെന്ന സാഹിത്യം വായിച്ച്കുഞ്ഞിച്ചുണ്ട് ചേരാത്ത മുലകൾ കാണുമ്പോൾപാൽഞരമ്പുകളിലെ വേനലിനെമനസ്സിൽ തെറി പറഞ്ഞു..എന്നാണ് കുഞ്ഞുടുപ്പുകൾമഴയ്ക്കുമുമ്പേ കുടഞ്ഞെടുക്കുന്നത്?വേതിട്ടു കുളിച്ചവളുടെപതിഞ്ഞ സ്വരം കൊണ്ട്നീലാംബരി കേൾക്കുന്നത്?മച്ചനെന്ന പരിഹാസ വിളികളിൽപൊട്ടിയ കളിപ്പാട്ടം...

ആകാശം കടൽ വരയ്ക്കുന്നു

നോക്കൂ,പകലിൽനിന്നു കടംവാങ്ങിയസായാഹ്നം,ആകാശവിതാനത്ത്മേഘത്തൂവൽ കൊണ്ട്ചിത്രം വരയ്ക്കുന്നത്. നമ്മൾ കണ്ടിട്ടുംകാണാതെ പോകുന്നവികൃത ജന്മങ്ങളേവളരെ സൂക്ഷ്മതയോടെക്യാൻവാസിന്റെ വിസ്തൃതിയിൽഅടയാളപ്പെടുത്തുന്നത്. പ്രണയത്താൽ വാചാലരായരണ്ടുപേരേ നോക്കൂ....ഒരുപക്ഷേ, അവർ ചിലപ്പോൾനമ്മൾ തന്നെയായിരിക്കാം. നിന്റെ നാസികത്തുമ്പിലേ വേർപ്പിന്സായാഹ്നസൂര്യൻ തന്ന തിളക്കവും,കൂടണയാൻ,തിരികേ പറക്കാൻചിറകു നനയ്ക്കുന്ന പക്ഷിയുടെകണ്ണിലെ പ്രതീക്ഷയുംഒട്ടും ചോർന്നു പോകാതെഉപ്പുകാറ്റിന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും ഇല്ലാതെപോയോർനേരു ചൊല്ലാൻ തുലോം നേരമില്ലെങ്കിലുംനെറികേടു വാഴ്ത്താൻ നേരമുണ്ടാക്കിടുന്നുബന്ധുത്വം കാക്കാൻ പരസ്പരപൂരകവാത്സല്യകൂടൊരുക്കി കുശലമേകാനുംകനിവുതേടുവോരുടെ കണ്ണീരൊപ്പികരുണയുടെ കാവ്യമോതാനും നേരമില്ലേലുംചാറ്റിംങിൽ തുടങ്ങി ചീറ്റിങ്ങിൽ കുടുങ്ങാൻനേരം...