ഒപ്പം ടീം അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ ഗാനം
കോവിഡ്. ലോകം മുഴുവൻ ഇതുപോലെ നടുങ്ങിത്തരിച്ചതും നിസ്സഹായമായതുമായ ഒരു ചരിത്രം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയെന്തു ചെയ്യണമെന്നും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്നും അറിയാതെ മനുഷ്യവംശത്തെ മുഴുവൻ നിശ്ചലമാക്കാൻ കോവിഡ്...
ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ് എങ്ങനെയോ വളരെ യാദൃച്ഛികമായി ഗൾഫിലുള്ള ഒരാൾ കാണുന്നു....
പെട്ടെന്നൊരു സുപ്രഭാതത്തിലാണ് അ യാൾ തികഞ്ഞ മദ്യപാനിയായി മാറിയത്. അയാളെ അടുത്തറിയാവുന്ന എല്ലാവർക്കും അത്തരമൊരു പരിണാമം അവിശ്വസനീയമായിരുന്നു. കാരണം മാതൃകാപരമായ കുടുംബജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അയാൾ. സ്നേഹസമ്പന്നനായ ഭർത്താവും അച്ഛനും. മൂല്യാധിഷ്ഠിതമായ ജീവിതം...
കുട്ടികളുടെ മികച്ച പരീക്ഷാവിജയമാണോ ഒരു ടീച്ചറുടെ കഴിവ് തെളിയിക്കാനുള്ള ഏക മാർഗ്ഗം? ഒരിക്കലുമല്ല. ഒരു നല്ല ടീച്ചർ ആകണമെങ്കിൽ കുട്ടികൾ പരീക്ഷയിൽ ജയിച്ചാൽ മാത്രം പോരാ. സെപ്റ്റംബർ അഞ്ചിന് നാം അധ്യാപകദിനം ആചരിക്കുകയാണല്ലോ?...
കുന്നിൻചെരിവിൽ നിറ പൗർണ്ണമി പോലെ ഉദിച്ചു നിന്ന അസാധാരണമായ ഒരു നക്ഷത്രം കണ്ട് കുഞ്ഞുലാഡിയസ് ഭയചകിതനായി. അവന് പത്തുവയസാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചേട്ടന്മാരുടെയിടയിലേക്ക് അവനപ്പോൾ ചുരുണ്ടുകൂടി. പിന്നെ, മാലാഖമാർ പ്രത്യക്ഷപ്പെട്ടപ്പോൾ ലാഡിയസ് ഒരു പാറയ്ക്ക്...
വ്യക്തിപരമായി മെച്ചപ്പെടാനും വളരാനും ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഒരു കാര്യം നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങൾ എന്തുമാത്രം മൂല്യങ്ങൾക്ക് വില കല്പിക്കുന്നുണ്ട്? ഒരു പക്ഷേ നിങ്ങൾ മറ്റുള്ളവരുടെ നോട്ടത്തിൽ ജീവിതത്തിൽ വലിയ...
കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒന്നാണ് അത്. പറിച്ചുനടീൽ. പക്ഷേ വിശാലമായ അർത്ഥത്തിൽ പറിച്ചുനടീൽ എല്ലായിടത്തുമുണ്ട്. എല്ലാവരുടെയുംജീവിതത്തിലും. അല്ലെങ്കിൽ ഒന്നാലോചിച്ചുനോക്കൂ. ജീവിതത്തിൽ ഒരിക്കലെങ്കിലും പറിച്ചുനടാത്തവരായി ആരെങ്കിലുമുണ്ടാവുമോ? പ്രത്യേകിച്ച് സ്ത്രീകൾ? ഒരു നിശ്ചിതപ്രായത്തിന്ശേഷം സ്ത്രീകളുടെ ജീവിതം ചില...
'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം ഒരു അമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അവൾക്ക് എന്തും...
ഓപ്പറേഷൻ ജാവ എന്ന് കേൾക്കുമ്പോൾ അത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ചിത്രമല്ല എന്നൊരു തോന്നൽ സ്വഭാവികമാണ്. ഒരു കുറ്റാന്വേഷണ ചിത്രമെന്നോ ത്രില്ലർ മൂവിയെന്നോ ഒക്കെയുള്ള പ്രതീതിയുണ്ടാക്കുന്ന പോസ്റ്ററുകളുമാണ്. ഒരുപക്ഷേ ഓപ്പറേഷൻ ജാവ അതൊക്കെയാണ്....
മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും നാം ആഗ്രഹിക്കുന്നതുപോലെയോ അർഹിക്കുന്നതുപോലെയോ അവ കിട്ടിയിരിക്കണമെന്നില്ല. ഒരുപക്ഷേ നമുക്ക് അതിനുളള അർഹത ഇല്ലാത്തതുമാവാം കാരണം. അതെന്തായാലും മറ്റുള്ളവരുടെ ബഹുമാനവും സ്നേഹവും...
കവി, ഗാനരചയിതാവ്, പ്രഭാഷകൻ, പല്ലന കുമാരനാശാൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാൻ, സമാധാനം പുലരുന്ന നല്ലകാലത്തിലേക്ക് മിഴിയും മനവും നട്ട് ഉള്ളുരുക്കമുള്ള പ്രാർത്ഥനകളോടെ കാവ്യചികിത്സകനായും നമ്മോടൊപ്പം തുടരുന്ന ഈ പ്രതിഭയെ ഇങ്ങനെ ചെറിയ പ്രൊഫൈലിലേക്ക്...
കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ വരുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ സ്വന്തം ജീവിതം എറിഞ്ഞുടയ്ക്കാൻ വരെ തോന്നിപ്പോകും. ഇത്തരത്തിൽ കുറ്റബോധത്തിൽ നീറുന്ന രണ്ടുജീവിതങ്ങളുടെ കഥയാണ് രോഹിത് എം.ജി....