Features & Stories

പ്രപഞ്ചം

ഒരു സുഹൃത്ത് പങ്കുവച്ചതാണ്  ഈ സംഭവം. ഒരു പ്രത്യേക സാഹചര്യത്തിൽ അവന് ജോലി രാജിവയ്ക്കേണ്ടിവന്നു. മറ്റ് ജോലി സാധ്യതകൾ ഒന്നും ഇല്ലാതിരിക്കെ മറ്റ് ചില സ്വപ്നങ്ങൾക്കുവേണ്ടിയായിരുന്നു അത്. രാജിവച്ചുകഴിഞ്ഞപ്പോഴാണ് ഇനി താൻ അഭിമുഖീകരിക്കാൻ...

പട്ടാഭിരാമന്‍; കാണണം, വിജയിപ്പിക്കണം

ആരോ എഴുതി വൈറലായ ഒരു ഫേസ്ബുക്ക് കുറിപ്പു പോലെ ജയറാം സിനിമയായ പട്ടാഭിരാമന് തല വയ്‌ക്കേണ്ട എന്നാണ് കരുതിയത്. മാത്രവുമല്ല പോസ്റ്ററുകള്‍ കണ്ട് മുന്‍വിധിയുമുണ്ടായിരുന്നു. പക്ഷേ എവിടെയോ ആരോ എഴുതിയ  കുറിപ്പിലെ പരാമര്‍ശം...

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

പ്രതിഫലം

ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല. ഒരു പുഞ്ചിരിയാവാം, നന്ദി യെന്ന ഹൃദയം നിറഞ്ഞ വാക്കാകാം.  സ്‌നേഹപൂർവ്വമായ അണച്ചുപിടിക്കലാവാം, ഏറ്റവും ഒടുവിൽ പണവുമാകാം.  കൂലിക്കുള്ള വേതനം പണമാകുമ്പോഴാണ് പ്രതിഫലം...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ് സ്ഫടികം. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിക്കുന്ന അപ്പൻ, ശാസ്ത്രീയമായ നേട്ടങ്ങളിൽ മനസ്സ് പതിപ്പിച്ചിരിക്കുന്ന മകൻ. ഇരുധ്രുവങ്ങളിൽ  സഞ്ചരിക്കുന്ന രണ്ടുപേർ. ഇത്തരത്തിൽ സ്ഫടികം...

കൂടെ

അകാലത്തിൽ നഷ്ടസ്വപ്നങ്ങളുമായി മരണത്തിലൂടെ പിരിഞ്ഞുപോയവർ ഭൂമിയിൽ തങ്ങൾ സ്നേഹിക്കുന്നവർക്ക് അവരുടെ ജീവിതത്തിന്റെ അർത്ഥം പറഞ്ഞുകൊടുക്കാനും അവരെ കൂറെക്കൂടി നല്ല മനുഷ്യരായി മാറ്റിയെടുക്കാനും ഭൂമിയിലേക്ക് തിരികെവരുമോ? വിട്ടുപിരിയാനാവാത്ത സ്നേഹവുമായി അവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെയുണ്ടാകുമോ?...

എങ്ങനെ നല്ല ടീച്ചറാകാം?

കുട്ടികളുടെ മികച്ച പരീക്ഷാവിജയമാണോ ഒരു ടീച്ചറുടെ കഴിവ് തെളിയിക്കാനുള്ള ഏക മാർഗ്ഗം? ഒരിക്കലുമല്ല. ഒരു നല്ല ടീച്ചർ ആകണമെങ്കിൽ കുട്ടികൾ പരീക്ഷയിൽ ജയിച്ചാൽ മാത്രം പോരാ. സെപ്റ്റംബർ അഞ്ചിന് നാം അധ്യാപകദിനം ആചരിക്കുകയാണല്ലോ?...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത, തൻകാര്യം മാത്രം നോക്കിനടക്കുന്ന ഒതുങ്ങിക്കൂടി ജീവിക്കുന്നവർ.  പ്രത്യേകമായി...

ആന കൊടുത്താലും ആശ കൊടുക്കരുതേ

ഒടിയന്‍ കണ്ടിറങ്ങിയപ്പോള്‍ അറിയാതെ ചുണ്ടില്‍ വന്ന പാട്ടാണ് ഇത്.  എന്തൊക്കെയായിരുന്നു ആശകളും അമിതപ്രതീക്ഷകളും. ശരിയായിരുന്നു മലയാള സിനിമയില്‍ ഒരു കഥാപാത്രമായി  ഇന്നേവരെ ഒടിയന്‍ എന്ന പുരാവൃത്തം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല.  അതുകൊണ്ടുതന്നെ ആ സബ്ജക്ട് പുതുമയുള്ളതായിരുന്നു....

മക്കൾ കേൾക്കുന്നില്ലേ?

കാരണം ഇതാ...ഞാൻ പറയുന്നത് നിനക്ക് കേട്ടുകൂടെ,നീയെന്താ  ഞാൻ പറയുന്നത് അനുസരിച്ചാൽ,നിന്റെ ചെവി പൊട്ടിപ്പോയോ,എത്ര തവണ നിന്നെ വിളിക്കുന്നു, അത് മതിയാക്കിയെണീല്ക്ക്..  മക്കളോട് ഇത്തരത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും സംസാരിച്ചിട്ടില്ലാത്ത മാതാപിതാക്കൾ ആരുമുണ്ടാവില്ല. മക്കളെ ഭക്ഷണം കഴിക്കാനോ...

സ്‌നേഹിക്കുന്നവർക്ക് നല്‌കേണ്ടത്…

എന്തു ഞാൻ പകരം നല്കും? സ്‌നേഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കിടയിൽ പലരുടെയും മനസ്സിൽ ഉയരുന്ന സംശയമാണ് ഇത്. സ്‌നേഹിക്കുന്നവർക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങളുടെ സാന്നിധ്യമാണ്.  ഈ സാന്നിധ്യം കൊണ്ട് രണ്ടുപേർക്കും പ്രയോജനം ഉണ്ടാകുന്നു,...

നന്ദി

ജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കാൻ കഴിയുന്ന മാനദണ്ഡം എന്തായിരിക്കും? ഭൗതികമായ സമൃദ്ധിയോ പ്രശ്നങ്ങളില്ലാത്ത ജീവിതമോ ആണോ അത്? ആത്യന്തികമായി മനുഷ്യജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കപ്പെടുന്നത് കേവലം പദാർത്ഥാധിഷ്ഠിതമായിട്ടാണ്. പക്ഷേ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനം...