ഹുയാൻസാങ്ങിന്റെ കൂട്ടുകാരി

Share post:

അക്ഷരങ്ങൾ നക്ഷത്രമാകുന്ന കവിതകൾ… സുനിൽ ജോസിന്റെ മൂന്നാമത് കവിതാസമാഹാരമായ ഹുയാൻസാങ്ങിന്റെ കൂട്ടുകാരി വായിച്ചുമടക്കിക്കഴിയുമ്പോൾ പറഞ്ഞുപോകാവുന്ന വിശേഷണമാണ് ഇത്. ഈ വരികൾ കടമെടുത്തതാകട്ടെ അദ്ദേഹത്തിന്റെ തന്നെ ലിപി എന്ന കവിതയിൽ നിന്നും.

പിന്നെ ഞാനെങ്ങനെയാണ്
നിന്നോട് പറയുക
എന്റെ നക്ഷത്രങ്ങൾ
നക്ഷത്രങ്ങളല്ല
അക്ഷരങ്ങളാണ്.

കവിതയെക്കുറിച്ച് പറയാവുന്നത് കവി തന്നെ കുറിച്ചുവച്ച വരികളിൽ കണ്ടെത്താൻ കഴിയുന്ന അ ത്ഭുതപ്പെടലിന് ഇവിടെ ഞാൻ വശംവദനാകുന്നു. ചെറിയ ചെറിയ കവിതകൾ. പക്ഷേ വായിച്ചവസാനിപ്പിക്കുമ്പോഴാകട്ടെ ഒരു മഹാധ്യാനത്തിലേക്കാണ് ഇവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഓരോ വാക്കും ഓരോ സത്യം പറയുന്നു.

ഉദാഹരണത്തിന്,
എഴുന്നേല്ക്കുക,
മതി
ഒരേയിരിപ്പിനി,
ബുദ്ധനാകുക വയ്യ,
ബുദ്ധിമുട്ടാണതേറെ,
അല്പനേരം
നിങ്ങൾക്ക് നിങ്ങളായിരിക്കാൻ
കഴിയുന്നുണ്ടോ
ലോകത്തെ രാജ്യത്തെ
….
നിങ്ങളെതന്നെ മറന്ന്
നിങ്ങളായിരിക്കാൻ.
ഇങ്ങനെ എടുത്തുപറയാൻ പലതുമുണ്ട്. ചുരുക്കത്തിൽ കവിയുടെ തന്നെ വാക്കുകൾ വീണ്ടും ഉദ്ധരിച്ചാൽ,
ഏറ്റവും മൃദുവായ സ്വരങ്ങളിൽ
ഏറെ ഹൃദ്യമായ് തോന്നും
പദങ്ങളിൽ
ഏറുമിഷ്ടത്തിനേറ്റിറക്കങ്ങളിൽ
എത്രവാക്കുകൾ

അതെ ഹുയാൻസാങ്ങിന്റെ കൂട്ടുകാരി ഓരോ വായനക്കാരന്റെയും കൂട്ടുകാരനായി മാറുന്ന കൃതിയാണ്. മാറേണ്ട കൃതിയാണ്. ഓർമ്മയായും സ്‌നേഹമായും നിറവായും നേരായും ഓരോരുത്തരെയും വന്നുതൊടുന്ന കൃതി.

ഹുയാൻസാങ്ങിന്റെ കൂട്ടുകാരി
സുനിൽ ജോസ്,
സാപ്പിയൻസ് ലിറ്ററേച്ചർ
വില:110

Related articles

തിരികെ നടക്കുന്ന ഓർമകൾ

തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള...

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി  ഇന്നും ഇന്നലെയും തുടങ്ങിയതല്ല....

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില കാര്യങ്ങൾ കുറിച്ചുവച്ച പുസ്തകം. എപ്പോഴൊക്കെയോ നമ്മുടെ ഉള്ളിലുമുണ്ടെന്ന് തിരിച്ചറിഞ്ഞ വിചാരങ്ങൾ രേഖപ്പെടുത്തിയ...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന പുസ്തകം. സിസ്റ്റർ മരിയറ്റ് എഫ്സിസികോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്,തിരുവനന്തപുരം, വില: 100

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം. ഡോ. സി പ്രിൻസി ഫിലിപ്പ് കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ്...

അച്ഛനോർമ്മകൾ

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം,  പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്:...