മലയാളിയെ സംബന്ധിച്ച് അവിസ്മരണീയമായിരുന്നു ലോക്ക് ഡൗൺകാലം. ഈ കാലത്ത് നാട്ടിൻപുറങ്ങളിലെ പല കുടുംബങ്ങളിലും ഒഴിവാക്കാനാവാത്ത ഒരു ഘടകമായി ചക്ക മാറിയിരുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ചായിരിക്കുന്ന അപൂർവ്വം ചില സന്ദർഭം എന്നതായിരുന്നു ചക്കപുഴുങ്ങാനും വേവിക്കാനും കറിവയ്ക്കാനുമെല്ലാം...
വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ. സൗന്ദര്യവും ആരോഗ്യവും നല്കുന്നതിന് നാരങ്ങയ്ക്ക് കഴിവുണ്ട്. പ്രഭാതഭക്ഷണം...
ഭക്ഷണത്തില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ട നാല് കാര്യങ്ങള്‍:-
തൈര് - ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ധാതുലവണങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിനും, വൈറ്റമിന്‍ ബി വളരെ വേഗം ശരീരത്തില്‍ ലയിക്കുന്നതിനും സഹായിക്കുന്നു. വയറിളക്കം, ചര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍...
ശരിയായ ഭക്ഷണവും, വിശ്രമവും, ഉറക്കവുമുണ്ടെങ്കില്‍തന്നെ പരീക്ഷാക്കാലത്ത് കുട്ടികളെ അവരെ വേട്ടയാടുന്ന മാനസികവും, ശാരീരികവുമായ പ്രശ്നങ്ങളില്‍നിന്നും മുക്തമാക്കാം. പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികള്‍ പാലിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണക്രമത്തെക്കുറിച്ച് ചില ടിപ്സുകള്‍:-
പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികള്‍ ഉറക്കം വരാതിരിക്കാനും,...
ഉരുളക്കിഴങ്ങ് നല്ലതാണ്. പക്ഷേ മുളച്ച ഉരുളക്കിഴങ്ങ് ഗുണത്തെക്കാള്‍ ദോഷം ചെയ്യും. കാരണം ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള്‍ പലരാസമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. മുളയ്ക്കുമ്പോള്‍ വിഷാംശം വര്‍ദ്ധിച്ചുവരുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് പല...
നമ്മളില്‍ പലരും പ്രഭാതഭക്ഷണത്തിന്റെ ഗൌരവം മനസ്സിലാക്കാതെ പ്രാതല്‍ ഒഴിവാക്കുന്നവരാണ്. രാവിലെ ഭക്ഷണം കഴിക്കുന്ന ശീലം പാടെ വര്‍ജ്ജിക്കുന്നവരും ഇല്ലാതില്ല. എന്നാല്‍ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് വൈദ്യശാസ്ത്രം നിഷ്ക്കര്‍ഷിക്കുന്നത്. എന്തുകൊണ്ട് പ്രഭാതഭക്ഷണം നിര്‍ബന്ധമായും കഴിക്കണം...
ഗർഭധാരണം കഴിഞ്ഞതിന് ശേഷം ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരാണ് കൂടുതലാളുകളും. കുഞ്ഞിന്റെ വളർച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും വേണ്ടി പലതരം ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നവർ ധാരാളം. എന്നാൽ ഗർഭം ധരിക്കുന്നതിന് മുമ്പു തന്നെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം....
'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ'
ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന ധ്വനിയാണ് അതിലുളളത്. പക്ഷേ പഴങ്കഞ്ഞി അത്ര നിസ്സാരക്കാരനാണോ?...
ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ കവചമാണ് ശരീരത്തിൽപ്രവർത്തിക്കുന്ന രോഗപ്രതിരോധ സംവിധാനം.
രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നവയാണ്...
ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു ഘടകങ്ങളിൽ നിന്നാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്.. നല്ല...
വിവാഹം കഴിഞ്ഞയുടനെ സ്ത്രീപുരുഷന്മാർ തടിച്ചവരായി മാറാറുണ്ട്. എന്താണ് ഇതിന്റെ കാരണം? വിവാഹം കഴിഞ്ഞയുടനെയുള്ള വിരുന്നു സൽക്കാരങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമായുള്ള വിരുന്നുകളിൽ കൂടുതലും നോൺവെജ് ഫുഡാണ് ഉൾപ്പെടുന്നത്. ദിനചര്യപോലെയുള്ള...